COVID 19 | COVID 19 | 100 കോടിയുടെ ആശ്വാസ പാക്കേജുമായി ബിഹാർ; സ്കൂളുകൾ താൽക്കാലിക താമസകേന്ദ്രങ്ങളാക്കും

ഒരു മരണം ഉൾപ്പെടെ മൂന്ന് കോവിഡ് 19 പോസിറ്റീവ് കേസുകളാണ് ബിഹാറിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

News18 Malayalam | news18
Updated: March 26, 2020, 4:52 PM IST
COVID 19 | COVID 19 | 100 കോടിയുടെ ആശ്വാസ പാക്കേജുമായി ബിഹാർ; സ്കൂളുകൾ താൽക്കാലിക താമസകേന്ദ്രങ്ങളാക്കും
ബിഹാർ മുഖ്യമന്ത്രി നിതിഷ് കുമാർ
  • News18
  • Last Updated: March 26, 2020, 4:52 PM IST IST
  • Share this:
പാട്ന: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 100 കോടി രൂപയുടെ ആശ്വാസപാക്കേജുമായി ബിഹാർ. രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ പാവപ്പെട്ടവർക്കും ദിവസ വേതനക്കാർക്കും സഹായമാകുന്നതിനു വേണ്ടിയാണ് പദ്ധതി.

വ്യാഴാഴ്ച 100 കോടി രൂപയുടെ ആശ്വാസ പാക്കേജ് പ്രഖ്യാപിച്ച ബിഹാർ സർക്കാർ സ്കൂളുകൾ താമസകേന്ദ്രങ്ങളാക്കി മാറ്റാനും തീരുമാനിച്ചു.

You may also like:1.7 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ്; സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും അക്കൗണ്ടിൽ പണം; പ്രധാന പ്രഖ്യാപനങ്ങൾ [NEWS]പാലക്കാട് രോഗബാധിതന്റെ റൂട്ട് മാപ്പ് പുറത്തിറക്കി; നേരിട്ട് സമ്പർക്കം പുലർത്തിയത് 200 ലധികം പേരുമായി [NEWS]കെഎസ്ആര്‍ടിസി കണ്ടക്ടറുടെ അച്ഛന് കൊറോണ; യാത്രക്കാര്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആരോഗ്യവകുപ്പ് [NEWS]

ഇത്തരത്തിലുള്ള താൽക്കാലിക താമസകേന്ദ്രങ്ങളിൽ ആവശ്യമുള്ളവർക്ക് ഭക്ഷണം നൽകുമെന്നും മുഖ്യമന്ത്രി നിതിഷ് കുമാർ സർക്കാർ അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികൾക്കും സംസ്ഥാനത്തേക്ക് മടങ്ങിയെത്തിയവർക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് തുക അനുവദിച്ചു.

ഒരു മരണം ഉൾപ്പെടെ മൂന്ന് കോവിഡ് 19 പോസിറ്റീവ് കേസുകളാണ് ബിഹാറിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം, ഇന്ത്യയിലെ ആകെ കോവിഡ് 19 കേസുകൾ 649 ആയി. ഇതിൽ 42 പേർ സുഖം പ്രാപിച്ചിട്ടുണ്ട്.

 

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: March 26, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍