• HOME
  • »
  • NEWS
  • »
  • india
  • »
  • വിദേശത്ത് കോവിഡ് ഉയരുന്നു, രാജ്യത്ത് ജീനോം സീക്വന്‍സിംഗ് നിർബന്ധമാക്കി

വിദേശത്ത് കോവിഡ് ഉയരുന്നു, രാജ്യത്ത് ജീനോം സീക്വന്‍സിംഗ് നിർബന്ധമാക്കി

കോവിഡിന്റെ പുതിയ വേരിയന്റുകള്‍ കണ്ടെത്താനാണ് ജീനോം സീക്വന്‍സിംഗ് നടത്തുന്നത്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:

    ന്യൂഡല്‍ഹി: ചില രാജ്യങ്ങളില്‍ കോവിഡ്-19 കേസുകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ എല്ലാ കോവിഡ് പോസിറ്റീവ് സാമ്പിളുകളും ജീനോം സീക്വന്‍സിംഗിനായി ഇന്‍സാകോഗ് (INSACOG ) ലാബുകളിലേയ്ക്ക് അയക്കാന്‍ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. പുതിയ വേരിയന്റുകള്‍ ഉണ്ടെങ്കില്‍ അവ കണ്ടെത്തുന്നതിനായാണ് ഇത്.

    ആരോഗ്യ മന്ത്രാലയവും ഇന്‍സാകോഗും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞു. ജപ്പാന്‍, അമേരിക്ക, കൊറിയ, ബ്രസീല്‍, ചൈന എന്നിവിടങ്ങളില്‍ കേസുകളുടെ പെട്ടെന്നുള്ള വര്‍ധനവ് കണക്കിലെടുത്ത്, പുതിയ വേരിയന്റുകള്‍ കണ്ടെത്തുന്നതിന് പോസിറ്റീവ് കേസുകളുടെ സാമ്പിളുകളുടെ ജീനോം സീക്വന്‍സിംഗ് നടത്തേണ്ടത് അത്യാവശ്യമാണെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ ചൊവ്വാഴ്ച സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും അയച്ച കത്തില്‍ പറഞ്ഞു.

    Also read- ഡി.വൈ. ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസായ ശേഷം 36 ദിവസത്തിൽ സുപ്രീം കോടതി തീർപ്പാക്കിയത് 6844 കേസുകൾ

    ‘ദിവസേനയുള്ള പോസിറ്റീവ് കേസുകളുടെ സാമ്പിളുകള്‍, സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി നിര്‍ദേശിക്കപ്പെട്ട ഇന്‍സാകോഗ് ജീനോം സീക്വന്‍സിംഗ് ലാബുകളിലേക്ക് അയക്കുന്നത് ഉറപ്പാക്കണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി പറഞ്ഞു. ഇതുവഴി രാജ്യത്ത് പടരുന്ന പുതിയ വകഭേദങ്ങളെ സമയബന്ധിതമായി കണ്ടെത്താനാകുമെന്നും ആവശ്യമായ പൊതുജനാരോഗ്യ നടപടികള്‍ നടപ്പിലാക്കാൻ സാധിക്കുമെന്നും രാജേഷ് ഭൂഷണ്‍ കത്തിൽ പറഞ്ഞു.

    അതേസമയം, രാജ്യത്തെ കോവിഡ്-19 സാഹചര്യത്തെക്കുറിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥരും വിദഗ്ധരുമായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ഇന്ന്‌ അവലോകന യോഗം നടത്തും. മറ്റ് രാജ്യങ്ങളിലെ കോവിഡ് സാഹചര്യത്തെ കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്യും. എന്നാല്‍, കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്നതിനിടയില്‍ ചൈന വീണ്ടും ലോകത്തെ പ്രതിസന്ധിയിലേക്ക് തള്ളിവിടാനുള്ള ചില പരീക്ഷണങ്ങള്‍ നടത്തുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

    Also read- ക്രിസ്മസ്, പുതുവത്സര സര്‍വീസ്; കേരളത്തിലേക്ക് 51 സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചു

    പാകിസ്ഥാനാണ് ഇതിന് കൂട്ടുനില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. റാവല്‍പിണ്ടിയിലെ ഒരു രഹസ്യകേന്ദ്രത്തില്‍ വെച്ച് പാകിസ്ഥാനും ചൈനയും സംയുക്തമായി ജൈവ ആയുധ പരീക്ഷണങ്ങള്‍ നടത്തുകയാണെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി കൊവിഡ്-19 വൈറസിനേക്കാള്‍ മാരകമായ പകര്‍ച്ചവ്യാധി ലോകത്തുണ്ടായാലും അത്ഭുതപ്പെടേണ്ടതില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

    ഈ പരീക്ഷണങ്ങള്‍ക്കും വുഹാനുമായി ബന്ധമുണ്ട്. ചൈനയിലെ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും പാകിസ്ഥാന്‍ ആര്‍മി നടത്തുന്ന ഡിഫന്‍സ് സയന്‍സ് ആന്‍ഡ് ടെക്നോളജി ഓര്‍ഗനൈസേഷനും (ഡിഎസ്ടിഒ) ചേര്‍ന്നാണ് പരീക്ഷണങ്ങള്‍ നടത്തുന്നതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ബയോസേഫ്റ്റി ലെവല്‍ 4’ സൗകര്യം ഉപയോഗപ്പെടുത്തിയാണ് റാവല്‍പിണ്ടിയിലെ ലാബില്‍ ഗവേഷണം നടക്കുന്നതെന്ന് കൂടുതല്‍ ഭയപ്പെടുത്തുന്ന കാര്യമാണ്.

    Published by:Vishnupriya S
    First published: