നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ലോക്ക് ഡൗൺ ഏപ്രിൽ 30 വരെ നീട്ടി ബംഗാളും മഹാരാഷ്ട്രയും

  ലോക്ക് ഡൗൺ ഏപ്രിൽ 30 വരെ നീട്ടി ബംഗാളും മഹാരാഷ്ട്രയും

  കൊറോണയ്ക്കെതിരായ പോരാട്ടത്തിൽ ലോക്ക് ഡൗൺ ഉൾപ്പെടെയുള്ള നടപടികൾ സുപ്രധാനമാണെന്ന് കേന്ദ്ര സർക്കാർ വിലയിരുത്തിയിട്ടുണ്ട‌്.

  News18 Malayalam

  News18 Malayalam

  • Share this:
   ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ലോക്ക് ഡൗൺ ഏപ്രിൽ അവസാനം വരെ തുടരാൻ മഹാരാഷ്ട്ര പശ്ചിമ ബംഗാൾ സർക്കാരുകൾ തീരുമാനിച്ചു. പ്രധാനമന്ത്രിയുമായി ഒരു വീഡിയോ കോൺഫറൻസിനു പിന്നാലെ സംസ്ഥാനത്ത് ലോക്ക് ഡൗൺ ഈ മാസം 30 വരെ തുടരുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പ്രഖ്യാപിക്കുകയായിരുന്നു.
   You may also like: COVID 19 LIVE Updates| സംസ്ഥാനത്ത് 10 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു [NEWS]'നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും': പ്രവാസികളോട് മുഖ്യമന്ത്രി [NEWS]കോവിഡ് 19 | നെഗറ്റീവ് റിസൾട്ട് ആയ ചിലരെങ്കിലും വൈറസ് ബാധിതരായിരിക്കാം; പുതിയ ആശങ്ക പങ്കുവച്ച് വിദഗ്ധർ [NEWS]

   പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ഈ മാസം അവസാനം വരെ ലോക്ക് ഡൗൺ തുടരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജൂൺ 10 വരെ അടച്ചിടുമെന്നും മമത ബാനർജി പറഞ്ഞു.

   ഏപ്രിൽ 30 വരെ ലോക്ക് ഡൗൺ നീട്ടാൻ പ്രധാനമന്ത്രി ഔദ്യോഗികമായി തീരുമാനിച്ചിട്ടുണ്ട്. അതിൽ ഞങ്ങൾക്ക് അഭിപ്രായവ്യത്യാസമില്ല, ” മമത ബാനർജി പറഞ്ഞു.

   ഇതിനിടെ കൊറോണയ്ക്കെതിരായ പോരാട്ടത്തിൽ ലോക്ക് ഡൗൺ ഉൾപ്പെടെയുള്ള നടപടികൾ സുപ്രധാനമാണെന്ന് കേന്ദ്ര സർക്കാർ വിലയിരുത്തിയിട്ടുണ്ട‌്. രാജ്യത്ത് കോവിഡ് മരണ സംഖ്യ യ 239 ആയി ഉയർന്നു. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 7,500 ആയി. ലോക്ക് ഡൗൺ നടപ്പാക്കിയില്ലെങ്കിൽ രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷമായേനെയെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ലാവ് അഗർവാൾ പറഞ്ഞു.

   First published: