HOME » NEWS » India »

രാജ്യത്ത് ജൂലൈ മുതല്‍ വാക്‌സിന്‍ ലഭ്യത മെച്ചപ്പെടും; കോവിഡ് ടാസ്‌ക് ഫോഴ്‌സ് മേധാവി ഡോ. വി കെ പോള്‍

പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി പരമ്പരാഗത രീതികള്‍ ഉപയോഗിക്കാനും ഡോ. വി കെ പോള്‍ ജനങ്ങളോട് നിര്‍ദേശിച്ചു

News18 Malayalam | news18-malayalam
Updated: April 13, 2021, 7:41 PM IST
രാജ്യത്ത് ജൂലൈ മുതല്‍ വാക്‌സിന്‍ ലഭ്യത മെച്ചപ്പെടും; കോവിഡ് ടാസ്‌ക് ഫോഴ്‌സ് മേധാവി ഡോ. വി കെ പോള്‍
പ്രതീകാത്മക ചിത്രം
  • Share this:
ന്യൂഡല്‍ഹി: രാജ്യത്ത് ജൂലൈ മുതല്‍ വാക്‌സിന്‍ ലഭ്യത മെച്ചപ്പെടുമെന്നും മുന്‍ഗണനാ വിഭാഗത്തിന് വാക്‌സിന്‍ ക്ഷാമമുണ്ടാകാതെ ഉദാരമായ ലഭ്യത ഉറപ്പാക്കുമെന്ന് ദേശീയ കോവിഡ് ടാസ്‌ക് ഫോഴ്‌സ് മേധാവി ഡോ. വി കെ പോള്‍. അതേസമയം സംസ്ഥാനങ്ങളില്‍ റെംഡെസിവിര്‍ മരുന്നിന്റെ കുറവുണ്ടെന്ന റിപ്പോര്‍ട്ടുകളോടും അദ്ദേഹം പ്രതികരിച്ചു. മരുന്ന് ആശുപത്രികളില്‍ മാത്രമേ ഉപയോഗിക്കാവു എന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ക്കാണ് മരുന്ന് ലഭിക്കേണ്ടതെന്നും വീടുകളില്‍ ഉള്ളവര്‍വക്കല്ലെന്നും അദ്ദേഹം പറഞ്ഞു.

ആളുകളോട് മാസ്‌ക് ധരിക്കാനും ഇല്ലെങ്കില്‍ വൈറസ് വ്യാപനം അവസാനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി പരമ്പരാഗത രീതികള്‍ ഉപയോഗിക്കാനും അദ്ദേഹം ജനങ്ങളോട് നിര്‍ദേശിച്ചു. വിദേശ നിര്‍മ്മിത വാക്‌സിനുകള്‍ക്ക് അനുമതി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ താരുമാനിച്ചിട്ടുണ്ട്. അതേസമയം രാജ്യത്ത് നടക്കുന്ന വാക്‌സിന്‍ ഉത്സവത്തില്‍ വാക്‌സിനേഷന്‍ നിരക്കില്‍ വര്‍ദ്ധനവുണ്ടാകുമെന്നും ഡോ. പോള്‍ പറഞ്ഞഉ.

വാക്‌സിന്‍ ഉല്‍പാദനത്തിനുള്ള പാത തുറന്നു നല്‍കിയിട്ടുണ്ടെന്നും വാക്‌സിന്‍ നിര്‍മ്മാണം കമ്പനികളുടെ കൈയ്യിലാണെന്നും അദ്ദേഹം പറഞ്ഞു. വിദേശ രാജ്യങ്ങളില്‍ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിരിക്കുന്ന വാക്‌സിനുകള്‍ക്ക് രാജ്യത്ത് അനുമതി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ചൊവ്വാഴ്ച തീരുമാനമെടുത്തിരുന്നു.

Also Read-Covid 19 | ഏപ്രില്‍ 15 മുതല്‍ മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സാധ്യത

വാക്‌സിനുകളുടെ ഇറക്കുമതി ചെയ്യുന്ന വാക്‌സിനുകളുടെ വില സംബന്ധിച്ച തീരുമാനം സര്‍ക്കാര്‍ പരിശോധിച്ച് വരികയാണെന്നും നിലവിലെ സാഹചര്യത്തില്‍ വിലനിര്‍ണയത്തിനുള്ള പ്രശ്‌നങ്ങള്‍ പരിശേധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിന്‍ നിര്‍മ്മാതക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഭാരത് ബയോടെക് എന്നിവയുമായി വാക്‌സിന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ശ്രമം നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മറ്റു രാജ്യങ്ങളില്‍ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയ വാക്‌സിനുകള്‍ക്ക് രാജ്യത്ത് അംഗീകാരം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാര്‍ ചൊവ്വാഴ്ച തീരുമാനിച്ചിരിക്കുന്നത്. ആഭ്യന്തര ഉപയോഗത്തിനായി വാക്‌സിനുകള്‍ വികസിപ്പിക്കുന്നതിനും കുത്തിവയ്പ്പ് വേഗത്തിലാക്കുന്നതിനുമാണ് ഈ തീരുമാനം. 'കോവിഡ് നിയന്ത്രണത്തിന്റെ അടിസ്ഥാനമാണ് വാക്‌സിനേഷന്‍. നിലവില്‍ രാജ്യത്ത് ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ കോവാക്‌സിനും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീല്‍ഡ് വാക്‌സിനുമാണ് ഉപയോഗത്തിന് അനുമതി നല്‍കിയിരിക്കുന്നത്'കേന്ദ്രത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

വിദേശ രാജ്യത്ത് വികസിപ്പിച്ചെടുത്തതും നിര്‍മ്മിക്കുന്നതുമായ വാക്‌സിനുകള്‍ യുഎസ്, ജപ്പാന്‍, യൂറോപ്പ്, യുകെ എന്നീ രാജ്യങ്ങളില്‍ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിരിക്കുന്നതോ അല്ലെങ്കില്‍ ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കാവുന്ന വാക്‌സിന്‍ ലിസ്റ്റില്‍ നിന്നോ ഇന്ത്യയില്‍ വാക്‌സിനുകള്‍ക്ക് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കനാണ് തീരുമാനം. വിദഗ്ധ സമിതിയുടെ നിര്‍ദേശത്തിനു ശേഷമാണ് കേന്ദ്രം ഈ തീരുമാനം എടുത്തത്.

അതേസമയം അടിയന്തര ഉപയോഗത്തിന് മുന്‍പ് ലോക്കല്‍ ക്ലിനിക്കല്‍ ട്രയലിന് പകരം ബ്രിഡ്ജിംഗ് ക്ലിനിക്കല്‍ ട്രയല്‍ നടത്തണമെന്ന് വിദഗ്ധ സമിതി നിര്‍ദേശിച്ചു. ഈ തീരുമാനം ഇന്ത്യയ്ക്ക് വിദേശ വാക്‌സിനുകള്‍ വേഗത്തില്‍ ലഭ്യമാകുന്നതിനും മയക്കുമരുന്ന് വസ്തുക്കളുടെ ഇറക്കുമതി എന്നിവ പ്രോത്സാഹിപ്പിക്കുകയും വാക്‌സിന്‍ ഉല്‍പാദനശേഷിക്ക് ഉത്തേജനം നല്‍കുകയും ചെയ്യുമെന്ന് കേന്ദ്രം അറിയിച്ചു.

തിങ്കളാഴ്ച ചില നിബന്ധനകളോടെ റഷ്യന്‍ വാക്‌സിനായ സ്പ്ടുനിക് ഢ വാക്‌സിന് അടിയന്തര ഉപയോഗത്തിന് രാജ്യത്ത് ഡ്രഗ് റെഗുലേറ്റര്‍ അനുമതി നല്‍കിയിരുന്നു. രാജ്യത്ത് അനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്‌സിനാണ് സ്പുട്‌നിക്. ഹൈദരാബാദ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന റഡ്ഡീസ് ലബോറട്ടറീസാണ് നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പ്രതിമാസം 850 മില്യണ്‍ ഡോസ് ഉല്പാദിപ്പിക്കാന്‍ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. രാജ്യത്ത് നിലവില്‍ കോവിഷീല്‍ഡും കോവാക്‌സിനുമാണ് ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്.
Published by: Jayesh Krishnan
First published: April 13, 2021, 7:41 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories