പ്രധാനമന്ത്രിയുടെ പി.എം കെയര്‍ (PM Cares) ഫണ്ടിലേക്ക് 2020 മാര്‍ച്ച് 27 മുതല്‍ 2021 മാര്‍ച്ച് 31 വരെ സമാഹരിച്ച തുകയില്‍ 64 ശതമാനവും വിനിയോഗിച്ചില്ലെന്ന് കണ്ടെത്തല്‍. പിഎം കെയര്‍ ഫണ്ടിലേക്ക് ആകെ ലഭിച്ചത് 10,990 കോടി രൂപയാണ്. എന്‍ഡിടിവിയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. 2020ല്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച പി.എം കെയര്‍ ഫണ്ട് മുഖേന ഇക്കാലയളവില്‍ 3,976 കോടി രൂപയാണ് ചെലവഴിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2020 സാമ്പത്തിക വര്‍ഷം 3,077 കോടി രൂപ സംഭാവനയായി ലഭിച്ചു. 2021 സാമ്പത്തിക വര്‍ഷത്തില്‍ 7,679 കോടിയും ലഭിച്ചു. കൂടാതെ, പലിശ ഇനത്തില്‍ 235 കോടിയും ലഭിച്ചു. ആകെ ലഭിച്ച തുകയില്‍ 495 കോടി വിദേശത്തുനിന്നുള്ള തുകയാണ്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് വരെയുള്ള കാലയളവില്‍ 3,976 കോടി രൂപ മാത്രമാണ് ഇതില്‍ നിന്നും ചെലവഴിച്ചത്. 1,392 കോടി രൂപ ചെലവഴിച്ച് 6.6 കോടി ഡോസ് കോവിഡ് വാക്സിന് വാങ്ങി. 1,311 കോടി ഉപയോഗിച്ച് 50,000 മെയ്ഡ് ഇന്‍ ഇന്ത്യ വെന്റിലേറ്ററുകളും വാങ്ങി. പരിശീലനം ലഭിച്ച മെഡിക്കല്‍ ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ ഈ വെന്റിലേറ്ററുകള്‍ക്ക് തകരാറ് സംഭവിക്കുകയോ ഉപയോഗശൂന്യമാകുകയോ ചെയ്തതായും റിപ്പോര്‍ട്ട് പറയുന്നു.
കോവിഡിന്റെ രണ്ടാം തരംഗത്തില്‍ 162 ഓക്സിജന്‍ ജനറേഷന് പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് 201.58 കോടി രൂപയും ചെലവഴിച്ചിട്ടുണ്ട്. കോവിഡ് പരിശോധനയ്ക്കായി സര്‍ക്കാര്‍ ലാബുകള്‍ വികസിപ്പിക്കുന്നതിന് 20.41 കോടി രൂപ ചെലവഴിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡിനെ തുടര്‍ന്ന് ഏറ്റവും കൂടുതല്‍ പ്രതിസന്ധി അനുഭവിച്ച കുടിയേറ്റ വിഭാഗത്തിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി പിഎം കെയര്‍ ഫണ്ടില്‍നിന്ന് ചെലവഴിച്ചത് 1,000 കോടി രൂപമാത്രമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
Orphaned Children | 2020 ഏപ്രിലിനും 2021 ജൂണിനും ഇടയ്ക്ക് രാജ്യത്ത് അനാഥരായത് 30,111 കുട്ടികളെന്ന് കേന്ദ്രസര്ക്കാര്രാജ്യത്ത് 2020 ഏപ്രില്‍ മുതല്‍ 2021 ജൂണ്‍ 5 വരെയുള്ള കാലയളവിൽ അനാഥരാവുകയോ മാതാപിതാക്കളെ നഷ്ടപ്പെടുകയോ കോവിഡോ (Covid 19) മറ്റ് കാരണങ്ങളോ മൂലം ഉപേക്ഷിക്കപ്പെടുകയോ ചെയ്ത കുട്ടികളുടെ എണ്ണം 30,111 ആണെന്ന് കേന്ദ്ര സര്‍ക്കാര്‍ (Government) അറിയിച്ചു.
ഇക്കാലയളവില്‍ 26,176 കുട്ടികള്‍ക്ക് മാതാപിതാക്കളെ നഷ്ടപ്പെട്ടതായും 3,661 പേര് അനാഥരായതായും 274 പേര് ഉപേക്ഷിക്കപ്പെട്ടുവെന്നും ലോക്സഭയിൽ ഉയർന്ന ചോദ്യത്തിന് മറുപടിയായി വനിതാ-ശിശു വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനി (Smriti Irani) പറഞ്ഞു.
മധ്യപ്രദേശില്‍ അനാഥരായത് 706 കുട്ടികളാണ്. അനാഥരായ കുട്ടികൾ ഏറ്റവുമധികം റിപ്പോർട്ട് ചെയ്യപ്പെട്ട മറ്റു സംസ്ഥാനങ്ങൾ രാജസ്ഥാന് (671), ഉത്തര്‍പ്രദേശ് (383), ബിഹാര്‍ (308), ഒഡീഷ (281) എന്നിവയാണ്. മാതാപിതാക്കളില്‍ ഒരാള്‍ മാത്രം അവശേഷിക്കുന്ന കുട്ടികളുടെ എണ്ണം മഹാരാഷ്ട്ര, ഉത്തർ പ്രദേശ്, ആന്ധ്രാ പ്രദേശ്, രാജസ്ഥാൻ, ബീഹാർ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ യഥാക്രമം 6865, 2784, 1923, 1801, 1,326, 1311 എന്നിങ്ങനെയാണ്.
കോവിഡ് മഹാമാരിയുടെ കാലത്ത് അനാഥരായ മൊത്തം 3,855 കുട്ടികള്‍ 'പിഎം-കെയേഴ്സ് ഫോര്‍ ചില്‍ഡ്രന്‍' പദ്ധതിക്ക് കീഴിലുള്ള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായതായി സര്‍ക്കാര്‍ അറിയിച്ചു.
പദ്ധതിക്ക് കീഴില്‍ പിന്തുണ ആവശ്യപ്പെട്ടുകൊണ്ട് ലഭിച്ച 6,624 അപേക്ഷകളില്‍ 3,855 എണ്ണം അംഗീകരിച്ചതായി രാജ്യസഭയില്‍ രേഖാമൂലമുള്ള ചോദ്യത്തിന് മറുപടിയായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി പറഞ്ഞു.
മഹാരാഷ്ട്രയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ (1,158) അപേക്ഷകള്‍ ലഭിച്ചത്. ഉത്തര്‍പ്രദേശില്‍ 768ഉം മധ്യപ്രദേശില്‍ 739ഉം തമിഴ്നാട്ടില്‍ 496ഉം ആന്ധ്രാപ്രദേശില്‍ 479ഉം അപേക്ഷകൾ ലഭിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.