പെരിന്തല്‍മണ്ണ: ശബരിമല ദര്‍ശനം നടത്തി വാര്‍ത്തകളില്‍ ഇടംനേടിയ കനകദുര്‍ഗ്ഗയ്ക്ക് ഭര്‍തൃവീട്ടില്‍ പ്രവേശിക്കാന്‍ പുലാമന്തോള്‍ ഗ്രാമന്യായാലയം അനുമതി നല്കി. ഭര്‍ത്താവിന്റെ വീട്ടില്‍ പ്രവേശിപ്പിക്കണമെന്നും കുട്ടികള്‍ക്കൊപ്പം താമസിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഗാര്‍ഹിക പീഡന നിരോധന നിയമ പ്രകാരമാണ് കനകദുര്‍ഗ കോടതിയെ സമീപിച്ചത്.
വീട് വില്ക്കുകയോ വാടകയ്ക്ക് നല്‍കുകയോ ചെയ്യരുതെന്നു ഭര്‍ത്താവ് കൃഷ്ണനുണ്ണിക്ക് കോടതി നിര്‍ദേശം നല്കി. കുട്ടികളുടെ സംരക്ഷണകാര്യം പിന്നീട് തീരുമാനിക്കും. കേസ് അടുത്ത മാസം 31ന് വീണ്ടും പരിഗണിക്കും.
ശബരിമല ദര്‍ശനത്തിനു ശേഷം വീട്ടില്‍ മടങ്ങിയെത്തിയ കനകദുര്‍ഗ ഭര്‍തൃമാതാവിന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് ആശുപത്രിയിലായിരുന്നു. ഇതിനു പിന്നാലെ വീട്ടില്‍ പ്രവേശിപ്പിക്കാനാകില്ലെന്ന് വ്യക്തമാക്കി കനകദുര്‍ഗയുടെ ഭര്‍ത്താവ് കൃഷ്ണനുണ്ണി രംഗത്തെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് കനകദുര്‍ഗ കോടതിയെ സമീപിച്ചത്. പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിയെയാണ് അദ്യം സമീപിച്ചതെങ്കിലും പുലാമന്തോളിലെ ഗ്രാമക്കോടതിയുടെ പരിഗണനയ്ക്കി വിടുകയായിരുന്നു.
നിലവില്‍ പെരിന്തല്‍മണ്ണയിലെ വണ്‍സ്റ്റോപ്പ് സെന്ററിലാണ് കനകദുര്‍ഗ പൊലീസ് സംരക്ഷണയില്‍ കഴിയുന്നത്. തിങ്കളാഴ്ച വാദം പൂര്‍ത്തിയായ കേസിലാണ് കോടതി ഇന്ന് വിധി പ്രസ്താവിച്ചത്. കനകദുര്‍ഗയ്ക്കു വേണ്ടി അഭിഭാഷകനാണ് കോടതിയില്‍ ഹാജരായത്.
അതേസമയം കൃഷ്ണനുണ്ണിയും കുട്ടികളും കൃഷ്നനുണ്ണിയുടെ അമ്മ സുമതിയും അങ്ങാടിപ്പുറത്തെ വീട്ടില്‍ നിന്നും താമസം മാറിയിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.