നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • COVID 19 | പശ്ചിമ ബംഗാൾ ബിജെപി അധ്യക്ഷന് കോവിഡ് 19 സ്ഥിരീകരിച്ചു

    COVID 19 | പശ്ചിമ ബംഗാൾ ബിജെപി അധ്യക്ഷന് കോവിഡ് 19 സ്ഥിരീകരിച്ചു

    കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,194 പേരാണ് കോവിഡിൽ നിന്ന് രോഗമുക്തി നേടിയത്. നിലവിൽ സംസ്ഥാനത്ത് 32,500 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. വ്യാഴാഴ്ച മുതൽ 43,227 സാംപിളുകളാണ് പശ്ചിമ ബംഗാളിൽ പരിശോധനയ്ക്കായി അയച്ചത്.

    ദിലീപ് ഘോഷ‌്

    ദിലീപ് ഘോഷ‌്

    • News18
    • Last Updated :
    • Share this:
      കൊൽക്കത്ത: പശ്ചിമ ബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷിന് കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച രാത്രിയാണ് ഇദ്ദേഹത്തിന് കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. കടുത്ത പനിയെ തുടർന്ന് കൊൽക്കത്ത സാൾട്ട് ലേക്കിലുള്ള സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.

      അദ്ദേഹത്തിന് 104 ഡിഗ്രി പനിയുണ്ടെന്നും ഇപ്പോൾ ചികിത്സയിലാണെന്നും ശരീരത്തിലെ ഓക്സിജൻ നില തൃപ്തികരമാണെന്നും അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർ അറിയിച്ചു. കടുത്ത പനി അനുഭവപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ കോവിഡ് പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. മേദിനിപുർ എം.പി കൂടിയായ ദിലിപ് ഘോഷിന് കഴിഞ്ഞ രണ്ടു ദിവസമായി കടുത്ത ശാരീരിക അവശതകൾ ഉണ്ടായിരുന്നു.

      You may also like:ഉത്തർപ്രദേശിൽ ബി ജെ പി നേതാവ് അജ്ഞാതരുടെ വെടിയേറ്റു മരിച്ചു [NEWS]ഇനി 75 രൂപയുടെ നാണയവും 17 പുതിയ വിത്തുകളും; ലോക ഭക്ഷ്യദിനത്തിൽ പ്രധാനമന്ത്രി നാടിന് സമർപ്പിച്ചത് [NEWS] ഇന്ത്യ ഉൾപ്പെടെ അഞ്ചു രാജ്യങ്ങളിൽ നിന്ന് ദുബായ് സന്ദർശിക്കാൻ എത്തുന്നവർക്ക് ഇനി പുതിയ നിയമങ്ങൾ [NEWS]

      അതേസമയം, പശ്ചിമബംഗാളിൽ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. ഇതുവരെയുള്ളതിൽ ഏറ്റവും അധികം കോവിഡ് രോഗികൾ റിപ്പോർട്ട് ചെയ്യപ്പെട്ട ദിവസം ഇന്നലെ ആയിരുന്നു. വെള്ളിയാഴ്ച മാത്രം പശ്ചിമ ബംഗാളിൽ 3,771 പേർക്കാണ് കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. ആരോഗ്യവകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിൻ അനുസരിച്ച് 3,13,188 പേർക്കാണ് ഇതുവരെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം, സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5931 ആയി. 61 പേരാണ് കോവിഡ് ബാധിച്ച് കഴിഞ്ഞദിവസം മരിച്ചത്.



      കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,194 പേരാണ് കോവിഡിൽ നിന്ന് രോഗമുക്തി നേടിയത്. നിലവിൽ സംസ്ഥാനത്ത് 32,500 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. വ്യാഴാഴ്ച മുതൽ 43,227 സാംപിളുകളാണ് പശ്ചിമ ബംഗാളിൽ പരിശോധനയ്ക്കായി അയച്ചത്.

      അതേസമയം, ശൈത്യകാലത്ത് കോവിഡ് കേസുകൾ വർദ്ധിക്കുമെന്ന റിപ്പോർട്ടുമായി കാലിഫോർണിയ സർവകലാശാല. ശൈത്യകാലത്ത് ശ്വസന തുള്ളികളിലൂടെയുള്ള കോവിഡ് വ്യാപനം വർദ്ധിച്ചേക്കാമെന്നാണ് കാലിഫോർണിയ സർവകലാശാല നടത്തിയ പഠനത്തിൽ പറയുന്നു. ഈ സമയത്ത് നിലവിലെ സാമൂഹിക അകല മാനദണ്ഡങ്ങൾ രോഗവ്യാപനം തടയാൻ പര്യാപ്തമായേക്കില്ലെന്നും പഠനറിപ്പോർട്ടിൽ പറയുന്നു.
      Published by:Joys Joy
      First published:
      )}