ഗാസിയബാദ്: ഗെയ്സർ ഗ്യാസ് ചോർന്നതിനെ തുടർന്ന് മുംബൈയിലെ ദമ്പതികൾ ശ്വാസം മുട്ടി മരിച്ചു. ദീപക് ഷാ (40), ശില്‍പി (35) എന്നിവരാണ് മരിച്ചത്. മുറാദ്‌നഗറിലെ അഗ്രസെൻ വിഹാർ ഫേസ് വൺ കോളനിയിലാണം സംഭവം.
കുളിമുറിയില്‍ വെള്ളം ചൂടാക്കാനാണ് ഗെയ്‌സര്‍ ഗ്യാസ് സംവിധാനം ഉപയോഗിക്കുക. ഇരുവരും ഹോളി ആഘോഷിച്ച ശേഷം കുളിച്ചു. എന്നാൽ ഗെയ്സർ ഓഫ് ചെയ്യാൻ മറന്നതാകാം അപകട കാരണമെന്നാണ് പൊലീസ് കരുതുന്നത്. പന്ത് നഗർ പോലീസ് ഇരുവരുടെയും മൃതദേഹങ്ങൾ രാജവാഡി ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.
ദമ്പതികൾ ഡോർ ബെല്ലിനും മൊബൈൽ ഫോണിനും മറുപടി നൽകുന്നില്ലെന്ന് അയൽക്കാരും ബന്ധുക്കളും പൊലീസിൽ വിവരം നൽകി. പൊലീസെത്തി. ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് ഫ്‌ളാറ്റിന്റെ വാതിൽ തുറന്ന് നോക്കിയപ്പോഴാണ് ദമ്പതികൾ അനക്കമില്ലാതെ കിടക്കുന്നത് കണ്ടെത്തിയത്. ഇവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.