• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

പി.എസ്.സി പരീക്ഷയിൽ ഒന്നും രണ്ടും റാങ്കുകൾ ദമ്പതികൾക്ക്

ഭർത്താവ് ഒന്നാം റാങ്ക് നേടിയപ്പോൾ ഭാര്യ രണ്ടാം റാങ്ക് സ്വന്തമാക്കി. മെയ് അഞ്ചിന് നടത്തിയ എഴുത്തുപരീക്ഷയ്ക്കും ജൂലൈ രണ്ടാം വാരം നടത്തിയ അഭിമുഖത്തിനും ശേഷം കഴിഞ്ഞ ദിവസമാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്

news18
Updated: July 28, 2019, 7:57 AM IST
പി.എസ്.സി പരീക്ഷയിൽ ഒന്നും രണ്ടും റാങ്കുകൾ ദമ്പതികൾക്ക്
anubhav_vibha
news18
Updated: July 28, 2019, 7:57 AM IST
ബിലാസ്പുർ: പി.എസ്.സി പഠനപരിശീലനത്തിനിടെയാണ് അവർ ആദ്യമായി കണ്ടുമുട്ടിയത്. അത് പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കും എത്തി. വിവാഹശേഷവും പി.എസ്.സി പഠനം ഊർജിതമാക്കിയതോടെ ചീഫ് മുൻസിപ്പൽ ഓഫീസർ പരീക്ഷയിൽ ഈ ദമ്പതികൾ ഒന്നും രണ്ടും റാങ്കുകൾ നേടി. പറഞ്ഞുവരുന്നത് ബിലാസ്പുർ സ്വദേശികളായ അനുഭവ് സിങിന്‍റെയും വിഭ സിങിന്‍റെയും കാര്യം. പി.എസ്.സി പഠനം അവർക്ക് കുടുംബകാര്യമായിരുന്നു. ഏതായാലും വർഷങ്ങൾ നീണ്ട പരിശ്രമം വിജയത്തിലെത്തിയപ്പോൾ റാങ്കിന്‍റെ തിളക്കത്തിലാണ് അനുഭവും വിഭയും.

ഛത്തീസ്ഗഢ് പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ ചീഫ് മുൻസിപ്പൽ ഓഫീസർ പരീക്ഷയിലാണ് ദമ്പതികൾ ആദ്യ രണ്ടു റാങ്കുകൾ സ്വന്തമാക്കിയത്. ഭർത്താവ് ഒന്നാം റാങ്ക് നേടിയപ്പോൾ ഭാര്യ രണ്ടാം റാങ്ക് സ്വന്തമാക്കി. മെയ് അഞ്ചിന് നടത്തിയ എഴുത്തുപരീക്ഷയ്ക്കും ജൂലൈ രണ്ടാം വാരം നടത്തിയ അഭിമുഖത്തിനും ശേഷം കഴിഞ്ഞ ദിവസമാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്.

ഇക്കാലത്ത് മലയാളം മീഡിയത്തിൽ പഠിച്ചാൽ രക്ഷപെടുമോ? തേജസ്വിനി പറയുന്നു

ഇത് ആദ്യമായല്ല ഇരുവരും പി.എസ്.സി പരീക്ഷയിൽ മികച്ച വിജയം നേടുന്നത്. പഞ്ചായത്ത് വികസന വകുപ്പിൽ അസിസ്റ്റന്‍റ് ഡെവലപ്മെന്‍റ് ഓഫീസർ തസ്തികയിൽ കഴിഞ്ഞ ഏഴു വർഷമായി ജോലി ചെയ്തുവരികയാണ് വിഭ. അനുഭവ് സിങും വിവിധ തസ്തികകളിലേക്ക് നടത്തിയ പരീക്ഷകളുടെ റാങ്ക് പട്ടികയിൽ ഇടംനേടിയിട്ടുണ്ട്. കൂടുതൽ മികച്ച ജോലിക്കായാണ് ഇരുവരും ചീഫ് മുൻസിപ്പൽ ഓഫീസർ പരീക്ഷ എഴുതിയത്.
First published: July 28, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...