ബംഗളൂരു: ജോലിസ്ഥലത്ത് തൊഴിലാളികൾ മാന്യമായി വസ്ത്രം ധരിച്ചുവരണമെന്ന് കോടതി. ബംഗളൂരു സിറ്റി സിവിൽ കോടതിയാണ് ഇത്തരത്തിലൊരു ഉത്തരവ് നൽകിയിരിക്കുന്നത്. പുരുഷന്മാർ പൈജാമ, കുർത്ത, ഷർട്ട്, ട്രൗസേഴ്സ് എന്നിവ ധരിച്ചുവരണമെന്നും സ്ത്രീകൾ മാന്യമായി സാരി, ചുരിദാർ എന്നിവ ധരിച്ച് വരണമെന്നുമാണ് കോടതി പുറത്തുവിട്ട സർക്കുലറിൽ വ്യക്തമാക്കിയിരിക്കുന്നത്.
സമാനമായ ഉത്തരവ് 2013ൽ സെക്രട്ടറിയേറ്റ് പുറപ്പെടുവിച്ചിരുന്നു. അതേസമയം പുതിയ ഉത്തരവിനെതിരെ വനിത സംഘങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പരമ്പരാഗത വസ്ത്രങ്ങളായ സാരി, ചുരിദാർ എന്നിവ ധരിക്കാനുള്ള നിർദേശത്തെയാണ് എതിർക്കുന്നത്. ഇത്തരം വസ്ത്രങ്ങൾ അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്നാണ് ഇവർ പറയുന്നത്.
നവംബർ 11നാണ് ഉത്തരവ് പുറത്തിറങ്ങിയത്. തൊഴിലാളികൾ ഇക്കാര്യം കൃത്യമായി പാലിക്കണമെന്നും ഇതിൽ വ്യക്തമാക്കിയിരിക്കുന്നു. 2013ലെ ഉത്തരവും ഇതിനൊപ്പം ചേർത്തിട്ടുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.