കോവിഡ് ബാധയെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ജനപ്രതിനിധികളുടെയും സർക്കാർ ജീവനക്കാരുടെയും ശമ്പളം വെട്ടിക്കുറച്ച് തെലങ്കാന, മഹാരാഷ്ട്ര സർക്കാരുകള്‍. മഹാരാഷ്ട്രയിൽ 60 ശതമാനം വരെയും തെലങ്കാനയിൽ 75 ശതമാനം വരെയുമാണ് ശമ്പളം വെട്ടിക്കുറച്ചത്.
മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മുതൽ ഗ്രാമ പഞ്ചായത്ത് അംഗങ്ങൾവരെയുള്ള ജനപ്രതിനിധികളുടെ മാർച്ച് മാസത്തെ ശമ്പളം 60 ശതമാനം വെട്ടിക്കുറയ്ക്കും. എ, ബി ക്ലാസിലുള്ള സർക്കാർ ജീവനക്കാരുടെ ശമ്പളം 50 ശതമാനവും സി ക്ലാസിലുള്ളവരുടെ ശമ്പളം 25 ശതമാനം കുറയ്ക്കാനും മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചു. എന്നാൽ, പ്യൂൺ, ഓഫീസ് അസിസ്റ്റന്റ് എന്നിവരടങ്ങുന്ന ഡി ക്ലാസ് ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കില്ലെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ധനമന്ത്രിയുമായ അജിത് പവാർ വ്യക്തമാക്കി.
You may also like:നിർദേശങ്ങൾ ലംഘിച്ച് റോഡിൽ സാഹസികത; യുവാവിനെ ലോക്ക്ഡൗൺ ചെയ്ത് നാട്ടുകാരും പൊലീസും [PHOTO]ശ്വാസം കിട്ടാതെ പിടയുന്ന മകനെ കണ്ട പിതാവിന് ഹൃദയാഘാതം; നിമിഷങ്ങൾക്കുള്ളിൽ ഒരുവീട്ടിൽ രണ്ട് മരണം [NEWS]വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവർ ശ്രദ്ധിക്കുക; ഇന്നുമുതൽ കർശന വാഹന പരിശോധനയുമായി പോലീസ് [NEWS]മുഖ്യമന്ത്രി, മന്ത്രിമാര്‍, എംഎൽഎമാർ, കോർപറേഷൻ ചെയർപേഴ്സൺ, തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങൾ എന്നിവരുടെ ശമ്പളം 75 ശതമാനം വരെ വെട്ടികുറയ്ക്കാനാണ് തെലങ്കാന സർക്കാറിന്റെ തീരുമാനം. ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് തുടങ്ങിയ കേന്ദ്ര ജീവനക്കാരുടെ ശമ്പളം 60 ശതമാനം കുറയ്ക്കും. മറ്റ് സർക്കാർ ജീവനക്കാരുടെ ശമ്പളം 50 ശതമാനവും വെട്ടിക്കുറയ്ക്കും.
ക്ലാസ് നാലിൽ ഉൾപ്പെടുന്ന ജീവനക്കാരുടെയും കരാർ തൊഴിലാളികളുടെയും ശമ്പളം 10 ശതമാനമാണ് വെട്ടിക്കുറയ്ക്കുക. അതേസമയം, പെൻഷൻ വാങ്ങുന്നവരിൽനിന്ന് 50 ശതമാനം തുക വെട്ടിക്കുറയ്ക്കും. ക്ലാസ് നാലിൽനിന്ന് വിരമിച്ച പെൻഷനുകാരിൽനിന്ന് 10 ശതമാനം തുക കുറയ്ക്കും. സർക്കാർ ആനുകൂല്യം ലഭിക്കുന്ന പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളത്തിലും കുറവുവരുത്തും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.