ഹൈദരാബാദ്: പനി ബാധിച്ച് മരിച്ച വയോധികയായ അമ്മയുടെ മൃതദേഹം തെരുവിൽ ഉപേക്ഷിച്ച് മകൻ. ഹൈദരബാദിലെ ഒരു അപ്പാർട്മെന്റ് കോംപ്ലക്സ് ഗാർഡായ രമേശ് എന്നയാളാണ് എഴുപതുകാരിയായ അമ്മയുടെ മൃതദേഹം ബ്ലാങ്കറ്റിൽ പൊതിഞ്ഞ് ഫുട്പാത്തിൽ ഉപേക്ഷിച്ചത്. ബഞ്ജാര ഹിൽസ് മേഖലയിൽ കഴിഞ്ഞ ദിവസം പുലർച്ചെ നടക്കാനിറങ്ങിയ ആളുകളാണ് ബെഡ്ഷീറ്റില്‍ പൊതിഞ്ഞ നിലയിൽ സംശയാസ്പദമായ 'വസ്തു' കണ്ടത്. പരിഭ്രാന്തരായ ഇവർ പൊലീസിൽ വിവരം അറിയിച്ചു.
' പനി ബാധിതയായ ഭാഗീരഥി ശനിയാഴ്ച വൈകിട്ടോടെയാണ് മരിച്ചത്. കോവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ പനി ബാധിച്ചാണ് അമ്മ മരിച്ചതെന്ന വിവരം പുറത്തറിഞ്ഞാൽ തന്റെ ജോലിക്ക് പ്രശ്നങ്ങൾ നേരിടേണ്ടി വരുമെന്നും ഇയാൾ ഭയന്നിരുന്നു. ഇതിനു പുറമെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നതിനാൽ സംസ്കാര ചടങ്ങുകൾക്കായി പണവും ഉണ്ടായിരുന്നില്ല. ഇതു കൊണ്ടാണ് മൃതദേഹം ഫുട്പാത്തിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞത്' എന്നാണ് രമേശ് മൊഴി നൽകിയതെന്നാണ് പൊലീസ് അറിയിച്ചത്.
സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ട്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.