ഒന്നരവയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തി മാതാപിതാക്കൾ ജീവനൊടുക്കി

ദമ്പതികൾ തമ്മിൽ കലഹം പതിവായിരുന്നുവെന്നും കഴിഞ്ഞ ഒരു വർഷമായി വീട്ടിൽ രണ്ടിടത്തായാണ് കഴിഞ്ഞിരുന്നതെന്നുമാണ് അശോകിന്‍റെ പിതാവ് പറയുന്നത്

News18 Malayalam | news18india
Updated: June 14, 2020, 7:46 AM IST
ഒന്നരവയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തി മാതാപിതാക്കൾ ജീവനൊടുക്കി
suicide
  • Share this:
റായ്പുർ: പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ ജീവനൊടുക്കി. ഛത്തീസ്ഗഡിലിലെ കോർബയിലാണ് ഒന്നരവയസുകാരിയായ മകളെ കൊലപ്പെടുത്തിയ ശേഷം മാതാപിതക്കൾ ആത്മഹത്യ ചെയ്തത്. സുഖ്രി നിവാസികളായ അശോക് കുമാർ (28), ഭാര്യ രാഗിണി ഒന്നരവയസുകാരിയായ മകൾ എന്നിവരെ കഴിഞ്ഞ ദിവസമാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്.

അശോകിന്‍റെയും മകളുടെയും മൃതേദഹങ്ങൾ ഒരുമുറിയിൽ നിന്നും രാഗിണിയുടെത് തൊട്ടടുത്ത മുറിയിലുമായാണ് കണ്ടത്. മകളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ ആത്മഹത്യ ചെയ്തതാകാമെന്നാണ് പ്രാഥമികനിഗമനം എന്നാണ് പൊലീസ് പറയുന്നത്. എന്നാൽ സംഭവസ്ഥലത്തുനിന്നും ആത്മഹത്യ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്നും ഇവർ അറിയിച്ചിട്ടുണ്ട്.

TRENDING:Unlock 1.0 Kerala ഞായറാഴ്ച്ച സമ്പൂർണ ലോക്ക്ഡൗൺ; ആരാധനാലയങ്ങൾക്കും പരീക്ഷകൾക്കും ഇളവ് [NEWS]സംസ്ഥാനത്ത് സർക്കാർ ജോലിക്ക് ആധാർ നിർബന്ധമാക്കി [NEWS]Xiomi Smart Curtains ശബ്ദംകൊണ്ട് നിയന്ത്രിക്കാം; സ്മാർട്ട് കർട്ടനുമായി ഷവോമി [NEWS]
ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ അശോകിന്‍റെയും രാഗിണിയുടെയും വിവാഹം കഴിഞ്ഞിട്ട് മൂന്ന് വർഷമായി. ഇവർ തമ്മിൽ കലഹം പതിവായിരുന്നുവെന്നും കഴിഞ്ഞ ഒരു വർഷമായി വീട്ടിൽ രണ്ടിടത്തായാണ് കഴിഞ്ഞിരുന്നതെന്നുമാണ് അശോകിന്‍റെ പിതാവ് പറയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
First published: June 14, 2020, 7:46 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading