നിർഭയ കേസ്: പ്രതി പവൻ കുമാറിന്റെ തിരുത്തൽ ഹർജി തള്ളി

ഇനി രാഷ്ട്രപതിക്ക് ദയാഹർജി നൽകാനുള്ള അവസരം മാത്രമാണ് ഇയാൾക്ക് മുന്നിലുള്ളത്.

News18 Malayalam | news18
Updated: March 2, 2020, 12:14 PM IST
നിർഭയ കേസ്: പ്രതി പവൻ കുമാറിന്റെ തിരുത്തൽ ഹർജി തള്ളി
News18 Malayalam
  • News18
  • Last Updated: March 2, 2020, 12:14 PM IST
  • Share this:
ന്യൂഡൽഹി: നിർഭയ കേസ് പ്രതി പവൻ കുമാർ ഗുപ്ത നല്‍കിയ തിരുത്തൽ ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ എന്‍.വി.രമണ, അരുണ്‍ മിശ്ര, ആര്‍.എഫ്.നരിമാൻ, ആർ.ഭാനുമതി, അശോക് ഭൂഷൺ എന്നിവരടങ്ങിയ ബഞ്ചാണ് ഹർജി തള്ളിയത്.ഇനി രാഷ്ട്രപതിക്ക് ദയാഹർജി നൽകാനുള്ള അവസരം മാത്രമാണ് ഇയാൾക്ക് മുന്നിലുള്ളത്.

മാർച്ച് മൂന്നിന് വധശിക്ഷ നടക്കാനിരിക്കെയാണ് തിരുത്തൽ ഹർജിയുമാൻ പവൻ കോടതിയെ സമീപിച്ചത്. കുറ്റകൃത്യം നടന്ന സമയത്ത് തനിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലായിരുന്നുവെന്ന കാര്യം ചൂണ്ടിക്കാട്ടി വധശിക്ഷ ജീവപര്യന്തമാക്കി ഇളവു നൽകണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി. കേസിലെ മറ്റ് മൂന്ന് പ്രതികളുടെ തിരുത്തൽ ഹർജികളും കോടതി നേരത്തെ തള്ളിയിരുന്നു.

Also Read-ഡൽഹി കലാപം: BJPയുടെ മുസ്ലീം നേതാവിന്റെയും ബന്ധുക്കളുടെയും വീടും തീ വച്ച് നശിപ്പിച്ചു

വധശിക്ഷ നീട്ടിക്കൊണ്ടു പോകുന്നതിനായുള്ള എല്ലാ ശ്രമങ്ങളും നിർഭയ കേസ് പ്രതികൾ നടത്തി വരുന്നുണ്ട്. ഓരോരുത്തരായി കോടതിയെ സമീപിച്ചും രാഷ്ട്രപതിക്ക് ദയാഹർജി നൽകിയുമൊക്കെ ശിക്ഷ നീട്ടിക്കൊണ്ടു പോവുകയാണ്. പ്രതികളിൽ തിരുത്തൽ ഹർജിയുമായി കോടതിയിലെത്തിയ അവസാനത്തെയാളാണ് പവൻ. ഇത് തള്ളിയതോടെ ശിക്ഷയിൽ നിന്ന് രക്ഷനേടാനുള്ള അവസാന നിയമസാധ്യതയും അടഞ്ഞിരിക്കുകയാണ്.

Also Read-Also Read-പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബർഗിനെ ലൈംഗികമായി അപമാനിക്കുന്ന എണ്ണക്കമ്പനിയുടെ സ്റ്റിക്കർ; പ്രതിഷേധം ശക്തം

വധശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് വിചാരണ കോടതിയിലും പവനും മറ്റൊരു പ്രതിയായ മുകേഷ് സിംഗും ഹർജി സമർപ്പിച്ചിട്ടുണ്ട്. 2012 ഡിസംബർ 16നാണ് 23കാരിയായ ഫിസിയോതെറാപ്പി വിദ്യാർഥിനി ഓടുന്ന ബസിൽ വച്ച് ക്രൂര പീഡനത്തിനിരയായത്. പീഡനശേഷം ബസിൽ നിന്ന് വലിച്ചെറിയപ്പെട്ട യുവതി ദിവസങ്ങൾ നീണ്ട ആശുപത്രിവാസത്തിന് ശേഷം മരിച്ചു. ആറ് പ്രതികളാണ് കേസിലുണ്ടായിരുന്നത്. ഇതിലൊരാൾ തിഹാർ ജയിലിൽ ആത്മഹത്യ ചെയ്തു. പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതിയെ ജുവനൈൽ നിയമപ്രകാരമുള്ള ശിക്ഷയ്ക്ക് ശേഷം വിട്ടയച്ചിരുന്നു,.

ബാക്കി നാലു പേരുടെയും വധശിക്ഷ മാർച്ച് മൂന്നിന് രാവിലെ 6 മണിക്ക് നടത്താൻ ഉത്തരവിട്ടിരിക്കുകയാണ്. ഇതിനിടെയാണ് ഹർജികളുമായി കോടതിയെ ശ്രമിച്ച് ഇത് നീട്ടാൻ പ്രതികളുടെ ശ്രമം.

Also Read-വിമാനയാത്രയിലും വൈ-ഫൈ ഉപയോഗിക്കാം; മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്രസർക്കാർ
First published: March 2, 2020, 12:09 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading