നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • 'ജോലി ചെയ്യിപ്പിക്കുന്നത് ലൈംഗിക അതിക്രമമല്ല': തൊഴിലിട നിയമം ദുരുപയോഗം ചെയ്യുന്ന സ്ത്രീകൾക്കെതിരെ കോടതി

    'ജോലി ചെയ്യിപ്പിക്കുന്നത് ലൈംഗിക അതിക്രമമല്ല': തൊഴിലിട നിയമം ദുരുപയോഗം ചെയ്യുന്ന സ്ത്രീകൾക്കെതിരെ കോടതി

    ചെന്നൈ ട്രേഡ് മാർക്ക് ആന്‍ഡ് ജിഐ ഡെപ്യൂട്ടി രജിസ്ട്രാർ വി.നടരാജനെതിരെ 2013 ഡിസംബറിൽ ഒരു വനിത ഉദ്യോഗസ്ഥ നൽകിയ പരാതിയിലാണ് കോടതിയുടെ പരാമർശം

    court

    court

    • News18
    • Last Updated :
    • Share this:
      ചെന്നൈ: ജോലിസ്ഥലത്തെ സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക പീഡനം (തടയലും, നിരോധനവും, പരിഹാരവും) നിയമം 2013 ദുരുപയോഗം ചെയ്യരുതെന്ന് കോടതി. അതിശയോക്തി കലർത്തിയുള്ള വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് ആരെയും ഉപദ്രവിക്കരുതെന്ന് മദ്രാസ് ഹൈക്കോടതിയാണ് അറിയിച്ചിരിക്കുന്നത്. ചെന്നൈ ട്രേഡ് മാർക്ക് ആന്‍ഡ് ജിഐ ഡെപ്യൂട്ടി രജിസ്ട്രാർ വി.നടരാജനെതിരെ 2013 ഡിസംബറിൽ ഒരു വനിത ഉദ്യോഗസ്ഥ നൽകിയ പരാതിയുടെ വിചാരണ തുടരവെയാണ് കോടതി ഇക്കാര്യം അറിയിച്ചത്.

      'മേലധികാരിക്ക് അല്ലെങ്കിൽ ചീഫിന് തന്റെ ജീവനക്കാരെക്കൊണ്ട് ജോലി ചെയ്യിപ്പിക്കാനുള്ള എല്ലാ അധികാരവും ഉണ്ട്. ഒരു വനിതാ ജീവനക്കാരി അവരുടെ കഴിവില്ലായ്മക കൊണ്ടോ മറ്റേതെങ്കിലും ഔദ്യോഗിക കാരണങ്ങൾ കൊണ്ടോ വിവചനം നേരിടേണ്ടി വന്നാൽ അതിനുള്ള പരിഹാരം ഇത്തരം പരാതികൾ കൊണ്ട് കാണാനാവില്ലെന്നാണ് കേസ് പരിഗണിച്ച ജസ്റ്റിസ് എം.സത്യനാരായണൻ, ജസ്റ്റിസ് ആർ.ഹേമലത എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ച് വ്യക്തമാക്കിയത്.

      Also Read-വ്യത്യസ്ത പശ്ചാത്തലം; അസാധാരണ സമാനതകൾ; വ്യവസായ പ്രമുഖൻ ട്രംപും ചായക്കടക്കാരൻ മോദിയും തമ്മിലുള്ള ചങ്ങാത്തം ഇങ്ങനെ

      വനിതാ ജീവനക്കാരുടെ അന്തസും ആത്മാഭിമാനവും സംരക്ഷിച്ച് നിർത്തുന്ന അവരെ തുല്യരായ കാണുന്ന ഊഷ്മളമായ ഒരു തൊഴിൽ അന്തരീക്ഷം വളർത്തിയെടുക്കുക എന്നതായിരുന്നു ജോലിസ്ഥലത്തെ സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക പീഡനം (തടയലും, നിരോധനവും, പരിഹാരവും) നിയമം കൊണ്ടുദ്ദേശിച്ചത്. എന്നാൽ അവരുടെ വനിതാ ജീവനക്കാർ അവരുടെ ജോലികൾ യഥാസമയം പൂർത്തിയാക്കാതെ സ്വതന്ത്ര്യരായി നടക്കാം എന്നല്ല.

      ഒരു വനിതാ ജീവനക്കാരിയോട് ഔദ്യോഗികമായി ഒരു കാര്യം ചെയ്യാൻ ആവശ്യപ്പെടുന്നത് എന്തിന് അവരെയൊന്ന് വഴക്കു പറയുന്നത് പോലും ലൈഗിക അതിക്രമമാണെന്നാണ് ഇത് കാണിക്കുന്നതെന്നാണ് നടരാജനെതിരായ പരാതി ചൂണ്ടിക്കാട്ടി കോടതി പറഞ്ഞത്. ജോലി സ്ഥലത്ത് മര്യാദയില്ലാത്ത ഭാഷ ഉപയോഗിച്ചു എന്നു കാട്ടി ഒരുയുള്ള ഒരു വനിതജീവനക്കാരിയുടെ ഒറ്റക്കുള്ള ആരോപണം നിയമത്തിന്റെ ലൈംഗിക അതിക്രമം എന്ന പരിധിയിൽ ഉൾപ്പെടുത്താനാവില്ലെന്ന് നിരീക്ഷിച്ച കോടതി പരാതി തള്ളുകയായിരുന്നു.

      Also Read-Also Read-ഇന്ത്യയിലെത്തുന്ന യുഎസ് പ്രസിഡന്റിന് ഭക്ഷണം വിളമ്പുന്നത് സ്വർണ്ണത്തളികയിൽ; 'ട്രംപ് കളക്ഷൻ' തയ്യാറായത് ജയ്പൂരിൽ

      നടരാജൻ തന്റെ അധികാരം ഉപയോഗപ്പെടുത്തി ധാർഷ്ട്യത്തോടെ പെരുമാറി തന്റെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തിയെന്നായിരുന്നു ഇവരുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ ഒരു ആഭ്യന്തര കമ്മിറ്റിയെ അന്വേഷണത്തിനായി നിയോഗിച്ചിരുന്നു. പരാതിയിൽ പലതവണ ലൈംഗിക അതിക്രമം എന്ന വാക്ക് ഉദ്യോഗസ്ഥ ഉപയോഗിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടുകള്‍ അടക്കം വിശദമായി പരിശോധിച്ച കോടതി, വ്യക്തി വൈരാഗ്യം തീർക്കാൻ ഉദ്യോഗസ്ഥ നടത്തിയ വ്യർഥമായ ആരോപണങ്ങളാണ് പരാതിയിലുള്ളതെന്ന് കാട്ടി തള്ളുകയായിരുന്നു.

      Also Read-Namaste Trump| 73 വർഷം: ഇതുവരെ ഇന്ത്യയിലെത്തിയ യുഎസ് പ്രസിഡന്‍റുമാർ ആരൊക്കെ?
      Published by:Asha Sulfiker
      First published:
      )}