നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • കോവിഡ് വാക്സിന്‍ വിതരണത്തിനെതിരെ കോണ്‍ഗ്രസ്; മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തിയായിട്ടില്ലെന്ന് ശശി തരൂര്‍

  കോവിഡ് വാക്സിന്‍ വിതരണത്തിനെതിരെ കോണ്‍ഗ്രസ്; മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തിയായിട്ടില്ലെന്ന് ശശി തരൂര്‍

  പരീക്ഷണം പൂര്‍ത്തയാകാത്ത വാക്സീന് അനുമതി നല്‍കിയത് അപക്വവും അപകടരവുമാണെന്ന് ശശി തരൂര്‍ എം.പി പറഞ്ഞു

  shashi tharoor

  shashi tharoor

  • Last Updated :
  • Share this:
   മൂന്നാംഘട്ട പരീക്ഷണം തുടരുന്ന കോവാക്സീന് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയതിനെതിരെ കോണ്‍ഗ്രസ്. പരീക്ഷണം പൂര്‍ത്തയാകാത്ത വാക്സീന് അനുമതി നല്‍കിയത് അപക്വവും അപകടരവുമാണെന്ന് ശശി തരൂര്‍ എം.പി പറഞ്ഞു.

   അടിയന്തര ഉപയോഗത്തിനായി തദ്ദേശീയമായി വികസിപ്പിച്ച കോവാക്സിന്‍ മൂന്നാം ഘട്ട പരീക്ഷണം പൂര്‍ത്തിയായിട്ടില്ലെന്ന് ശശി തരൂര്‍ ആരോപിച്ചു. അതിന് മുന്‍പ് അനുമതി നല്‍കിയത് അപകടകരമാണ്. ഇക്കാര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു. ട്രയലുകള്‍ പൂര്‍ത്തിയാകുന്നത് വരെ കോവാക്‌സിന്റെ ഉപയോഗം ഒഴിവാക്കണം. അതിനിടയില്‍ ആസ്ട്രസെനകയുടെ വാക്‌സിന്‍ ആരംഭിക്കാം.' ശശി തരൂര്‍ ട്വീറ്റ് ചെയ്തു.


   Also Read വാക്സിൻ വിതരണത്തിന് തയ്യാറെടുപ്പുകൾ പൂർത്തിയാക്കി കേരളം; ആരോഗ്യപ്രവർത്തകരുടെ പരിശീലനം ബുധനാഴ്ചയോടെ പൂർത്തിയാക്കാൻ നിർദേശം

   അതേസമയം സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിച്ച കൊവിഷീല്‍ഡ് വാക്സിനും തദ്ദേശീയമായി വികസിപ്പിച്ച കോവാക്സിനും 110 ശതമാനവും സുരക്ഷിതമാണെന്ന് ഡ്രഗ്സ് കണ്ട്രോളര്‍ അറിയിച്ചു. നേരിയ പനി, അലര്‍ജി, വേദന എന്നിങ്ങനെ ചുരുക്കം ചില പാര്‍ശ്വഫലങ്ങള്‍ ഉണ്ടായേക്കാമെന്നും അത് എല്ലാ വാക്സിനുകളിലും സര്‍വ്വ സാധാരണമാണെന്നും ഡ്രഗ്സ് കണ്ട്രോളര്‍ ഓഫ് ഇന്ത്യ വ്യക്തമാക്കി.
   Published by:user_49
   First published:
   )}