നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • COVID 19| ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ഹിമാചൽപ്രദേശും; അടച്ചിടുന്ന 14ാമത്തെ സംസ്ഥാനം

  COVID 19| ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ഹിമാചൽപ്രദേശും; അടച്ചിടുന്ന 14ാമത്തെ സംസ്ഥാനം

  അനിശ്ചിതകാലത്തേക്ക് ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് ഹിമാചൽ

  ഹിമാചൽ പ്രദേശ്

  ഹിമാചൽ പ്രദേശ്

  • Share this:
   ഷിംല: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ഹിമാചൽ പ്രദേശും. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ആയിരിക്കുമെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ്‌റാം താക്കൂര്‍ നിയമസഭയിൽ വ്യക്തമാക്കി.

   കോവിഡ് വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി രാജ്യത്ത് അടച്ചിടുന്ന പതിനാലാമത്തെ സംസ്ഥാനമാണ് ഹിമാചല്‍ പ്രദേശ്. അതേസമയം, അനിശ്ചിതകാലത്തേക്ക് ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് ഹിമാചൽ. ഞായറാഴ്ച നാഗാലാന്റ് അനിശ്ചിതകാലത്തേക്ക് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. എന്നാൽ മറ്റുപല സംസ്ഥാനങ്ങളും ഈ മാസം 31വരെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

   You may also like:'What is Lockdown? 12 സംസ്ഥാനങ്ങളിൽ ലോക്ക്ഡൗൺ; അറിയേണ്ടതെല്ലാം [NEWS]COVID 19 | ജർമ്മൻ ചാൻസലർ ആംഗെല മെർക്കൽ സെൽഫ് ക്വാറന്റൈനിൽ [PHOTO]COVID 19| കേരളം പൂര്‍ണ്ണമായി അടച്ചിടുന്നതിനെ കുറിച്ച് ആലോചിക്കണം; മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ കത്ത് [NEWS]

   ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഏതു സാഹചര്യവും നേരിടാൻ സംസ്ഥാനം സജ്ജമാണെന്നും മുഖ്യമന്ത്രി അറിയിച്ചു. അവശ്യ സേവനങ്ങൾക്ക് തടസ്സമുണ്ടാകില്ലെന്നും അദ്ദേഹം അറിയിച്ചു. ശനിയാഴ്ചവരെയുള്ള കണകക് പ്രകാരം 1030 പേരാണ് നിരീക്ഷണത്തിലുള്ളത്. 387 പേർ 28 ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കി.

   മഹാരാഷ്ട്ര, ഹരിയാന, ഉത്തരാഖണ്ഡ്, പശ്ചിമബംഗാൾ, ആന്ധ്രാപ്രദേശ്, തെലങ്കാന, പഞ്ചാബ്, ഡൽഹി, നാഗാലാന്റ്, ജമ്മു കശ്മീർ, ജാർഖണ്ഡ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളാണ് രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുളളത്. ഇതുകൂടാതെ കൊറോണ റിപ്പോർട്ട് ചെയ്ത രാജ്യത്തെ 80 ജില്ലകൾ അടച്ചിടാനും കേന്ദ്രസർക്കാർ നിർദേശം നൽകിയിട്ടുണ്ട്.

   Published by:Rajesh V
   First published:
   )}