HOME » NEWS » India » COVID 19 CM KCR ANNOUNCES 25 KG RICE TO TEACHERS IN PRIVATE SCHOOLS AA

കോവിഡ് പ്രതിസന്ധിയില്‍ വലയുന്ന അധ്യാപകര്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് തെലങ്കാന സര്‍ക്കാര്‍

സ്വകാര്യ സ്‌കൂളുകളിലും സ്ഥാപനങ്ങളിലുമായി ജോലി ചെയ്യുന്നുന്ന അധ്യാപകരും അനുബന്ധ ഉദ്യാഗസ്ഥരുമടങ്ങുന്ന 1.45 ലക്ഷം ജീവനക്കാർക്കായിരിക്കും പദ്ധതിയുടെ ഗുണം ലഭിക്കുക.

News18 Malayalam | news18-malayalam
Updated: April 10, 2021, 9:50 AM IST
കോവിഡ് പ്രതിസന്ധിയില്‍ വലയുന്ന അധ്യാപകര്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് തെലങ്കാന സര്‍ക്കാര്‍
ചന്ദ്രശേഖരറാവു
  • Share this:
സ്വകാര്യ സ്‌കൂളുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അധ്യാപകരെയും സ്റ്റാഫുകളെയും സഹായിക്കുന്നതിനായി സുപ്രധാന തീരുമാനവുമായി തെലങ്കാന സര്‍ക്കാര്‍. അധ്യാപകർക്കും അനുബന്ധ ജീവനക്കാർക്കും സാമ്പത്തിക സഹായം നല്‍കുന്നതിനും ഓരോ കുടുംബത്തിനും 25 കിലോ വീതം അരി നല്‍കാനും സംസ്ഥാന സര്‍ക്കാര്‍ ആഹ്വാനം ചെയ്തു. സ്വകാര്യ സ്‌കൂളുകളിലും സ്ഥാപനങ്ങളിലുമായി ജോലി ചെയ്യുന്നുന്ന അധ്യാപകരും അനുബന്ധ ഉദ്യാഗസ്ഥരുമടങ്ങുന്ന 1.45 ലക്ഷം ജീവനക്കാർക്കായിരിക്കും പദ്ധതിയുടെ ഗുണം ലഭിക്കുക.

കൊറോണ വൈറസ് വ്യാപന സാഹചര്യത്തില്‍ സാമ്പത്തിക പ്രതിസന്ധികളെ തരണം ചെയ്യുന്നതിനായി തെലങ്കാനയിലെ സ്വകാര്യ സ്‌കൂളുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അധ്യാപകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും പ്രതിമാസം 2000 രൂപ ധനസഹായം നല്‍കുമെന്നും മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ഇന്ന് പ്രഖ്യാപിച്ചു.

Also Read ബന്ധു നിയമനം: കെ ടി ജലീൽ കുറ്റക്കാരൻ; മന്ത്രിസ്ഥാനത്ത് തുടരാൻ അർഹതയില്ല: ലോകായുക്ത

ഉദ്യോഗസ്ഥരുമായി ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച് മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു തീരുമാനമെടുത്തത്. സംസ്ഥാനത്തെ അധ്യാപകരെ സഹായിക്കാന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കാന്‍ യോഗത്തില്‍ അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കൊറോണ വൈറസ് വ്യാപന കാലയളവില്‍ പ്രതിമാസം 2000 രൂപയും ഒരു കുടുംബത്തിന് 25 കിലോ അരിയുമടങ്ങുന്ന സഹായ പാക്കേജാണ് മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു പ്രഖ്യാപിച്ച പദ്ധതിയിലുള്ളത്.

പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കാന്‍ മുഖ്യമന്ത്രി, ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാമകൃഷ്ണ റാവുവിന് നിര്‍ദ്ദേശം നല്‍കി. ഈ ധനസഹായം ലഭിക്കാനായി അധ്യാപകര്‍ ബന്ധപ്പെട്ട കളക്ടര്‍മാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടത്.

Also Read കോൺഗ്രസ് സ്ഥാനാർഥിയുടെ പോസ്റ്ററുകൾ ആക്രിക്കടയിൽ വിറ്റ പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

കൊവിഡ് മഹാമാരി സാധാരണക്കാരില്‍ ഏല്‍പ്പിച്ച കനത്ത സാമ്പത്തിക ബാധ്യതകളെ മുന്‍ നിര്‍ത്തിയാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്തിരിക്കുന്നത്. സംസ്ഥാനത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. പ്രഖ്യാപനത്തില്‍ പറയുന്ന 25 കിലോ അരി റേഷന്‍ കടകള്‍ വഴിയായിരിക്കും വിതരണം ചെയ്യപ്പെടുക. സ്വകാര്യ അധ്യാപകരും അനുബന്ധ ജീവനക്കാരും അവരുടെ ബാങ്ക് അക്കൗണ്ടുകളും മറ്റ് വിശദാംശങ്ങളും ബന്ധപ്പെട്ട കളക്ടര്‍മാര്‍ക്ക് നല്‍കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Also Read ഇ.ഡിക്കെതിരായ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് സ്റ്റേ ഇല്ല; അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി

നിലവില്‍ രാജ്യത്തെ കൊറോണ വൈറസ് വ്യാപനം അതിതീവ്രമാകുന്ന സാഹചര്യമാണുള്ളത്. പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം ഒന്നേകാല്‍ ലക്ഷവും കടന്ന് കുതിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,968 ആളുകള്‍ക്കാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. 780 മരണമാണ് ഇന്നലെ മാത്രം ഉണ്ടായത്. അതിനൊപ്പം രാജ്യത്തെ രോഗമുക്തി നിരക്ക് ആശങ്കാജനകമായി താഴുകയും ചെയ്യുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണും മറ്റും പ്രഖ്യാപിക്കേണ്ടി വന്നാല്‍ ഉണ്ടായേക്കാവുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഇത്തരത്തിലുള്ള കൂടുതല്‍ പദ്ധതികള്‍ രാജ്യത്തെ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എടുക്കേണ്ടി വരും. കൊവിഡ് കേസുകൾ വർധിച്ച സംസ്ഥാനങ്ങളിലും നഗരങ്ങളിലും രാത്രികാല കർഫ്യുവും ലോക്ക്ഡൗണുകളും ഇപ്പോൾ തന്നെ ഏർപ്പെടുത്തി തുടങ്ങിയിട്ടുണ്ട്.

Published by: Aneesh Anirudhan
First published: April 10, 2021, 9:50 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories