• HOME
  • »
  • NEWS
  • »
  • india
  • »
  • കൊറോണ ബാധിച്ച ഭർത്താവിനെ കാണാനില്ലെന്ന് ഭാര്യയുടെ പരാതി; മരിച്ചുപോയെന്ന് ആശുപത്രി അധികൃതർ

കൊറോണ ബാധിച്ച ഭർത്താവിനെ കാണാനില്ലെന്ന് ഭാര്യയുടെ പരാതി; മരിച്ചുപോയെന്ന് ആശുപത്രി അധികൃതർ

Covid 19 | ഹൈദരാബാദ് സ്വദേശിനിയായ അല്ലമ്പള്ളി മാധവി എന്ന സ്ത്രീയാണ് ഭർത്താവിനെ കാണാനില്ലെന്ന് കാട്ടി പരാതിയുമായി പൊലീസിനെ സമീപിച്ചത്

news18

news18

  • Last Updated :
  • Share this:
    ഹൈദരാബാദ്: നോവെൽ കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന ഭർത്താവിനെ കാണാനില്ലെന്ന പരാതിയുമായി യുവതി രംഗത്ത്. എന്നാൽ ഇവരുടെ ഭർത്താവ് കോവിഡ് ബാധിച്ച് മരിച്ചെന്നും ഗ്രേറ്റർ ഹൈദരാബാദ് കോർപറേഷൻ പൊതു സ്മശാനത്തിൽ സംസ്ക്കരിച്ചെന്നുമാണ് ആശുപത്രി അധികൃതർ പറയുന്നത്.

    ഹൈദരാബാദ് സ്വദേശിനിയായ അല്ലമ്പള്ളി മാധവി എന്ന സ്ത്രീയാണ് ഭർത്താവിനെ കാണാനില്ലെന്ന് കാട്ടി പരാതിയുമായി പൊലീസിനെ സമീപിച്ചത്. എന്നാൽ ഇവരുടെ ഭർത്താവ് മധുസൂദനൻ(42) മെയ് ഒന്നിന് മരണപ്പെട്ടുവെന്നും കോവിഡ് മാനദണ്ഡപ്രകാരം മൃതദേഹം സംസ്ക്കരിച്ചെന്നുമാണ് ആശുപത്രി അധികൃതർ പറയുന്നത്.

    ഏപ്രിൽ 30നാണ് കോവിഡ് ലക്ഷണങ്ങളോടെ മധുസൂദനനെ ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഗുരുതരാവസ്ഥയിലായ ഇദ്ദേഹം മെയ് ഒന്നിന് വൈകിട്ട് ആറരയോടെ മരിച്ചു. ഇക്കാര്യം ബന്ധുക്കളെ അറിയിച്ചിരുന്നുവെന്നും ആശുപത്രി അധികൃതർ പറയുന്നു. മൃതദേഹം സംസ്ക്കരിക്കുന്നതിനായി പൊലീസിന് കൈമാറുകയും ചെയ്തു.
    TRENDING:LIVE |#HBD Laletta: മോഹൻലാലിന് ജന്മദിനാശംസകളുമായി താരലോകം [NEWS]സുതാര്യമായ PPE കിറ്റിന് താഴെ അടിവസ്ത്രം മാത്രം ധരിച്ചെത്തി: റഷ്യയിൽ നഴ്സിന് സസ്പെൻഷൻ [NEWS]മദ്യം വീടുകളിലെത്തിച്ച് സ്വിഗ്ഗിയും സൊമാറ്റോയും; ജാർഖണ്ഡിൽ തുടക്കമായി [NEWS]
    അതേസമയം മധുസൂദനന് എങ്ങനെയാണ് കോവിഡ് ബാധിച്ചതെന്ന് കണ്ടെത്താൻ ആരോഗ്യവകുപ്പിന് ഇതുവരെ കണ്ടെത്താൻ സാധിക്കാത്തത് ഗുരുതര സാഹചര്യമാണ്. ഇയാളുമായി ബന്ധപ്പെട്ടവരെയെല്ലാം നിരീക്ഷണത്തിലാക്കിയിരുന്നു.
    Published by:Anuraj GR
    First published: