HOME » NEWS » India » COUPLE JAILED FOR FIVE YEARS FOR A CRIME THEY NEVER COMMITTED CANT FIND THEIR KIDS AFTER RELEASE

ചെയ്യാത്ത കുറ്റത്തിന് അഞ്ചുവർഷം തടവുശിക്ഷ അനുഭവിച്ചു; ദമ്പതികൾ മടങ്ങിയെത്തിയപ്പോൾ മക്കളെ കാണാനില്ല

.'അറസ്റ്റിനു ശേഷം മക്കളെ ഞങ്ങൾ കണ്ടിട്ടില്ല. അവര്‍ എവിടെയാണെന്ന് പോലും അറിയില്ല'

News18 Malayalam | news18-malayalam
Updated: January 24, 2021, 7:59 AM IST
ചെയ്യാത്ത കുറ്റത്തിന് അഞ്ചുവർഷം തടവുശിക്ഷ അനുഭവിച്ചു; ദമ്പതികൾ മടങ്ങിയെത്തിയപ്പോൾ മക്കളെ കാണാനില്ല
.'അറസ്റ്റിനു ശേഷം മക്കളെ ഞങ്ങൾ കണ്ടിട്ടില്ല. അവര്‍ എവിടെയാണെന്ന് പോലും അറിയില്ല'
  • Share this:
ആഗ്ര: ചെയ്യാത്ത തെറ്റിന്‍റെ പേരിലാണ് നരേന്ദ്ര സിംഗിനും ഭാര്യ നജ്മയ്ക്കും തടവിൽ കഴിയേണ്ടി വന്നത്. ഇവര്‍ നിരപരാധികളാണെന്ന് തെളിഞ്ഞ് കോടതി മോചന ഉത്തരവിടുമ്പോഴേക്കും നീണ്ട അഞ്ചുവർഷങ്ങൾ പിന്നിട്ടിരുന്നു. ജയിലിൽ നിന്നും പുറത്തിറങ്ങിയ ദമ്പതികളെ കാത്തിരുന്നത് മറ്റൊരു ദുഃഖമാണ്. റിലീസായെത്തിയ ദിവസം മുതൽ തന്നെ ഇവർ സ്വന്തം മക്കളെ തേടുകയാണ്. എന്നാൽ രണ്ടുപേരെയും കുറിച്ച് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല.

Also Read-കനത്ത മഞ്ഞുവീഴ്ച; കശ്മീരിൽ യുവതിയെയും നവജാതശിശുവിനെയും സ്ട്രെച്ചറിൽ ചുമന്ന് വീട്ടിലെത്തിച്ച് സൈന്യം

മാതാപിതാക്കൾ ജയിലിലായ സമയത്ത് അന്ന് അഞ്ചുവയസുണ്ടായിരുന്ന മകനെയും മൂന്ന് വയസുകാരിയായിരുന്ന മകളെയും ഏതോ അനാഥാലയത്തിലേക്ക് അയച്ചു എന്ന വിവരം മാത്രമാണ് ഇവർക്ക് ലഭിച്ചത്. അത് എവിടെയാണെന്നോ കുട്ടികൾ ഇപ്പോൾ എങ്ങനെ കഴിയുന്നു എന്നടക്കം മറ്റൊരു വിവരവും ഇവർക്ക് ലഭിച്ചിട്ടില്ല. തകർന്നു പോയ ദമ്പതികൾ മക്കളെ കണ്ടെത്താൻ എല്ലാവിധ ശ്രമങ്ങളും നടത്തി വരികയാണ്. അനാഥരെപ്പോലെ ജീവിക്കാൻ മാത്രം ഞങ്ങളുടെ മക്കൾ എന്തു തെറ്റു ചെയ്തു എന്നാണ് നെഞ്ചു തകർന്ന് നരേന്ദ്ര സിംഗ് ചോദിക്കുന്നത്. 'കൊലപാതക കേസിൽ പൊലീസ് ഞങ്ങളെ അറസ്റ്റ് ചെയ്യുമ്പോൾ മകൻ അജീതും മകൾ അഞ്ജുവും വളരെ ചെറിയ കുട്ടികളായിരുന്നു' അധ്യാപകനായി ജോലി ചെയ്തിരുന്ന സിംഗ് പറയുന്നു.'അറസ്റ്റിനു ശേഷം മക്കളെ ഞങ്ങൾ കണ്ടിട്ടില്ല. അവര്‍ എവിടെയാണെന്ന് പോലും അറിയില്ല' കരഞ്ഞു കൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read-കവർപൊട്ടിക്കാത്ത ആധാർ രേഖകൾ ആക്രിക്കടയിൽ; തൂക്കിവിറ്റത് തപാൽ ജീവനക്കാരിയുടെ ഭർത്താവ്; എല്ലാം മദ്യലഹരിയിൽ

മക്കളെ കണ്ടെത്താൻ സഹായിക്കണമെന്നാവശ്യപ്പെട്ട് എസ്എസ്പി ബബ്ലു കുമാറിന് കത്തു നല്‍കിയിരിക്കുകയാണ് നജ്മ. 2015ലാണ് ഒരു അഞ്ചുവയസുകാരന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആഗ്ര സ്വദേശികളായ നരേന്ദ്ര സിംഗ് (45) ഭാര്യ നജ്മ (30) എന്നിവർ അറസ്റ്റിലാകുന്നത്. അതേവർഷം തന്നെ ഇവർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ഹൈക്കോടതിയെ സമീപിച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കേസ് മുന്നോട്ട് കൊണ്ടു പോകാൻ സാധിച്ചിരുന്നില്ല. ഒടുവിൽ അഞ്ചുവർഷങ്ങൾക്കിപ്പുറമാണ് ഇവരുടെ നിരപരാധിത്വം പുറത്തുവരുന്നത്.

Also Read- 'പുലിയെ കൊന്നു കറിവെച്ചു; ആനയെ പെട്രോളൊഴിച്ച് തീവെച്ച് കൊന്നു; അച്ഛനെ പട്ടിണിക്കിട്ടു കൊന്നു'; മസിനഗുഡി സംഭവത്തിൽ ഉൾപ്പെടെ നാലും മലയാളി ബന്ധമുള്ള ക്രൂരത

കേസിൽ ദമ്പതികളെ മോചിപ്പിച്ച അഡീഷണല്‍ സെഷൻസ് കോടതി പൊലീസിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉന്നയിച്ചത്. 'കുറ്റവാളികൾ സ്വതന്ത്ര്യരായി നടക്കുമ്പോൾ നിരപരാധികൾക്ക് അഞ്ചുവര്‍ഷം ജയിലിൽ കഴിയേണ്ടി വന്നത് തീർത്തും ദൗർഭാഗ്യകരമാണ്' എന്നായിരുന്നു കോടതി അറിയിച്ചത്. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ നിർദേശിച്ച കോടതി, കേസ് വീണ്ടും അന്വേഷിച്ച് യഥാർത്ഥ പ്രതികളെ എത്രയും വേഗം കണ്ടെത്തണമെന്നും ഉത്തരവിട്ടു.

Also Read-വയറു നിറയെ ഭക്ഷണവും ഒപ്പം ഫ്രീ ആയി ഒരു റോയൽ എൻഫീൽഡ് ബുള്ളറ്റും !! ചെയ്യേണ്ടത് ഇത്രമാത്രം

വസ്തുതാപരമായ തെളിവുകളുടെ അഭാവത്തിൽ പ്രോസിക്യൂഷൻ സാഹചര്യ തെളിവുകളെ മാത്രമാണ് ആശ്രയിച്ചത്. ആർക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് അറിയാൻ പോലും ശ്രമിച്ചിരുന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥരുമായി ചേർന്ന് പ്രവർത്തിച്ചിരുന്ന അന്നത്തെ സബ് ഇൻസ്പെക്ടർ ചിദാനന്ദ് സിംഗ് കോടതിയിൽ സമ്മതിച്ചിരുന്നു' എന്ന കാര്യവും കോടതി വിമർശനമായി ചൂണ്ടിക്കാട്ടി.

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുടെ മരണത്തെത്തുടർന്ന് ജനരോഷം ശക്തമായ സാഹചര്യത്തിലാണ് പൊലീസ് ദമ്പതികളെ അറസ്റ്റ് ചെയ്തതെന്നും വസ്തുതകൾ പരിശോധിക്കാതെ തിടുക്കത്തിലാണ് കുറ്റപത്രം സമർപ്പിച്ചതെന്നും പൊലീസ് തന്നെ കോടതിയിൽ സമ്മതിച്ചിട്ടുണ്ടെന്നാണ് ദമ്പതികളുടെ അഭിഭാഷകൻ മാധ്യമങ്ങളെ അറിയിച്ചത്.
Published by: Asha Sulfiker
First published: January 24, 2021, 7:59 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories