HOME /NEWS /India / കടം വീട്ടാൻ വൃക്ക വിൽക്കാൻ ഒരുങ്ങിയ ദമ്പതികളുടെ 40 ലക്ഷം രൂപ തട്ടി സൈബർ തട്ടിപ്പുകാർ

കടം വീട്ടാൻ വൃക്ക വിൽക്കാൻ ഒരുങ്ങിയ ദമ്പതികളുടെ 40 ലക്ഷം രൂപ തട്ടി സൈബർ തട്ടിപ്പുകാർ

News18

News18

ബാംഗ്ലൂരിലെത്തിയാൽ പണം മുൻകൂറായി കൈപ്പറ്റാമെന്ന് മറ്റൊരാൾ പറഞ്ഞു. ഇത് ശരിയാണെന്ന് വിശ്വസിച്ച് അവർ ബാംഗ്ലൂരിലേക്ക് പോയി. രണ്ടുപേർ ഹോട്ടലിലെ ലോക്കർ തുറന്ന് ഇവരെ പണം കാണിച്ചു.

  • Share this:

    ഹൈദരാബാദ്: ഹൈദരാബാദ് സ്വദേശികളായ ദമ്പതികളിൽ നിന്ന് സൈബർ തട്ടിപ്പുകാരൻ തട്ടിയെടുത്തത് 40.38 ലക്ഷം രൂപ. തട്ടിപ്പിന് ഇരയായ ദമ്പതികൾ ബുധനാഴ്ച സൈബർ ക്രൈം പൊലീസിൽ പരാതിപ്പെട്ടു. ഹൈദരാബാദിലെ ഖൈരത്താബാദ് സ്വദേശികളായ മോദി വെങ്കിടേഷും ഭാര്യ ലാവണ്യയുമാണ് തട്ടിപ്പിന് ഇരയായത്. ദമ്പതികൾ ഹൈദരാബാദിൽ സ്റ്റേഷനറി കടയും വള കടയും നടത്തി വരികയായിരുന്നു.

    ബിസിനസ് ആവശ്യത്തിനായി എൽ‌ഐ‌സി ഹൗസിംഗ് ഫിനാൻ‌സിൽ നിന്ന് 34 ലക്ഷം രൂപയും മറ്റൊരു സ്ഥാപനത്തിൽ നിന്ന് 10 ലക്ഷം രൂപയും കടമെടുത്താണ് ഇവ‍ർ 1.50 കോടി രൂപ മുതൽ മുടക്കുള്ള നാല് നില കെട്ടിടം നിർമിച്ചതെന്ന് ദമ്പതികളുടെ പരാതിയിൽ പറയുന്നു. എന്നാൽ കോവിഡിനെ തുട‍ർന്നുള്ള ലോക്ക്ഡൗൺ കാരണം ബിസിനസിനെ മോശമായി ബാധിക്കുകയും കടങ്ങൾ തിരിച്ചടയ്ക്കുന്നതിനുള്ള സമ്മർദ്ദം വർദ്ധിക്കുകയും ചെയ്തു.

    തുട‍ർന്ന് വായ്പ തിരിച്ചടയ്ക്കാൻ വൃക്ക വിൽക്കാൻ ദമ്പതികൾ തീരുമാനിക്കുകയായിരുന്നു. വൃക്ക വാങ്ങുന്നവരെ കണ്ടെത്താൻ ദമ്പതികൾ ​ഗൂ​ഗിളിൽ തിരച്ചിൽ നടത്തി. ഒടുവിൽ അവർ ഒരു വ്യക്തിയെ കണ്ടെത്തി. 1.20 കോടി രൂപയ്ക്ക് വൃക്ക വാങ്ങാൻ ഇവർ തയ്യാറാണെന്ന് വ്യക്തമാക്കി. തുടക്കത്തിൽ, ദമ്പതികളുടെ പേരുകൾ സൗജന്യമായി രജിസ്റ്റർ ചെയ്യാൻ ഇയാൾ ആവശ്യപ്പെടുകയും പിന്നീട് ഇൻഷുറൻസ്, എക്സ്ചേഞ്ച് ചാർജുകൾ എന്നിവയായി 10 ലക്ഷം രൂപ അടയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഈ കരാ‍ർ അനുസരിച്ച് വൃക്ക ദാനം ചെയ്യാനായില്ല.

    വംശീയതയ്ക്ക് എതിരെയുള്ള പോരാട്ടത്തിന്റെ പ്രതീകമായി ഇംഗ്ലണ്ട് താരം മാർക്കസ് റാഷ്‌ഫോർഡിന്റെ ചുമർചിത്രം

    തുടർന്ന് മറ്റൊരാളുമായി ബന്ധപ്പെട്ട് 12 ലക്ഷം രൂപ നൽകിയിട്ടും രണ്ടാമത്തെ കരാരും വിജയിച്ചില്ല. ഇത്തരത്തിൽ വെങ്കിടേഷും ലാവണ്യയും ഓൺലൈനിൽ നാല് പേരുമായി ബന്ധപ്പെട്ടു. പൊലീസ് അന്വേഷണത്തിൽ മുകളിൽ സൂചിപ്പിച്ചതുപോലെ പണം രണ്ട് അക്കൗണ്ടുകളിലും നിക്ഷേപിച്ചതായി കണ്ടെത്തി.

    രണ്ടോ മൂന്നോ ദിവസത്തിന് ശേഷം പണം തിരികെ എടുക്കാമെന്നാണ് തട്ടിപ്പുകാ‍ർ ഇവരെ വിശ്വസിപ്പിച്ചത്. എന്നാൽ, മൂന്ന് ദിവസത്തിന് ശേഷവും ദമ്പതികൾക്ക് പണം പിൻവലിക്കാനായില്ല. വീണ്ടും ഇവരുമായി ബന്ധപ്പെട്ടപ്പോൾ ധനമന്ത്രാലയം, വ്യോമസേന അതോറിറ്റി, ആദായനികുതി വകുപ്പ് എന്നിവയുടെ ക്ലിയറൻസുമായി ബന്ധപ്പെട്ട് ഇവരിൽ നിന്ന് വീണ്ടും പണം സ്വരൂപിച്ചതായി ദമ്പതികൾ ആരോപിച്ചു.

    ബാംഗ്ലൂരിലെത്തിയാൽ പണം മുൻകൂറായി കൈപ്പറ്റാമെന്ന് മറ്റൊരാൾ പറഞ്ഞു. ഇത് ശരിയാണെന്ന് വിശ്വസിച്ച് അവർ ബാംഗ്ലൂരിലേക്ക് പോയി. രണ്ടുപേർ ഹോട്ടലിലെ ലോക്കർ തുറന്ന് ഇവരെ പണം കാണിച്ചു.

    ഇന്ത്യയിലെ വില്പനയില്‍ ഐ20യെ പിന്തള്ളി ആള്‍ട്രോസ്; ട്വിറ്ററിൽ ഹ്യൂണ്ടായിയെ ട്രോളി ടാറ്റ മോട്ടോഴ്‌സ്

    ഈ നോട്ടുകൾക്ക് കറുത്ത നിറമായിരുന്നു. നോട്ടുകൾ എന്തുകൊണ്ടാണ് കറുത്ത് ഇരിക്കുന്നതെന്ന് ദമ്പതികൾ ചോദിക്കുകയും ചെയ്തിരുന്നു. എല്ലാ നോട്ടുകളും റിസർവ് ബാങ്കിൽ നിന്ന് എത്തുന്നതാണെന്നും രാസവസ്തുക്കൾ ഉപയോഗിച്ച് നോട്ട് വൃത്തിയാക്കേണ്ടതുണ്ടെന്നും തട്ടിപ്പുകാർ മറുപടി നൽകി. ചില നോട്ടുകൾ വൃത്തിയാക്കി ദമ്പതികളെ കാണിക്കുകയും ചെയ്തു. തുടർന്ന് ദമ്പതികളുടെ പണം ഒരു പാക്കറ്റിൽ പൊതിഞ്ഞ് കൈമാറുകയും ചെയ്തു. 48 മണിക്കൂർ നേരത്തേയ്ക്ക് ഈ പൊതി തുറക്കരുതെന്ന് തട്ടിപ്പുകാ‍ർ ദമ്പതികളോട് പറഞ്ഞിരുന്നു. എന്നാൽ ഹൈദരാബാദിൽ തിരിച്ചെത്തി പായ്ക്കറ്റ് തുറന്നപ്പോൾ വ്യാജ നോട്ടുകളാണ് കണ്ടെത്തിയത്.

    മുംബൈയിൽ നിന്ന് രാസവസ്തുക്കൾ ഇറക്കുമതി ചെയ്യാനും ഇവരുടെ പക്കൽ നിന്ന് പണം വാങ്ങിയിരുന്നെന്നും സ്വർണം പണയം വച്ചാണ് ഈ പണം നൽകിയതെന്നും ദമ്പതികൾ പറഞ്ഞു. വൃക്ക ദാനത്തിന്റെ പേരിൽ വിവിധ ആവശ്യങ്ങൾ പറഞ്ഞ് 40 ലക്ഷത്തോളം രൂപയാണ് തട്ടിപ്പുകാർ ദമ്പതികളിൽ നിന്ന് വാങ്ങിയത്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തട്ടിപ്പുകാർ ഫോൺ കോളുകൾ എടുക്കാതെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആക്കി വച്ചിരിക്കുകയാണ്. ഇതോടെയാണ് ദമ്പതികൾ പരാതിയുമായി പോലീസിനെ സമീപിച്ചത്.

    First published:

    Tags: Couple, Cyber case, Cyber crime