COVID VACCINE | ആദ്യദിനം രാജ്യത്ത് വാക്സിൻ കുത്തിവെപ്പെടുത്തത് 1.91 ലക്ഷം പേർ, കേരളത്തിൽ 8062
കേരളത്തിൽ പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ വാക്സിൻ സ്വീകരിച്ചത്. ഇവിടെ 857 പേർ കുത്തിവെപ്പ് എടുത്തു.

(Image: ANI)
- News18
- Last Updated: January 17, 2021, 7:07 AM IST
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് 19 മഹാമാരിക്ക് എതിരെ നടന്ന ആദ്യദിന വാക്സിൻ കുത്തിവെപ്പിൽ പങ്കാളികളായത് 1.91 ലക്ഷം ആളുകൾ. ആരോഗ്യപ്രവർത്തകർക്ക് വാക്സിൻ നൽകി ആയിരുന്നു കോവിഡ് 19ന് എതിരായുള്ള പോരാട്ടത്തിന് തുടക്കം കുറിച്ചത്. കേരളത്തിൽ 8062 പേരാണ് വാക്സിൻ സ്വീകരിച്ചത്.
ഇന്ത്യയിലെ കോവിഡ് വാക്സിൻ വിതരണത്തിന് തുടക്കം കുറിച്ചത് ഡൽഹി എയിംസ് ആശുപത്രിയിലെ ശുചീകരണ തൊഴിലാളിയായ മനീഷിന് വാക്സിൻ നൽകി കൊണ്ട് ആയിരുന്നു. രാജ്യത്ത് ആദ്യദിനം മൂന്നു ലക്ഷം പേർക്ക് വാക്സിൻ എടുക്കാൻ ആയിരുന്നു കേന്ദ്രസർക്കാർ ലക്ഷ്യമിട്ടിരുന്നത്. You may also like:'ആദി പൊന്നിന് പിറന്നാൾ ആശംസകൾ' അച്ഛന്റ സമ്മാനം ക്യാമറ; ചിത്രങ്ങൾ പങ്കുവച്ച് ജയസൂര്യ [NEWS]മാമനൊന്നും തോന്നല്ലേ! കേരള പൊലീസിനെ സ്വന്തം പേജിൽ പോയി വായടപ്പിച്ച ട്രോളൻ ആരാണ്? [NEWS] 'മാപ്പും പറയില്ല ഒരു കോപ്പും പറയില്ല; വക്കീൽ നോട്ടീസ് കാണിച്ചാലൊന്നും ഭയപ്പെടില്ല' - RSS നോട് യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി [NEWS] എന്നാൽ, വാക്സിൻ സ്വീകരിക്കുന്നതിൽ ചിലർ മടി കാണിച്ചതാണ് എണ്ണം കുറയാൻ കാരണമായതെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. അതേസമയം, ആദ്യദിനം വാക്സിനേഷൻ വിജയകരമായിരുന്നു. വാക്സിൻ എടുത്ത ശേഷം ആരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല.
രാജ്യത്ത് പതിനൊന്ന് സംസ്ഥാനങ്ങളിൽ മാത്രം ആയിരുന്നു കഴിഞ്ഞദിവസം കോവിഷീൽഡ് വാക്സിനും കോ വാക്സിനും വിതരണം നടന്നത്. മറ്റ് സംസ്ഥാനങ്ങളിൽ ഒരു വാക്സിൻ മാത്രമായിരുന്നു. കേരളത്തിൽ കോവിഷീൽഡ് മാത്രമായിരുന്നു കുത്തിവച്ചത്.