• HOME
  • »
  • NEWS
  • »
  • india
  • »
  • വീടിനുള്ളിലെ ചിതലിനെ കൊല്ലാൻ തിന്നർ ഒഴിച്ച് തീയിട്ടു; 13കാരി പൊള്ളലേറ്റ് മരിച്ചു

വീടിനുള്ളിലെ ചിതലിനെ കൊല്ലാൻ തിന്നർ ഒഴിച്ച് തീയിട്ടു; 13കാരി പൊള്ളലേറ്റ് മരിച്ചു

ദമ്പതികൾ പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും കുട്ടി ഗുരുതരമായി പൊള്ളലേറ്റ് മരിച്ചു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ചെന്നൈ: ചിതലിനെ തീയിട്ട് കൊല്ലാനുള്ള ദമ്പതികളുടെ ശ്രമത്തിനിടെ പൊള്ളലേറ്റ് മകൾ മരിച്ചു. തമിഴ്നാട്ടിലെ പല്ലാവരത്താണ് സംഭവം. ഹുസൈൻ ബാഷ- ആയിഷ ദമ്പതികളുടെ മകൾ ഫാത്തിമ(13)യാണ് മരിച്ചത്. ഓലമേഞ്ഞ വീടിനാണ് ചിതലിനെ കൊല്ലുന്നതിനായി തീയിട്ടത്.

    പെയിന്റിങ് തൊഴിലാളിയായ ഹുസൈൻ ബാഷ വീടിന്റെ വാതിലുകളും മൂലകളും പെയിന്‍റിലൊഴിക്കുന്ന തിന്നര്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. എന്നാൽ തീ ആളിപടർന്നു. ദമ്പതികൾ പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും കുട്ടി ഗുരുതരമായി പൊള്ളലേറ്റ് മരിച്ചു. ദമ്പതികൾ ആശുപത്രിയിൽ ചികിത്സയിലാണ്.

    അയൽവാസികളാണ് വാതിൽ കുത്തിത്തുറന്ന് മൂവരെയും പുറത്തേക്ക് എത്തിച്ചത്. രണ്ട് അഗ്നിശമന സേനാ യൂണീറ്റുകൾ സ്ഥലത്തെത്തിയാണ് തീയണച്ചത്. ചിതലിനെ കൊല്ലുന്നതിനായി നേരത്തെ മണ്ണെണ്ണ തളിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് തിന്നർ ഒഴിച്ച് തീയിട്ടത്.

    Also Read-ഭാര്യ കിടങ്ങിൽ വീണുമരിച്ചെന്ന് ഭർത്താവ്; പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞത് കൊലപാതകം; അറസ്റ്റ്

    Snake bite | പാമ്പുകടിയേറ്റ് മരിച്ച ചേട്ടന്‍റെ സംസ്കാരത്തിനെത്തിയ അനിയനും പാമ്പുകടിയേറ്റ് മരിച്ചു

    പാമ്പുകടിയേറ്റ് മരിച്ച ചേട്ടന്‍റെ സംസ്കാരത്തിനെത്തിയ അനിയനും പാമ്പുകടിയേറ്റ് മരിച്ചു. ഉത്തര്‍പ്രദേശിലെ ബല്‍റാംപൂര്‍ ഗ്രാമത്തിലാണ് ദാരുണസംഭവം നടന്നത്. പാമ്പുകടിയേറ്റ് മരിച്ച ജ്യേഷ്ഠന്‍ അരവിന്ദ് (38) മിശ്രയുടെ സംസ്കാര ചടങ്ങുകള്‍ക്കായി ലുധിയാനയില്‍ നിന്ന് ബല്‍റാംപൂരിലെത്തിയ അനുജന്‍ ഗോവിന്ദ് (22) മിശ്രയാണ് മരിച്ചത്. ചന്ദ്രശേഖര്‍ പാണ്ഡെ എന്ന സുഹൃത്തും ഗോവിന്ദിനൊപ്പം ഗ്രാമത്തിലെത്തിയിരുന്നു.

    സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്ത ശേഷം തിരിച്ച് വീട്ടിലെത്തി ഉറങ്ങുമ്പോഴാണ് ഗോവിന്ദിനു പാമ്പുകടിയേറ്റത്. ഒപ്പം കിടന്നിരുന്ന ചന്ദ്രശേഖറിനും പാമ്പു കടിയേറ്റിട്ടുണ്ട്.ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗോവിന്ദിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല. ചന്ദ്രശേഖറിന്റെ നില ഗുരുതരമായി തുടരുകയാണ്. അരവിന്ദ് കിടന്ന വീട്ടില്‍ തന്നെയാണ് ഗോവിന്ദും ചന്ദ്രശേഖറും കിടന്നത്. അരവിന്ദിനെ കടിച്ച അതേ പാമ്പ് തന്നെയാണ് ഗോവിന്ദിനെയും കടിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. അടുത്തടുത്തുണ്ടായ 2 മരണങ്ങളുടെ ആഘാതത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും.

    സംഭവത്തെ തുടര്‍ന്ന് മെഡിക്കല്‍ അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥര്‍ ഗ്രാമം സന്ദര്‍ശിച്ചു. എം.എൽ.എ കൈലാഷ് നാഥ് ശുക്ല മരിച്ചവരുടെ കുടുംബത്തെ കാണുകയും അവർക്ക് സഹായം ഉറപ്പ് നൽകുകയും ചെയ്തു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ പ്രാദേശിക ഉദ്യോഗസ്ഥരോട് ശുക്ല ആവശ്യപ്പെട്ടു.
    Published by:Jayesh Krishnan
    First published: