HOME » NEWS » India » COVID 19 INDIAN ATHLETICS LEGEND FLYING SIKH MILKHA SINGH PASSES AWAY AT 91UPDATE

ഭാര്യയ്ക്ക് പിന്നാലെ കോവിഡിന് കീഴടങ്ങി മിൽഖാ സിംഗ്; വിട വാങ്ങൽ 91-ാം വയസിൽ

ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മിൽഖ സിംഗിന്‍റെ ഭാര്യ നിർമ്മൽ കൗർ (85) അന്തരിച്ചത്. കോവിഡ് ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം

News18 Malayalam | news18-malayalam
Updated: June 19, 2021, 6:54 AM IST
ഭാര്യയ്ക്ക് പിന്നാലെ കോവിഡിന് കീഴടങ്ങി മിൽഖാ സിംഗ്; വിട വാങ്ങൽ 91-ാം വയസിൽ
Milkha Singh and wife Nirmal (Photo Credit: Twitter)
  • Share this:
കോവിഡുമായി ഒരുമാസത്തോളം നീണ്ട പോരാട്ടത്തിനൊടുവിലാണ് 91 കാരനായ മിൽഖാ സിംഗിന്‍റെ വിടവാങ്ങൽ. ഭാര്യ നിർമ്മൽ മരണപ്പെട്ട് അ‍ഞ്ചാം ദിവസമാണ് മിൽഖയുടെ അന്ത്യം. കോവിഡിനെ തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ കുറച്ച് നാളുകളായി ചികിത്സയിലായിരുന്നു. ഇന്ത്യൻ കായികരംഗത്തെ ഏറ്റവും വലിയ പേരുകളിലൊന്നാണ് രാജ്യത്തെ ആദ്യത്തെ ട്രാക്ക് ആൻഡ് ഫീൽഡ് സൂപ്പർസ്റ്റാർ കൂടിയ 'പറക്കും സിംഗ്' മിൽഖാ സിംഗ്. എന്നാൽ കോവിഡിന് മുന്നിൽ അദ്ദേഹത്തിനും ചുവട് തെറ്റി.

ഇക്കഴിഞ്ഞ മെയ് 20 നാണ് മിൽഖാ സിംഗിന് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് മുക്തി നേടിയെങ്കിലും രണ്ട് ദിവസങ്ങൾക്ക് മുമ്പ് ഓക്സിജൻ കുറഞ്ഞതടക്കമുള്ള ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചണ്ഡിഗഡിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ചില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു അന്ത്യം.

Also Read-ഗം​ഗാ നദിയിൽ നിന്നും പിഞ്ചുകുഞ്ഞിനെ രക്ഷിച്ചു; കടത്തുകാരന് വഞ്ചി സമ്മാനിച്ച് ഉത്തർപ്രദേശ് സർക്കാർ

കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെയായിരുന്നു അന്ത്യം എന്നാണ് കുടുംബം പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നത്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് സിംഗിന്‍റെ ഭാര്യയും കോവിഡിന് കീഴടങ്ങിയത്. “അദ്ദേഹം കഠിനമായി പോരാടി, പക്ഷേ ദൈവത്തിന് ദൈവത്തിന്‍റെ വഴികളുണ്ട്. അഞ്ച് ദിവസത്തെ ഇടവേളയിൽ അമ്മ നിർമ്മലും ഇപ്പോൾ അച്ഛനും ഞങ്ങളെ വിട്ടുപോയി' മിൽഖയുടെ മരണം സ്ഥിരീകരിച്ചിറക്കിയ പ്രസ്താവനയിൽ കുടുംബം അറിയിച്ചു.

ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മിൽഖ സിംഗിന്‍റെ ഭാര്യ നിർമ്മൽ കൗർ (85) അന്തരിച്ചത്. കോവിഡ് ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ഇതിഹാസ താരത്തിന്‍റെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ അനുശോചനം അറിയിച്ചിട്ടുണ്ട്.എണ്ണമറ്റ ഇന്ത്യക്കാരുടെ മനസിൽ പ്രത്യേ ഇടം നേടിയ കായിക താരത്തെ നഷ്ടമായി എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചത്.



നാല് തവണ ഏഷ്യൻ ഗെയിംസ് സ്വർണ്ണ മെഡൽ ജേതാവും 1958 കോമൺ‌വെൽത്ത് ഗെയിംസ് ചാമ്പ്യനുമാണ് മിൽഖാ സിംഗ്., എന്നാൽ 1960 ലെ റോം ഒളിമ്പിക്‌സിൽ 400 മീറ്റർ ഫൈനലിൽ നാലാം സ്ഥാനത്തെത്തിയതാണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനമായി കരുതപ്പെടുന്നത്. 1956 ,1964 ഒളിമ്പിക്സുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. 1959ല്‍ പത്മശ്രീ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.
Published by: Asha Sulfiker
First published: June 19, 2021, 6:49 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories