രാജ്യത്ത് ആഭ്യന്തര വിമാന സർവീസുകൾ പുനരാരാംഭിച്ചു; ബംഗളുരുവിൽ നിന്നും ആദ്യ വിമാനം കൊച്ചിയിലെത്തി

കൊച്ചിയില്‍ നിന്ന് പ്രതിവാരം 113 സര്‍വീസുകള്‍ ഉണ്ടാകും.

News18 Malayalam | news18-malayalam
Updated: May 25, 2020, 8:01 AM IST
രാജ്യത്ത് ആഭ്യന്തര വിമാന സർവീസുകൾ പുനരാരാംഭിച്ചു; ബംഗളുരുവിൽ നിന്നും ആദ്യ വിമാനം കൊച്ചിയിലെത്തി
flight
  • Share this:
കൊച്ചി: രാജ്യത്തെ ആഭ്യന്തര വിമാന സർവീസുകൾ പുനരാരാംഭിച്ചു. ബംഗളുരുവിൽ നിന്നും യാത്രക്കാരുമായി ആദ്യ വിമാനം കൊച്ചിയിലെത്തി. ഇന്ന് 23 വിമാനങ്ങളാണ് കൊച്ചിയിൽ എത്തുന്നത്.

മുപ്പത് ശതമാനം സര്‍വീസുകള്‍ നടത്താനാണ് വിമാനക്കമ്പനികളോട് വ്യോമയാന മന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ളത്. ഇതനുസരിച്ച് കൊച്ചിയില്‍ നിന്ന് പ്രതിവാരം 113 സര്‍വീസുകള്‍ ഉണ്ടാകും. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സർവീസ്.

TRENDING:സിനിമാ സെറ്റിനേയും വെറുതേ വിടാത്ത വർഗീയത; 80 ലക്ഷം മുതൽമുടക്കിയ സെറ്റ് അടിച്ചു തകർത്തു [NEWS]പാമ്പിനെക്കൊണ്ട് കടിപ്പിക്കും മുൻപ് ഉത്രയുടെ 92 പവൻ സ്വർണം ലോക്കറിൽ നിന്നും മാറ്റി; സൂരജിന് മറ്റു യുവതികളുമായും ബന്ധം [NEWS] ഇന്ത്യയിൽ 24 മണിക്കൂറിനിടെ 6,767 പുതിയ കേസുകൾ; ആകെ രോഗബാധിതർ 1,31,868 [NEWS]
ജൂണ്‍ 30 വരെ നിശ്ചയിച്ചിട്ടുള്ള ആദ്യഘട്ട സമയപ്പട്ടികയനുസരിച്ച് അഗത്തി, ബാംഗ്ലൂര്‍, കോഴിക്കോട്, ചെന്നൈ, ഡെല്‍ഹി, ഹൈദരാബാദ്, കണ്ണൂര്‍, മുംബൈ, മൈസൂര്‍, പൂണെ എന്നീ നഗരങ്ങളിലേയ്ക്കും തിരിച്ചും സര്‍വീസുണ്ടാകും.

First published: May 25, 2020, 8:01 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading