HOME » NEWS » India »

ബലാത്സംഗത്തിനിരയായി ഉറങ്ങിപ്പോയെന്ന് യുവതി; പീഡിപ്പിക്കപ്പെട്ട ഇന്ത്യൻ സ്ത്രീകൾ അങ്ങനെയല്ല പ്രതികരിക്കുകയെന്ന് കോടതി

ബലാത്സംഗക്കേസിലെ പ്രതിക്ക് ഇടക്കാല ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു കൊണ്ടായിരുന്നു പ്രതികരണം.

News18 Malayalam | news18-malayalam
Updated: June 25, 2020, 2:50 PM IST
ബലാത്സംഗത്തിനിരയായി ഉറങ്ങിപ്പോയെന്ന് യുവതി; പീഡിപ്പിക്കപ്പെട്ട ഇന്ത്യൻ സ്ത്രീകൾ അങ്ങനെയല്ല പ്രതികരിക്കുകയെന്ന് കോടതി
പ്രതീകാത്മക ചിത്രം
  • Share this:
ബംഗളൂരു: ലൈംഗിക പീഡനത്തിനിരയാക്കപ്പെട്ട ശേഷം ഒരു സ്ത്രീക്ക് ഉറങ്ങാൻ കഴിയില്ലെന്ന് കർണാടക ഹൈക്കോടതി. ഒരു ബലാത്സംഗകേസിൽ ഇര നല്‍കിയ പരാതിയില്‍ സംശയം പ്രകടിപ്പിച്ചു കൊണ്ടായിരുന്നു കോടതിയുടെ ഇത്തരമൊരു നിരീക്ഷണം. കേസിലെ പ്രതിക്ക് ഇടക്കാല ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു കൊണ്ടായിരുന്നു പ്രതികരണം.

'കൃത്യം നടന്ന ശേഷം ക്ഷീണിതയായി ഉറങ്ങിപ്പോയെന്നാണ് പരാതിക്കാരിയുടെ വിശദീകരണം.. എന്നാൽ അതൊരു ഇന്ത്യൻ സ്ത്രീക്ക് യോജിച്ച രീതിയല്ല.. തനിക്കെതിരെ ബലപ്രയോഗം നടന്ന ശേഷം ഇങ്ങനെയല്ല ഇന്ത്യൻ സ്ത്രീകൾ പ്രതികരിക്കുക' എന്നായിരുന്നു പരാതി പരിഗണിച്ച ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിതിന്‍റെ വാക്കുകൾ.

വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാരോപിച്ച് ഇക്കഴിഞ്ഞ മെയ് രണ്ടിനാണ് യുവതി ബംഗളൂരുവിലെ ഒരു സ്ഥാപന ഉടമയ്ക്കെതിരെ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ബലാത്സംഗം, വഞ്ചന ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പ്രതിയുടെ ജാമ്യാപേക്ഷ വിചാരണ കോടതി തള്ളിയതോടെയാണ് അയാൾ ഹൈക്കോടതിയെ സമീപിച്ചത്.
TRENDING:Rehana Fatima Viral Video | കേസെടുത്തതിൽ ഭയമില്ല; മുന്‍കൂര്‍ ജാമ്യത്തിനോ ഒളിച്ചു പോകാനോ ഉദ്ദേശിക്കുന്നില്ല: രഹന ഫാത്തിമ
[NEWS]
'ഇതെന്‍റെ ഡ്യൂട്ടിയാണ്': മാൻഹോളിലിറങ്ങി ഡ്രെയിനേജ് മാലിന്യങ്ങൾ നീക്കം ചെയ്ത് ബിജെപി കൗൺസിലർ [NEWS]Viral Photos | അതിശൈത്യത്തെ അവഗണിച്ച് കഠിന പരിശീലനത്തിൽ ചൈനീസ് സേന [PHOTO]

എന്നാൽ യുവതിയുടെ ആരോപണങ്ങളിൽ സംശയം ഉന്നയിച്ച കോടതി, പ്രതിക്ക് ജാമ്യം അനുവദിക്കുകയായിരുന്നു, രാത്രി പതിനൊന്ന് മണിക്ക് ഓഫീസിലെത്തിയതെന്തിനെന്നും കുറ്റാരോപിതനായ വ്യക്തിയോടൊപ്പം സഞ്ചരിച്ചതും മദ്യപിച്ചതും അയാളെ അവർക്കൊപ്പം കഴിയാന്‍ അനുവദിച്ചതും എന്തിനെന്ന് വിശദീകരിക്കാൻ യുവതിക്കായിട്ടില്ല.. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാണ് പരാതിക്കാരി ആരോപിക്കുന്നത് എന്നാൽ അതും വിശ്വസിക്കാൻ പ്രയാസമുണ്ട്.. കഴിഞ്ഞ രണ്ട് വർഷമായി ഇരുവരും ഒരുമിച്ചാണ് ജോലി ചെയ്യുന്നത് അന്നൊന്നും ഇവർ പരാതി ഉന്നയിച്ചിട്ടില്ല എന്നും കോടതി ചൂണ്ടിക്കാട്ടി..

സ്ഥാപനഉടമയുടെ മോശം പെരുമാറ്റം സംബന്ധിച്ച് പൊലീസിനെയോ അല്ലെങ്കിൽ മറ്റാരെയെങ്കിലുമോ യുവതി അറിയിച്ചിരുന്നില്ലെന്നും ജാമ്യം അനുവദിക്കാൻ കാരണമായി കോടതി ചൂണ്ടിക്കാട്ടി. ഇതിന് പുറമെ ചില വ്യവസ്ഥകൾ അംഗീകരിക്കുകയാണങ്കിൽ പരാതി പിൻവലിക്കാൻ തയ്യാറാണെന്ന് യുവതി വ്യക്തമാക്കുന്ന ഒരു കത്തും കുറ്റാരോപിതൻ കോടതിയിൽ ഹാജരാക്കിയിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് കോടതി ഇയാൾക്ക് ജാമ്യം അനുവദിച്ചത്.

 
First published: June 25, 2020, 2:50 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories