COVID 19| ഉജ്വലപദ്ധതി പ്രകാരം പാവപ്പെട്ടവർക്ക് മൂന്നു മാസത്തേക്ക് സൗജന്യ പാചക വാതകം

കേന്ദ്ര സർക്കാരിന്റെ ഉജ്വല പദ്ധതി പ്രകാരമാണ് സൗജന്യ പാചക വാതക സിലിണ്ടർ നൽകുക.

News18 Malayalam | news18-malayalam
Updated: March 26, 2020, 3:23 PM IST
COVID 19| ഉജ്വലപദ്ധതി പ്രകാരം പാവപ്പെട്ടവർക്ക് മൂന്നു മാസത്തേക്ക് സൗജന്യ പാചക വാതകം
LPG
  • Share this:
ന്യൂഡൽഹി: രാജ്യത്തെ പാവപ്പെട്ട കുടുംബങ്ങൾക്ക് മൂന്നു മാസത്തേക്ക് പാചക വാതക സിലിണ്ടർ സൗജന്യമായി നൽകുമെന്ന് കേന്ദ്ര സർക്കാർ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച 1.7 ലക്ഷം കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജിലാണ് ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്.

കേന്ദ്ര സർക്കാരിന്റെ ഉജ്വല പദ്ധതി പ്രകാരമാണ് സൗജന്യ പാചക വാതക സിലിണ്ടർ നൽകുക. രാജ്യത്തെ എട്ട് കോടി ജനങ്ങൾക്ക് ഇതുവഴി സൗജന്യ പാചക വാതക സിലിണ്ടർ ലഭിക്കും. പാവപ്പെട്ടവരെ സഹായിക്കാൻ അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ പണം നേരിട്ടെത്തിക്കുന്ന പദ്ധതികൾ ഉൾപ്പെടെ ധനമന്ത്രിയുടെ പ്രഖ്യാപനത്തിലുണ്ട്.

കർഷകർ, തൊഴിലുറപ്പ് തൊഴിലാളികൾ, വിധവകൾ, ഭിന്നശേഷിക്കാർ, ഉജ്ജ്വല യോജന, ജൻധൻ യോജന അക്കൗണ്ടുള്ള വനിതകൾ, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന് കീഴിൽ വരുന്ന സ്ത്രീകൾ, നിർമാണ തൊഴിലാളികൾ എന്നിവർക്കാണ് ബാങ്ക് അക്കൗണ്ട് വഴി സഹായം എത്തിക്കുക.‌

പ്രധാനമന്ത്രി കിസാൻ യോജനക്ക് കീഴിൽവരുന്ന 8.69 കോടി കർഷകർക്ക് ഏപ്രിൽ ആദ്യവാരം 2000 രൂപ നൽകും. തൊഴിലുറപ്പ് പദ്ധതിയിലെ കൂലി 182 രൂപയിൽ നിന്ന് 202 രൂപയായി ഉയർത്തി. വയോധികർ, വിധവകൾ, പാവപ്പെട്ടവർ എന്നിവർക്ക് അടുത്ത മൂന്നു മാസത്തേക്ക് ആയിരം രൂപ നൽകും.

You may also like:'COVID 19| 1.7 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ്; സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും അക്കൗണ്ടിൽ പണം; പ്രധാന പ്രഖ്യാപനങ്ങൾ
[NEWS]
ആറ് വർഷങ്ങൾക്ക് മുൻപ് വേർപിരിയൽ; കോവിഡ് നാളുകളിൽ വീണ്ടും ഒരുകൂരയുടെ തണലിൽ ഋഥ്വിക്കും മുൻ ഭാര്യ സുസെയ്‌നും [PHOTO]കമോൺ എവരിബഡി; മക്കൾക്കൊപ്പം നൃത്തം ചെയ്യുന്ന ഇന്ദ്രജിത്തിന്റെ വീഡിയോ വൈറൽ
[NEWS]


കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 50 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് പദ്ധതിയും സാമ്പത്തിക പാക്കേജില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: March 26, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍