ഇന്റർഫേസ് /വാർത്ത /India / COVID 19| പൊതുസ്ഥലത്ത് പുകയില ചവച്ചു തുപ്പുന്നതു നിരോധിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

COVID 19| പൊതുസ്ഥലത്ത് പുകയില ചവച്ചു തുപ്പുന്നതു നിരോധിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

tobacco

tobacco

ചവയ്ക്കാവുന്ന പുകയില ഉത്പ്പന്നങ്ങള്‍ പാൻ മസാല, അടയ്ക്ക എന്നിവയുടെ ഉപയോഗം സലൈവയുടെ ഉത്പാദനം വർധിപ്പിക്കുമെന്നും ഇത് തുപ്പാനുള്ള വ്യഗ്രത വർധിപ്പിക്കുമെന്നും ആരോഗ്യ മന്ത്രാലയം പറയുന്നു.

  • Share this:

ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൊതു സ്ഥലങ്ങളിൽ പുകയില ചവച്ചു തുപ്പുന്നത് നിരോധിക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം. ചവയ്ക്കാവുന്ന പുകയില ഉത്പ്പന്നങ്ങള്‍ പാൻ മസാല, അടയ്ക്ക എന്നിവയുടെ ഉപയോഗം സലൈവയുടെ ഉത്പാദനം വർധിപ്പിക്കുമെന്നും ഇത് തുപ്പാനുള്ള വ്യഗ്രത വർധിപ്പിക്കുമെന്നും ആരോഗ്യ മന്ത്രാലയം പറയുന്നു. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് നൽകിയ കത്തിലാണ് മന്ത്രാലയം ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

കൊറോണയുടെ വർദ്ധിച്ചുവരുന്ന അപകട സാധ്യത കണക്കിലെടുത്ത്, ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ചവയ്ക്കാവുന്ന പുകയില ഉൽപന്നങ്ങൾ കഴിക്കുന്നതും പൊതുസ്ഥലങ്ങളിൽ തുപ്പുന്നതും ഒഴിവാക്കണമെന്ന് ജനങ്ങളോട് അഭ്യർഥിച്ചു.

പകർച്ചവ്യാധി നിയമം, ദുരന്ത നിവാരണ നിയമം, ഇന്ത്യൻ പീനൽ കോഡ് 1860, കോഡ് ഓഫ് ക്രിമിനൽ പ്രൊസീജ്യർ (സിആർ‌പി‌സി) എന്നിവ പ്രകാരം കോവിഡ് -19 കൈകാര്യം ചെയ്യുന്നതിന് സംസ്ഥാന, കേന്ദ്രഭരണ പ്രദേശ സർക്കാരുകൾക്ക് ആവശ്യമായ അധികാരമുണ്ടെന്ന് കത്തിൽ പറയുന്നു.

You may also like:'COVID 19| പഴകിയതെന്ന് ആരോപിച്ച് കുഴിച്ചു മൂടിയത് 5000 കിലോ മീൻ; പരിശോധന നടത്തിയില്ലെന്ന് പരാതി

[PHOTO]COVID 19| സംസ്ഥാന സര്‍ക്കാര്‍ നന്നായി കൈകാര്യം ചെയ്യുന്നു; പ്രതിപക്ഷം വിമര്‍ശിക്കാന്‍ കുളിച്ച് കുപ്പായമിട്ട് വരുന്നു: കെ സുരേന്ദ്രന്‍

[NEWS]COVID 19| COVID 19| വീഡിയോ കോൺഫറൻസിൽ മാസ്ക് ധരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി [PHOTO]

അതേസമയം ഇതിനു മുമ്പ് തന്നെ ചില സംസ്ഥാനങ്ങൾ പുകയില ചവച്ചു തുപ്പുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ബീഹാർ, ജാർഖണ്ഡ്, തെലങ്കാന, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര, ഹരിയാന, നാഗാലാൻഡ്, അസം തുടങ്ങിയ സംസ്ഥാനങ്ങളാണ് പുകയില്ലാത്ത പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കുന്നത് നിരോധിക്കാനും പൊതുസ്ഥലങ്ങളിൽ തുപ്പുന്നത് നിരോധിക്കാനും ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.

First published:

Tags: Corona India, Corona News, Corona outbreak, Corona virus, Corona Virus in Kerala, Corona Virus India, Corona virus Kerala, Coronavirus, Covid 19