ന്യൂഡൽഹി: കിംവദന്തികളും കേട്ടുകേൾവികളും കോവിഡ് 19 നെതിരായ പോരാട്ടത്തിൽ നമ്മുടെ ജാഗ്രതയെ ഇല്ലാതാക്കരുതെന്ന് ഉപരാഷ്‌ട്രപതി എം വെങ്കയ്യ നായിഡു. വ്യാജവിവരങ്ങളുടെ പ്രചാരണം പ്രത്യേകിച്ച്, സമൂഹ മാധ്യമങ്ങളിലൂടെയുള്ളത് ഒരുതരം ‘വൈറസ്’ ആണെന്നും അതിനു തടയിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൃത്യമായ വിവരങ്ങളുടെ നിരന്തരമായ പ്രവാഹം അഭ്യൂഹങ്ങളെയും വ്യാജവാർത്തകളെയും തടയുന്നതിൽ വളരെ വലിയ പങ്കു വഹിക്കുന്നു എന്ന് തന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിൽ നിരീക്ഷിച്ച ഉപരാഷ്‌ട്രപതി, വ്യാജവാർത്തകൾ വൈറസിനെതിരായ യുദ്ധവിജയത്തെ പരിമിതപ്പെടുത്തുകയും പ്രശ്‌നത്തിന്റെ വ്യാപ്തിയെ കുറിച്ച് തെറ്റായ ധാരണയ്‌ക്കും കാരണമാവുമെന്നും ചൂണ്ടിക്കാട്ടി .
സാമൂഹ്യ അകലം പാലിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ ചില സംസ്ഥാനങ്ങളിൽ നിരുത്തരവാദപരമായി ലംഘിക്കുന്നത് ഡൽഹിയിൽ അടുത്ത കാലത്ത് നടന്ന സമ്മേളനത്തെ ഉദാഹരണമാക്കി അദ്ദേഹം ചൂണ്ടിക്കാട്ടി. മാർഗനിർദേശങ്ങൾ പ്രചരിക്കേണ്ടതിന്റെയും കൂടുതൽ കർശനമായി നടപ്പാക്കേണ്ടതിനെയും ആവശ്യകത ഉപരാഷ്‌ട്രപതി അടിവരയിട്ടു പറഞ്ഞു.
അടിയന്തിര സ്ഥിതിയെകുറിച്ച് വലിയ ബോധവൽക്കരണവും വൈറസ് വ്യാപനത്തിന്റെ ശാസ്‌ത്രീയമായ തെളിവുകളും സംബന്ധിച്ച് മുഴുവൻ സമൂഹത്തിന്റെയും പ്രതികരണം ജാതി‐മത‐വർഗ‐ഭാഷാ‐പ്രാദേശിക‐ വിശ്വാസ ഭേദമന്യേ ഉണ്ടാകണം.
You may also like:ചൈനയിൽ വീണ്ടും രോഗഭീതി; ലക്ഷണങ്ങളില്ലാതെ സ്ഥിരീകരിക്കുന്ന കേസുകൾ കൂടുന്നു [PHOTO]ആ പത്ത് മരണങ്ങൾ കാസർഗോഡിന് പുറത്തായിരുന്നെങ്കിലോ...! കഥാകൃത്ത് പി.വി ഷാജികുമാർ ചോദിക്കുന്നു [NEWS]ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് [NEWS]
അതേസമയം സാമൂഹ്യ അകലം പാലിക്കൽ ഗൗരവമായി എടുക്കുന്നത് സംബന്ധിച്ച് എല്ലാ മതവിഭാഗങ്ങളിലും പൊതുധാരണ വേണം. ഈ പ്രതിസന്ധി അതിജീവിക്കുന്നതു വരെ വലിയ ആൾക്കൂട്ട സമ്മേളനങ്ങൾ നടത്തരുതെന്നും ഉപരാഷ്‌ട്രപതി പറഞ്ഞു.
വൈറസിനെ പ്രതിരോധിക്കാൻ എല്ലാ സംസ്ഥാന സർക്കാരുകളും പൊതുസമൂഹവും സ്വകാര്യമേഖലയും സ്വീകരിക്കുന്ന വിവിധ നടപടികളെക്കുറിച്ച് പരാമർശിച്ച അദ്ദേഹം, മാനുഷിക പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നുണ്ടെന്നും ദരിദ്രരുടെയും കുടിയേറ്റതൊഴിലാളികളുടെയും ബുദ്ധിമുട്ടുകൾ കുറച്ചു കൊണ്ടു വരികയാണെന്നും പറഞ്ഞു. വിളവെടുപ്പ് കാലമായതിനാൽ കർഷകർ നേരിട്ട ആശങ്കകൾ പരിഹരിച്ച് സംസ്ഥാനങ്ങൾ സുഗമമായ വിളവെടുപ്പിനും ധാന്യ സംഭരണവും ഉറപ്പാക്കാൻ നിരവധി നടപടികൾ കൈക്കൊണ്ടു.
കോവിഡിനെതിരായ പോരാട്ടത്തിലെ മുന്നണിപ്പോരാളികളെ ബഹുമാനിക്കുകയും അവരുടെ സുരക്ഷ പരിഗണിക്കുകയും വേണം. പ്രത്യേകിച്ച് ആതുരസേവന രംഗത്തെ പ്രവർത്തകരുടേത്. അത് നിശ്‌ചയമായും ലക്ഷ്യപൂർത്തീകരണത്തിന് അത്യന്താപേക്ഷിതമാണ്.
ദയാർദ്രമായ ഒരു പ്രവൃത്തി, അനുകമ്പയുടെ ഒരു ചേഷ്ട, നിശ്ചയദാര്‍ഢ്യമുള്ള പ്രവർത്തനം എന്നിവ ഇപ്പോൾ നാം കടന്നു പോകുന്ന ഇരുണ്ട തുരങ്കത്തിന്റെ അങ്ങേയറ്റത്ത് എത്തുന്നതിനുള്ള സുപ്രധാന ചുവടുവയ്‌പായി മാറുമെന്നും ഉപരാഷ്‌ട്രപതി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Corona virus, Corona Virus India, Corona virus Kerala, Coronavirus, Coronavirus in india, Coronavirus in kerala, Coronavirus india, Coronavirus italy, Coronavirus kerala, Coronavirus symptoms, Coronavirus update, Covid 19, Fake news social media, Symptoms of coronavirus, Vice president, കൊറോണ കേരളത്തിൽ, കൊറോണ വൈറസ്, കോവിഡ് 19