നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ഒളിച്ചോടിയെത്തിയ കമിതാക്കൾക്ക് പൊലീസ് സ്റ്റേഷനിൽ വിവാഹം; അനുഗ്രഹവുമായി പൊലീസ് കമ്മീഷ്ണർ

  ഒളിച്ചോടിയെത്തിയ കമിതാക്കൾക്ക് പൊലീസ് സ്റ്റേഷനിൽ വിവാഹം; അനുഗ്രഹവുമായി പൊലീസ് കമ്മീഷ്ണർ

  പെൺകുട്ടിയുടെ വീട്ടുകാർ ഭീഷണിയുമായി എത്തിയതോടെ ഇരുവരും സുരക്ഷ തേടി പൊലീസിനെ സമീപിക്കുകയായിരുന്നു

  lucknow marriage

  lucknow marriage

  • Share this:
   ലഖ്‌നൗ: വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ഒളിച്ചോടി എത്തിയവരുടെ വിവാഹം നടത്തിക്കൊടുത്ത് പൊലീസുകാർ. ഉത്തർപ്രദേശിലെ ലഖ്‌നൗവിലാണ് സംഭവം. മനിഷ്, കിരൺ ദമ്പതികളാണ് പൊലീസ് കമ്മിഷ്ണറുടെ അനുഗ്രഹത്തോടെ ലഖ്‌നൗ പൊലീസ് സ്റ്റേഷനില്‍ വിവാഹിതരായത്.

   പെൺകുട്ടിയുടെ വീട്ടുകാർ വിവാഹത്തിന് സമ്മതിക്കാതെ വന്നതോടെ പെൺകുട്ടി വീടു വിട്ട് ഇറങ്ങി യുവാവിന്‍റെ വീട്ടിലെത്തി. എന്നാൽ പെൺകുട്ടിയുടെ വീട്ടുകാർ ഭീഷണിയുമായി പുറകെ എത്തിയതോടെ ഇരുവരും സുരക്ഷ തേടി പൊലീസ് കമ്മീഷണറുടെ വസതിയിലെത്തുകയായിരുന്നു.

   Also read: പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തി; മകളുടെ വിവാഹത്തിന് ക്ഷണക്കത്ത് അയച്ച റിക്ഷാക്കാരനെ കാണാൻ

   ഒടുവിൽ കമ്മീഷണറുടെ നിർദേശപ്രകാരം വനിതാ പോലീസ് സ്റ്റേഷൻ ചുമതലയുള്ള ശാരദ ചൗധരി തിങ്കളാഴ്ച വിവാഹം നടത്തി കൊടുക്കുകയായിരുന്നു.
   Published by:user_49
   First published:
   )}