നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • കോവിഡ് നെഗറ്റീവായി ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയ യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു

  കോവിഡ് നെഗറ്റീവായി ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയ യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു

  രാത്രി 7 മണിയോടെ യുവതിയെയും മകളെയും പിന്തുടർന്ന പ്രതികൾ യുവതിയെ പിടികൂടി ബലാത്സംഗം ചെയ്യുകയായിരുന്നു

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:


   കോവിഡ് നെഗറ്റീവായി ആശുപത്രിയിൽ നിന്ന് മടങ്ങുന്നതിനിടെ യുവതിയെ രണ്ട് പേർ ചേ‍ർന്ന് ബലാത്സംഗത്തിന് ഇരയാക്കി. അസമിലെ ചരൈഡിയോ ജില്ലയിൽ നിന്നുള്ള യുവതിയാണ് ആശുപത്രിയിൽ നിന്ന് കോവിഡ് ഫലം നെഗറ്റിവായതിനെ തുട‍ർന്ന് വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ ക്രൂര പീഡനത്തിന് ഇരയായത്.

   റിപ്പോർട്ടുകൾ പ്രകാരം, അസമിലെ ബോർഹത്ത് നാഗമാതി പ്രദേശത്തെ തേയിലത്തോട്ട തൊഴിലാളി കുടുംബത്തിലെ യുവതിയാണ് പീഡനത്തിനിരയായത്. കോവിഡ് പോസിറ്റീവായിരുന്ന യുവതി ഭർത്താവിനും മകൾക്കുമൊപ്പം വീട്ടിൽ ക്വറന്റീനിൽ കഴിയുകയായിരുന്നു. എന്നാൽ ഇവരുടെ നില വഷളായതോടെ സപെഖതി മോഡൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ചികിത്സയെത്തുടർന്ന് യുവതിയുടെ ഭ‍ർത്താവ് വ്യാഴാഴ്ച നെഗറ്റീവ് ആകുകയും ആശുപത്രിയിൽ നിന്ന് വീട്ടിലേയ്ക്ക് മടങ്ങുകയും ചെയ്തു. കോവിഡ് നെഗറ്റീവ് ആയതിനെ തുട‍ർന്ന് യുവതിയെയും മകളെയും ശനിയാഴ്ച്ച ആശുപത്രിയിൽ നിന്ന് വിട്ടയച്ചു.

   ആസാമിൽ നടക്കുന്ന കർഫ്യൂവിനിടയിലാണ് അമ്മയെയും മകളെയും ആശുപത്രിയിൽ നിന്ന് വിട്ടയച്ചത്. അതുകൊണ്ട് തന്നെ ഇവ‍ർക്ക് യാത്രയ്ക്ക് വാഹനം ക്രമീകരിക്കാൻ കഴിഞ്ഞില്ല. റിപ്പോർട്ടുകൾ പ്രകാരം, വീട്ടിലെത്താൻ 25 കിലോമീറ്റർ സഞ്ചരിക്കേണ്ടതിനാൽ ഇവർക്ക് വാഹനം നൽകണമെന്ന് യുവതി ആശുപത്രി അധികൃതരോട് അഭ്യർത്ഥിച്ചിരുന്നുവെങ്കിലും ഉദ്യോഗസ്ഥർ അവരുടെ അഭ്യർത്ഥന നിരസിച്ചു.

   രാത്രി 7 മണിയോടെ ധുദരായ് പ്രദേശത്ത് യുവതിയെയും മകളെയും പിന്തുടർന്ന പ്രതികൾ യുവതിയെ പിടികൂടി ബലാത്സംഗം ചെയ്യുകയായിരുന്നു. മകൾ ഓടി രക്ഷപെട്ട് സംഭവം അടുത്തുള്ള ഗ്രാമീണരെയും പോലീസിനെയും അറിയിച്ചു.   ക്രൂര പീഡനത്തെ തുട‍ർന്ന് ഗുരുതരാവസ്ഥയിലായ യുവതിയെ പ്രദേശത്തെ ഗ്രാമവാസികളും പൊലീസും ചേ‍ർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറ്റവാളികളെ തേടി പോലീസ് അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച ഇരയുടെ വീട് സന്ദർശിച്ച പ്രാദേശിക എം‌.എൽ‌.എ. ധർമേശ്വർ കോൻവാർ സംഭവത്തിന്റെ ഉത്തരവാദിത്തം സപെഖതി മോഡൽ ആശുപത്രിയ്ക്കാണെന്ന് ആരോപിച്ചു. ഇരയെ സഹായിക്കാൻ ആശുപത്രി അധികൃതർ വിസമ്മതിച്ചതിന്റെ കാരണം അന്വേഷിക്കണമെന്നും പോലീസിനോട് ആവശ്യപ്പെട്ടു.

   യുവതിയെ ക്രൂരമായി ഉപദ്രവിച്ച ശേഷം കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ രണ്ടു സ്ത്രീകൾ ഉൾപ്പെടെ ആറുപേരെ കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ അറസ്റ്റ് ചെയ്തിരുന്നു. യുവതിയെ ഉപദ്രവിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് നടപടി. 22കാരിയുടെ സ്വകാര്യഭാഗങ്ങളിൽ കുപ്പി കയറ്റുന്നതും വീഡിയോയിൽ ചിത്രീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.

   ഇതിനിടെ അറസ്റ്റിലായ ആറു പ്രതികളില്‍ രണ്ടു പേരെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ്‌ കാലിന് വെടിവെച്ചിട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് സംഭവം. പ്രതികളെ പോലീസ് സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് രണ്ടു പേര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചതെന്ന് ഈസ്റ്റ് ബെംഗളുരു ഡിസിപി എസ്.ഡി. ശ്രാനപ്പ പറഞ്ഞു. കാലിന് വെടിയേറ്റ പ്രതികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബംഗ്ലാദേശ് സ്വദേശികളാണ് പ്രതികളായ ആറ് പേരും പീഡനത്തിനിരയായ സ്ത്രീയുമെന്നാണ് സൂചന.

   Keywords: Assam, Gang-Rape, Covid-19, Rape, അസാം, കൂട്ട ബലാത്സംഗം, കോവിഡ് 19, ബലാത്സംഗം

   Published by:user_57
   First published:
   )}