നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Breach of trust | എല്ലാ വിവാഹവാഗ്ദാന ലംഘനങ്ങളെയും 'വഞ്ചന' എന്നോ 'ബലാത്സംഗം' എന്നോ വിശേഷിപ്പിക്കാനാകില്ലെന്ന് കോടതി

  Breach of trust | എല്ലാ വിവാഹവാഗ്ദാന ലംഘനങ്ങളെയും 'വഞ്ചന' എന്നോ 'ബലാത്സംഗം' എന്നോ വിശേഷിപ്പിക്കാനാകില്ലെന്ന് കോടതി

  വിവാഹം കഴിക്കാൻ പോകുന്ന സ്ത്രീക്ക് വ്യക്തിപരവും ലൈംഗികപരവുമായ സന്ദേശങ്ങൾ അയയ്ക്കുന്നത് 'അവളുടെ വ്യക്തിത്വത്തെ അപമാനിക്കുന്നതിന്' തുല്യമല്ലെന്ന് കോടതി പറഞ്ഞു.

  Representative Image

  Representative Image

  • Share this:
   വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചു എന്ന കുറ്റത്താൽ നിരവധി പേർ കേസുകളിൽ പെടാറുണ്ട്. അത്തരത്തിൽ 2010ൽ നടന്ന ഒരു സംഭവത്തിൽ പ്രതി ചേർക്കപ്പെട്ട ആൾക്ക് അനുകൂലമായി കോടതി വിധി വന്നിരിക്കുകയാണ്. വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നൽകി സ്ത്രീയെ വഞ്ചിച്ചെന്നും ബലാത്സംഗം ചെയ്‌തെന്നുമാണ് കേസ്. എന്നാൽ 36 കാരനായ ഇയാളെ സെഷൻസ് കോടതി അടുത്തിടെ കുറ്റവിമുക്തനാക്കി. ഒരാൾ വിവാഹം കഴിക്കാൻ പോകുന്ന സ്ത്രീക്ക് വ്യക്തിപരവും ലൈംഗികപരവുമായ സന്ദേശങ്ങൾ അയയ്ക്കുന്നത് 'അവളുടെ വ്യക്തിത്വത്തെ അപമാനിക്കുന്നതിന്' തുല്യമല്ലെന്ന് കോടതി പറഞ്ഞു.

   ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് പ്രകാരം, "അത്തരത്തിലുള്ള സന്ദേശങ്ങൾ ഇഷ്ടപ്പെടുന്നില്ലെങ്കിൽ അതിനുള്ള അതൃപ്തി രേഖപ്പെടുത്താൻ മറുവശത്ത് അവകാശമുണ്ട്. എന്നാൽ അവർ പൊതുവെ അത്തരം ഒരു തെറ്റ് ആവർത്തിക്കുന്നത് കണ്ടില്ലെന്ന് നടിക്കുന്നുവെന്ന് കോടതി പറഞ്ഞു. വിവാഹത്തിനു മുമ്പുള്ള സമയം അത്തരം സന്ദേശങ്ങൾ അയക്കുന്നതിന്റെ ഉദ്ദേശ്യം ഒരു വ്യക്തിക്ക് ആ ബന്ധത്തിൽ നിന്നുള്ള വികാരങ്ങൾ മനസ്സിലാക്കുന്നതിനും അത്രയും അടുപ്പം സൃഷ്ടിക്കുന്നതിനും വേണ്ടിയാണ്. മിക്ക കേസുകളിലും അത്തരം പ്രതീക്ഷകൾ പൊതുവെ നിറവേറ്റപ്പെടുന്നു, പ്രത്യേകിച്ച് രണ്ട് വ്യക്തികൾ വിവാഹബന്ധത്തിൽ ഏർപ്പെടുമ്പോൾ കോടതി പറഞ്ഞു.

   2010 ൽ ഫയൽ ചെയ്ത എഫ്ഐആർ ആയിരുന്നു കോടതി വിചാരണ നടത്തിയത്. 2007ൽ ഒരു വിവാഹ സൈറ്റിലൂടെ കണ്ടുമുട്ടിയ 36കാരൻ വിവാഹവാഗ്ദാനം നൽകിയശേഷം തന്നെ ബലാത്സംഗം ചെയ്യുകയും വഞ്ചിക്കുകയും ചെയ്തുവെന്നാണ് സ്ത്രീ ആരോപിച്ചത്. പ്രതിയുടെ മാതാപിതാക്കൾക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.

   അമ്മയുടെ താല്പര്യമില്ലാതെ തന്നെ കുറ്റാരോപിതനായ വ്യക്തി ആ സ്ത്രീയെ വിവാഹം കഴിക്കാൻ തീരുമാനിച്ചുവെന്നും പിന്നീട് ആര്യ സമാജ് ഹാളിൽ വച്ച് വിവാഹത്തിന് എത്തിയെന്നും ഒരു മാധ്യമ റിപ്പോർട്ട് വ്യക്തമാക്കുന്നു. എന്നാൽ വിവാഹ വേദിയിൽ വച്ച് വഴക്കുനടക്കുകയും ആ വഴക്ക് വർദ്ധിച്ചപ്പോൾ ഒടുവിൽ അദ്ദേഹം വിവാഹത്തിൽ നിന്ന് പിന്മാറുകയും ചെയ്തു. അതിനാൽ തന്നെ 'ഇത് വ്യാജ വിവാഹ വാഗ്ദാനമല്ലെന്ന് കോടതി വ്യക്തമാക്കി.

   സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹത്തിന് മുമ്പ് സ്ത്രീ പുരുഷനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. "കേസ് നൽകിയയാളുടെ (സ്ത്രീയുടെ) വികാരങ്ങളെ മാനിച്ചും 11 വർഷങ്ങൾക്ക് ശേഷവും നീതിക്കായുള്ള അവളുടെ പോരാട്ടത്തെ മാനിച്ചുകൊണ്ടും തന്നെ ബലാത്സംഗം നടന്നുവെന്ന തരത്തിൽ ഈ കേസിനെ കാണാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

   ഇത്ര നാളുകൾക്ക് ശേഷം, കുറ്റാരോപിതനായ വ്യക്തിക്ക് അനുകൂലമായി വന്ന വിധി ഇതോടെ ഇക്കാര്യം വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ്. സ്ത്രീകളുടെ ക്ഷേമത്തിനായുള്ള പല നിയമങ്ങളിലൂടെയും നിരപരാധികളായ നിരവധി പേർ അകപ്പെടാറുണ്ട്. ശക്തമായ നിയമങ്ങളാണ് സ്ത്രീകൾക്ക് വേണ്ടി ഇന്ത്യയിലുള്ളത്. എന്നാൽ ഇതിന്റെ പല വശങ്ങൾ കാരണം പല പ്രതികളും ജയിലിൽ പോകാതിരിക്കുകയും നിരപരാധികൾ ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയും നിലവിലുണ്ട്.
   Published by:Sarath Mohanan
   First published:
   )}