ന്യൂഡൽഹി: കൊറോണ വൈറസ് പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനം ശക്തമാക്കിയതായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ പറഞ്ഞു. ഡൽഹിയിലെ ഉദ്യോഗസ്ഥരുമായി പ്രത്യേക ചർച്ചകൾ നടത്തി. കൊറോണ പടരുന്ന പശ്ചാത്തലത്തിൽ 30 വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കി.
രാജ്യത്താകെ ഇതുവരെ 43 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേരള, ഡൽഹി, ഉത്തർപ്രദേശ്, ജമ്മു എന്നിവിടങ്ങളിൽ നിന്നാണ് പുതിയതായി കൊവിഡ് - 19 റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം, ഇതുവരെ കൊറോണ വൈറസ് ബാധിച്ച് മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സ്പെഷ്യൽ സെക്രട്ടറി സഞ്ജീവ കുമാർ പറഞ്ഞു.
ഇറ്റലിയില്‍ നിന്ന് കൊവിഡ് 19: മൂന്നുപേരുമായും ബന്ധപ്പെട്ടവരെ ഉടൻ കണ്ടെത്താന്‍ കഴിയും: കളക്ടര്‍
അതേസമയം, ഇറാനിലെ രോഗബാധിത പ്രദേശങ്ങളിൽ 400 ഇന്ത്യക്കാർ ആണ് ഉള്ളത്. ഇതിൽ 300 പേർ കുട്ടികളാണ്.
കേരളത്തിൽ നിന്ന് ആകെ ആറു കേസുകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ ഇറ്റലിയിൽ നിന്ന് മാതാപിതാക്കൾക്ക് ഒപ്പം കേരളത്തിൽ എത്തിയ മൂന്നു വയസുകാരനും ഉൾപ്പെടുന്നു. കണ്ണൂർ ഇരിട്ടി സ്വദേശികളുടെ മകനാണ് രോഗം സ്ഥിരീകരിച്ചത്. വിമാനത്താവളത്തിൽ കുട്ടിയുമായി ഇടപഴകിയവരും ഇപ്പോൾ നിരീക്ഷണത്തിലാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.