• HOME
  • »
  • NEWS
  • »
  • india
  • »
  • ഹാരി രാജകുമാരൻ വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചു; അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് അഭിഭാഷക

ഹാരി രാജകുമാരൻ വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചു; അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് അഭിഭാഷക

വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകിയിരുന്നുവെങ്കിലും ഇതുവരെ വാക്ക് പാലിച്ചിട്ടില്ല. വിവാഹം ഇനിയും വൈകാതിരിക്കാൻ രാജകുമാരനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണമെന്നാണ് ആവശ്യം

Prince Harry, Meghan Markle

Prince Harry, Meghan Markle

  • Share this:
    ഛണ്ഡിഗഡ്: യുകെ രാജകുടുംബാംഗം പ്രിൻസ് ഹാരി മിഡിൽട്ടൻ എന്ന ഹാരി രാജകുമാരനെതിരെ പരാതിയുമായി അഭിഭാഷക. ഹാരി, വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചു എന്നാരോപിച്ചാണ് പഞ്ചാബ് സ്വദേശിനിയായ അഭിഭാഷക ഹൈക്കോടതിയെ സമീപിച്ചത്. രാജകുമാരനെതിരെ നടപടിയെടുക്കാന്‍ യുകെ പൊലീസ് സെല്ലിനോട് ആവശ്യപ്പെടണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.

    വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകിയിരുന്നുവെങ്കിലും ഇതുവരെ വാക്ക് പാലിച്ചിട്ടില്ല. വിവാഹം ഇനിയും വൈകാതിരിക്കാൻ രാജകുമാരനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണമെന്നാണ് ആവശ്യം. തന്‍റെ വാദം ശരിവയ്ക്കുന്നതിനായി ചില ഇ-മെയിൽ വിവരങ്ങളും തെളിവായി യുവതി കോടതിയിൽ ഹാജരാക്കിയിരുന്നു. അവരുടെ തന്നെ വാക്കുകൾ അനുസരിച്ച് ഹാരി രാജകുമാരനുമായി അവർ നടത്തിയ സംഭാഷണങ്ങളായിരുന്നു. സ്ത്രീയെ എത്രയും വേഗം വിവാഹം ചെയ്യാമെന്നാണ് മെയിൽ അയച്ചിരുന്ന 'ഹാരി രാജകുമാരൻ' പറയുന്നത്.

    Also Read-Jallianwala Bagh Massacre | ജാലിയൻവാലബാഗ് കൂട്ടക്കൊല: ഇന്ത്യയുടെ ചരിത്രത്തിലെ ഈ കറുത്ത അധ്യായത്തെക്കുറിച്ച് കൂടുതലറിയാം

    എന്നാൽ ഒരു തവണയെങ്കിലും യുകെ സന്ദർശിച്ചിട്ടുണ്ടോ എന്ന കോടതിയുടെ വാദത്തിന് ഇല്ല എന്ന മറുപടിയാണ് പരാതിക്കാരി നൽകിയത്. സോഷ്യൽ മീഡിയ വഴി ആയിരുന്നു രാജകുമാരനുമായി സംസാരിച്ചിരുന്നതെന്നും താനും ഹാരിയും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ച് അയാളുടെ പിതാവായ ചാൾസ് രാജകുമാരനും സന്ദേശം അയച്ചിരുന്നുവെന്നും പരാതിക്കാരി വ്യക്തമാക്കി.



    എന്നാൽ പകല്‍ക്കിനാവ് മാത്രമാണിതെന്ന് ചൂണ്ടിക്കാട്ടി പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഹർജി തള്ളുകയായിരുന്നു. 'പരാതിയിൽ യാതൊരു കഴമ്പുമില്ല ഹാരി രാജകുമാരനെ വിവാഹം ചെയ്യണമെന്നുള്ള ഒരു പകൽ കിനാവുകാരിയുടെ ഫാന്‍റസി മാത്രമാണ്' എന്നായിരുന്നു ജസ്റ്റിസ് അരവിന്ദ് സിംഗിന്‍റെ നിരീക്ഷണം.

    'പരസ്പര സംഭാഷണം എന്ന് പറഞ്ഞ് പരാതിക്കാരി ഹാജരാക്കിയത് യഥാർത്ഥ പകർപ്പുകളല്ല, ചില ഭാഗം ഒഴിവാക്കി ചിലത് മായ്ച്ചുകളഞ്ഞതാണ്. ഫേസ്ബുക്ക്, ട്വിറ്റർ മുതലായ വിവിധ സോഷ്യൽ മീഡിയ സൈറ്റുകളിൽ വ്യാജ ഐഡികൾ സൃഷ്ടിക്കപ്പെടുന്നുവെന്നത് അറിയപ്പെടുന്ന ഒരു വസ്തുതയാണ്. അതുകൊണ്ട് തന്നെ ആ സംഭാഷണത്തിന്റെ ആധികാരികതയെ കോടതിക്ക് ആശ്രയിക്കാൻ കഴിയില്ല. അത്തരം വ്യാജസംഭാഷണങ്ങൾ ശരിയാണെന്ന് വിശ്വസിച്ച ഹർജിക്കാരിയോട് അനുഭാവം പ്രകടിപ്പിക്കാൻ മാത്രമേ കഴിയൂ എന്നും കോടതി അറിയിച്ചു.



    "ഹാരി രാജകുമാരൻ' എന്ന് പറയപ്പെടുന്നയാൾ പഞ്ചാബിലെ ഒരു സൈബർ കഫേയിലിരുന്ന് പുതിയ ഇരകളെ തിരയുകയാണെന്ന സാധ്യത തള്ളിക്കളയാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
    Published by:Asha Sulfiker
    First published: