നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • ഭാര്യയുടെ പ്രൊഫൈൽ മാട്രിമോണിയൽ സൈറ്റിൽ; യുവാവിന് വിവാഹമോചനം അനുവദിച്ച് കോടതി

    ഭാര്യയുടെ പ്രൊഫൈൽ മാട്രിമോണിയൽ സൈറ്റിൽ; യുവാവിന് വിവാഹമോചനം അനുവദിച്ച് കോടതി

    രണ്ട് മാട്രിമാണിയൽ സൈറ്റുകളിലാണ് യുവതി പ്രൊഫൈൽ സൃഷ്ടിച്ചത്. ഇതിൽ 'വിവാഹമോചനം കാത്തിരിക്കുന്നു' എന്നാണ് രേഖപ്പെടുത്തിയിരുന്നത്.

    marriage

    marriage

    • Share this:
      മുംബൈ: ഭാര്യയുടെ പ്രൊഫൈൽ മാട്രിമോണിയൽ സൈറ്റിൽ വന്നത് ചൂണ്ടിക്കാട്ടി ഹർജി നൽകിയ യുവാവിന് വിവാഹ മോചനം അനുവദിച്ച് ബോംബെ ഹൈക്കോടതി. അകന്നു കഴിയുന്ന ഭാര്യയുടെ പ്രൊഫൈലാണ് മാട്രിമോണിയൽ സൈറ്റിൽ വന്നത്. നാലു വർഷം മുമ്പ് യുവാവ് സമർപ്പിച്ച വിവാഹമോചന ഹർജി കുടുംബ കോടതി തള്ളിയിരുന്നു. എന്നാൽ അതിനിടെ ഭാര്യ മാട്രിമാണിയൽ സൈറ്റിൽ പ്രൊഫൈൽ സൃഷ്ടിച്ച കാര്യം ചൂണ്ടിക്കാട്ടി യുവാവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. യുവതി ഭർത്താവിൽനിന്ന് വിവാഹമോചനം ആഗ്രഹിക്കുന്നതായാണ് ഇത് വ്യക്തമാക്കുന്നതെന്ന് ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ച് ചൂണ്ടിക്കാണിച്ചു.

      രാജ്യവ്യാപകമായുള്ള രണ്ട് മാട്രിമാണിയൽ സൈറ്റുകളിലാണ് യുവതി പ്രൊഫൈൽ സൃഷ്ടിച്ചത്. ഇതിൽ 'വിവാഹമോചനം കാത്തിരിക്കുന്നു' എന്നാണ് രേഖപ്പെടുത്തിയിരുന്നത്. 2014ലായിരുന്നു ഇരുവരുടെയും വിവാഹം. ഭര്‍ത്താവിന്‍റെ ജോലിസ്ഥലമായ പന്‍ജിമിലായിരുന്നു ഇവര്‍ രണ്ടുപേരും വിവാഹശേഷം താമസിച്ചിരുന്നത്. എന്നാൽ അവിടെ കഴിയാനാകില്ലെന്നും മാതാപിതാക്കൾക്കൊപ്പം നാട്ടിലേക്ക് തിരിച്ചു പോകണമെന്നും യുവതി ആവശ്യപ്പെട്ടു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ തർക്കം പതിവായി മാറി.

      അതിനിടെ 2015 ഏപ്രിലില്‍ പരീക്ഷക്ക് തയാറെടുക്കാനെന്നും പറഞ്ഞ് സാധനങ്ങളുമെടുത്ത് യുവതി വീട് വിട്ട് സ്വദേശത്തേക്ക് പോയി. ഇതോടെയാണ് ഭർത്താവ് വിവാഹമോചന ഹർജി നൽകിയത്. ഏറെ നാളത്തെ വാദത്തിനൊടുവിൽ കുടുംബകോടതി യുവാവിന്‍റെ ആവശ്യം തള്ളി. ഇതോടെയാണ് യുവാവ് ബോംബെ ഹൈക്കോടതിയെ സമീപിച്ചത്.

      'ലൈംഗികാതിക്രമം ചെറുത്തില്ലെങ്കിൽ സമ്മതപ്രകാരമെന്ന് കണക്കാക്കും': മദ്രാസ് ഹൈക്കോടതി

      ലൈംഗികാതിക്രമം ചെറുത്തില്ലെങ്കില്‍ അത് സമ്മതപ്രകാരമാണെന്ന് കണക്കാക്കേണ്ടി വരുമെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച്. ജസ്റ്റിസ് ആര്‍ പൊങ്ങിയപ്പന്റേതാണ് നിരീക്ഷണം. 2009ൽ നടന്ന ഒരു കേസിലെ വാദം കേൾക്കുമ്പോഴാണ് കോടതി ഇത്തരമൊരു നിരീക്ഷണം നടത്തിയത്. വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് കേസ്. 'പ്രതി ആദ്യമായി ലൈംഗികാതിക്രമം നടത്തിയപ്പോള്‍ ഇര ചെറുത്തുനില്‍പ്പ് ഉയര്‍ത്താത്തത് മുന്‍കൂര്‍ സമ്മതത്തിന് തുല്യമാണ്. പെണ്‍കുട്ടി നല്‍കിയ സമ്മതം വസ്തുതാപരമായ തെറ്റിദ്ധാരണയായി കണക്കാക്കാനുമാവില്ല'- ജസ്റ്റിസ് വ്യക്തമാക്കി.

      Also Read- ഒപ്പം താമസിച്ച കാമുകിയെ കുത്തിക്കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തവും 50000 രൂപ പിഴയും

      സംഭവം നടക്കുമ്പോള്‍ പ്രതിക്ക് 21ഉം ഇരയ്ക്ക് 19ഉം വയസായിരുന്നു പ്രായം. ഒരു വർഷത്തോളമായി ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നു. അതിനിടെയാണ് യുവാവ് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. അതിനുശേഷം ഇയാൾ പെൺകുട്ടിയുമായി അകന്നു. ഇതോടെയാണ് പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്. യുവാവിനെതിരെ പരാതി നൽകുമ്പോൾ പെൺകുട്ടി ഗർഭിണിയായിരുന്നു. 2016ൽ കീഴ് കോടതി യുവാവിനെ 10 വർഷത്തെ കഠിന തടവിന് ശിക്ഷിക്കുകയും ചെയ്തു. ഈ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്.





      വിവാഹിതരല്ലാത്ത ഇണകൾക്ക് പ്രവേശനം നിഷേധിച്ച് പാർക്ക്; പ്രതിഷേധം കനത്തതോടെ ബോര്‍ഡ് മാറ്റി

      അവിവാഹിതരായ പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രവേശനം നിഷേധിച്ച് ഹൈദരാബാദിലെ പാർക്ക്. പ്രഭാത സവാരിക്കാരുടെ ഇഷ്ടസ്ഥലമായ ഹൈദരാബാദിലെ ഇന്ദിര പാർക്കാണ് വിവാദത്തിലായത്. അവിവാഹിതരായ ഇണകൾക്ക് പാർക്കിലേക്ക് കടക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയതായാണ് മാനേജ്മെന്റ് സമിതി സ്ഥാപിച്ച ബോർഡിൽ പറയുന്നത്. പൊതുസ്ഥലത്ത് പരസ്യമായി മാന്യമല്ലാത്ത പ്രവൃത്തികൾ നടക്കുന്നുവെന്ന് കാട്ടി നിരവധി കുടുംബങ്ങൾ പരാതി നൽകിയെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നുമാണ് മാനേജ്മെന്റ് സമിതി പറയുന്നത്.

      വിവാദ ബോർഡിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലും ചൂടേറിയ ചർച്ചകൾക്കാണ് വഴിവെച്ചത്. നടപടി ഭരണഘടനാ വിരുദ്ധവും അനാവശ്യവുമെന്നാണ് വിമർശനം. പുതിയരീതിയിലുള്ള സദാചാര പൊലീസിങ്ങാണിതെന്ന് ആരോപിച്ച് ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷനെതിരെ ഒട്ടേറെപേർ രംഗത്ത് വന്നു.

      അതേസമയം, നാനാഭാഗത്ത് നിന്നും വിമർശനം ശക്തമായതോടെ ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ അധികൃതർ ബോർഡ് മാറ്റാൻ നിർബന്ധിതരായി. സംഭവത്തിൽ അധികൃതർ ഖേദപ്രകടനവും നടത്തി.

      എന്നാൽ, പാർക്കിൽ ജാഗ്രത പാലിക്കാനും 'ശാന്തമായ അന്തരീക്ഷം' നിലനിർത്താനും പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥർക്ക് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ ഇത് സദാചാര പൊലീസിങ്ങായി മാറുമോ എന്ന ആശങ്കയും പലരും പ്രകടിപ്പിക്കുന്നുണ്ട്.
      Published by:Anuraj GR
      First published:
      )}