നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • കോവിഡ് പ്രതിസന്ധി; ജി-7 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല

  കോവിഡ് പ്രതിസന്ധി; ജി-7 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല

  രാജ്യത്തെ നിലവിലുള്ള കോവിഡ് സാഹചര്യം കണക്കിലെടുത്ത് ജി 7 ഉച്ചകോടിയല്‍ പ്രധാനമന്ത്രി പങ്കെടുക്കില്ലെന്ന് വിദേശകാര്യ വാക്താവ് അറിയിച്ചു

  PM Narendra Modi.

  PM Narendra Modi.

  • Share this:
   ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചു വരുന്നത് കണക്കിലെടുത്ത് ജൂണില്‍ നടക്കുന്ന ജി-7 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ജൂണ്‍ 11നും 13നും ഇടയില്‍ കോണ്‍വാളില്‍ നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നരേന്ദ്ര മോദിയെ ക്ഷണിച്ചിരുന്നു.

   എന്നാല്‍ രാജ്യത്തെ നിലവിലുള്ള കോവിഡ് സാഹചര്യം കണക്കിലെടുത്ത് ജി 7 ഉച്ചകോടിയല്‍ പ്രധാനമന്ത്രി പങ്കെടുക്കില്ലെന്ന് വിദേശകാര്യ വാക്താവ് അറിയിച്ചു. ഓസ്‌ട്രേലിയ,. ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളോടൊപ്പം ഇന്ത്യയെയും ബോറിസ് ജോണ്‍സണ്‍ അതിഥിയായി ക്ഷണിച്ചിരുന്നത്.

   Also Read-Covid 19 | മഹാരാഷ്ട്ര ഉള്‍പ്പെടെ 18 സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ കുറയുന്നു; കേന്ദ്ര ആരോഗ്യമന്ത്രാലയം

   അതേസമയം ജി-7 ഉച്ചകോടിയ്ക്ക് മുന്‍പായി ഇന്ത്യ സന്ദര്‍ശിക്കുമെന്ന് ബോറിസ് ജോണ്‍സണ്‍ അറിയിച്ചിരുന്നെങ്കിലും കോവിഡ് വ്യാപനം കണക്കിലെടുത്ത് സന്ദര്‍ശനം റദ്ദാക്കിയിരുന്നു. യുകെ, യുഎസ്, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍ എന്നീ രാജ്യങ്ങളിലെ നേതാക്കളും യുഎസ് പ്രസിഡന്റ് ജോ ബൈഡനും ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കും. കൊറോണ വൈറസ് മഹാമാരി, ആഗോള സാമ്പത്തിക വ്യവസ്ഥ എന്നിവ ജി 7 നേതാക്കള്‍ ചര്‍ച്ചചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

   അതേസമയം കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ തലങ്കാനയില്‍ മേയ് 12 മുതല്‍ പത്തു ദിവസത്തേക്ക് പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനമുണ്ടായത്. മേയ് 12 രാവിലെ പത്തുമണി മുതല്‍ ലോക്ഡൗണ്‍ പ്രാബല്യത്തില്‍ വരും.

   ലോക്ഡൗണ്‍ സമയത്ത് അവശ്യ സേനവനങ്ങള്‍ക്ക് മാത്രമേ അനുമതി നല്‍കിയിട്ടുള്ളൂ. കര്‍ശന നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. അതേസമയം വാക്സിന്‍ ഉത്പാദം വര്‍ദ്ധിപ്പിക്കണമെന്ന് കേന്ദ്രം സര്‍ക്കാരിനോട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ആവശ്യപ്പെട്ടു.

   Also Read-Covid 19 | സംസ്ഥാനത്ത് 37290 പേർക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 26.77

   കോവിഡ് 19 വാക്‌സിനുകള്‍ ഓപ്പണ്‍ മാര്‍ക്കറ്റില്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് നേരത്തെ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. സംസ്ഥാനത്തിന് കൂടുതല്‍ വാക്‌സിന്‍ ആവശ്യപ്പെടുകയും ചെയ്തു. വാക്‌സിന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി കേന്ദ്രവും സംസ്ഥാനങ്ങളും പിന്തുണ നല്‍കണമെന്നും അദ്ദഹം ആവശ്യപ്പെട്ടു.

   അതേസമയം, കഴിഞ്ഞ 24 മണിക്കൂറില്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണം 3.29 ലക്ഷമാണ്. 3800 പേര്‍ ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചു. മഹാരാഷ്ട്രയിലായിരുന്നു ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളെങ്കില്‍ ഇന്നലത്തെ കണക്കുകള്‍ പ്രകാരം പ്രതിദിന കോവിഡ് രോഗികള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് കര്‍ണാടകയിലാണ്.
   Published by:Jayesh Krishnan
   First published:
   )}