നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ബലാത്സംഗക്കേസിൽ പ്രതിയായ ബിജെപി എം‌എൽ‌എ; DNA പരിശോധനയ്ക്ക് ഉത്തരവിട്ട് കോടതി

  ബലാത്സംഗക്കേസിൽ പ്രതിയായ ബിജെപി എം‌എൽ‌എ; DNA പരിശോധനയ്ക്ക് ഉത്തരവിട്ട് കോടതി

  എം‌എൽ‌എ തന്നെ ബലാത്സംഗം ചെയ്തുവെന്നും കുട്ടിയുമായുള്ള ബന്ധം കണ്ടെത്താൻ ഡി‌എൻ‌എ പരിശോധന നടത്തണമെന്നുമായിരുന്നു യുവതിയുടെ ആവശ്യം

  representative image

  representative image

  • Last Updated :
  • Share this:
   ബലാത്സംഗ കേസിൽ പ്രതിയായ ഉത്തരാഖണ്ഡിലെ ബിജെപി നിയമസഭാംഗം മഹേഷ് സിംഗ് നേഗിയുടെ ഡിഎൻഎ പരിശോധനയ്ക്ക് ഉത്തരവിട്ടു ഡെഹ്‌റാഡൂൺ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി.

   ഇരയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നേഗിയുടെയും ഇരയുടെ മകളുടെയും രക്തസാമ്പിളുകൾ ശേഖരിക്കാൻ കോടതി ഉത്തരവിട്ടിട്ടുണ്ടെന്ന് യുവതിയുടെ അഭിഭാഷകൻ എസ് പി സിംഗ് പറഞ്ഞു. എന്നാൽ മോശമായ ആരോഗ്യ സ്ഥിതിയെത്തുടർന്ന് അടുത്ത ദിവസം കോടതിയിൽ ഹാജരാകാൻ സാധ്യതയില്ലെന്ന് നെഗി പറഞ്ഞു.

   Also Read കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി പരാതി നൽകാൻ സ്റ്റേഷനിലെത്തി; സ്റ്റേഷനിൽ പൊലീസുകാരനും പീഡിപ്പിച്ചെന്ന് യുവതി

   എം‌എൽ‌എയുടെയും ഇരയുടെ മകളുടെയും സാമ്പിളുകൾ ശേഖരിക്കാൻ കോടതിയിലേക്ക് മെഡിക്കൽ സ്റ്റാഫിനെ നൽകണമെന്ന് ഡൂൺ ഹോസ്പിറ്റലിനോട് കോടതി നിർദ്ദേശിച്ചിട്ടുണ്ടെന്നും അഭിഭാഷകൻ സിംഗ് പറഞ്ഞു. ഓഗസ്റ്റ് 16 ന് ഒരു സ്ത്രീ നൽകിയ പരാതിയെത്തുടർന്നാണ് സെപ്റ്റംബറിൽ എംഎൽഎക്കെതിരെ ഡെഹ്‌റാഡൂൺ പോലീസ് ബലാത്സംഗത്തിനും മറ്റ് ക്രിമിനൽ കുറ്റങ്ങളും ചുമത്തി എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

   ദ്വാരഹത് എം‌എൽ‌എ തന്നെ ബലാത്സംഗം ചെയ്തുവെന്നും കുട്ടിയുമായുള്ള ബന്ധം കണ്ടെത്താൻ ഡി‌എൻ‌എ പരിശോധന നടത്തണമെന്നുമായിരുന്നു യുവതിയുടെ ആവശ്യം. ഐപിസി 376 (ബലാത്സംഗം), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് എഫ്‌ഐആർ ഫയൽ ചെയ്തിരിക്കുന്നത്.
   Published by:user_49
   First published:
   )}