നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • COVID 19 Lockdown| അസം, മേഘാലയ സംസ്ഥാനങ്ങളിൽ മദ്യശാലകൾ ഇന്നു മുതൽ തുറക്കും

  COVID 19 Lockdown| അസം, മേഘാലയ സംസ്ഥാനങ്ങളിൽ മദ്യശാലകൾ ഇന്നു മുതൽ തുറക്കും

  നിർദേശങ്ങൾ ലംഘിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള കടുത്ത നടപടികൾ സ്വീകരിക്കുമെന്നും സർക്കാർ മുന്നറിയിപ്പ്

  • Share this:
   ഗുവാഹത്തി: അസം, മേഘാലയ സംസ്ഥാനങ്ങളിലെ മദ്യശാലകൾ ഇന്നുമതുൽ തുറന്നു പ്രവർത്തിക്കും. മേഘാലയയിൽ രാവിലെ 9 മുതൽ വൈകിട്ട് 4 വരെയാണ് ഷോപ്പുകൾ തുറക്കുക. കോവിഡിന്റെ പശ്ചാത്തലത്തിൽ സാമൂഹിക അകലവും ശുചിത്വ ക്രമീകരണങ്ങളും പാലിക്കുന്നത് ഉറപ്പാക്കുമെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു. ഏപ്രിൽ 13 മുതൽ ഏപ്രിൽ 17 വരെയാണ് മേഘാലയയിൽ ഷോപ്പുകൾ തുറക്കുക.

   അസമിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് ഷോപ്പുകൾ തുറക്കുക. മദ്യം വാങ്ങാനെത്തുന്നവർക്ക് സാനിട്ടൈസർ അടക്കമുള്ള കാര്യങ്ങൾ നിർബന്ധമാക്കുമെന്നും ജീവനക്കാരുടെ എണ്ണം കുറക്കുമെന്നും അസം സർക്കാരും അറിയിച്ചു.
   അസമിൽ മദ്യശാലകൾക്ക് പുറമേ, ഡിസ്റ്റ്ലറീസ്, ബ്ര്യൂവറീസ്, ബോട്ടിലിങ് പ്ലാന്റ്സ് തുടങ്ങി എല്ലാം ഇന്നുമുതൽ തുറക്കുമെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു.
   BEST PERFORMING STORIES:COVID 19| ഇന്ത്യയിൽ മരണം 273; രോഗബാധിതർ 8,447 [NEWS]ഇളവുകളോടെ ലോക്ക് ഡൗൺ തുടരും? ട്രെയിനും വിമാനങ്ങളും ഉണ്ടാകില്ല; അന്തിമ തീരുമാനം ഇന്നറിയാം [NEWS]ബോറിസ് ജോൺസൺ ആശുപത്രി വിട്ടു; ബ്രിട്ടനിൽ മരണനിരക്ക് 10,000 കടന്നു [NEWS]

   നിർദേശങ്ങൾ ലംഘിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തം സ്ഥാപന ഉടമകൾക്കുണ്ടെന്നും നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ കർശന നടപടി നേരിടേണ്ടി വരുമെന്നും ഇരു സംസ്ഥാനങ്ങളിലേയും എക്സൈസ് വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

   രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സംസ്ഥാനങ്ങളിൽ മദ്യശാലകളും അടച്ചത്.

   അതേസമയം, അസമിൽ, ഒരു മരണമടക്കം 29 കോവി‍ഡ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്.
   Published by:Naseeba TC
   First published:
   )}