നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • ചാണകവും ഗോമൂത്രവും: കൊറോണ വൈറസിനെ നേരിടാൻ വിചിത്രമായ പ്രതിവിധിയുമായി BJP എം‌എൽ‌എ

    ചാണകവും ഗോമൂത്രവും: കൊറോണ വൈറസിനെ നേരിടാൻ വിചിത്രമായ പ്രതിവിധിയുമായി BJP എം‌എൽ‌എ

    കാൻസർ പോലുള്ള മാരക രോഗങ്ങൾ ഭേദമാക്കാൻ ഗോമൂത്രവും ചാണകവും സഹായകമാണെന്ന് എംഎൽഎ

    suman haripriya mla

    suman haripriya mla

    • Share this:
      ഗുവാഹത്തി: ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് പേരാണ് കൊറോണ വൈറസ് ബാധ മൂലം ഇതുവരെ മരിച്ചത്. ഇതിനിടെയാണ് കൊറോണ വൈറസിനെ നേരിടാൻ വിചിത്രമായ പ്രതിവിധിയുമായി അസമിലെ ബിജെപി എം‌എൽ‌എ രംഗത്ത് വന്നത്. ചാണകവും ഗോമൂത്രവുമാണ് രോഗത്തിന് പ്രതിവിധിയെന്നാണ് എംഎൽഎയുടെ കണ്ടെത്തൽ.

      അസമിൽ തിങ്കളാഴ്ച നടന്ന അസംബ്ലിയിലായിരുന്നു സുമൻ ഹരിപ്രിയ എംഎൽഎയുടെ വിചിത്രമായ കണ്ടെത്തൽ അവതരിപ്പിച്ചത്. കാൻസർ പോലുള്ള മാരക രോഗങ്ങൾ ഭേദമാക്കാൻ ഗോമൂത്രവും ചാണകവും സഹായകമാണെന്ന് എംഎൽഎ അവകാശപ്പെട്ടു.

      Also read:  സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപേക്ഷിക്കാന്‍ ആലോചിക്കുന്നതായി പ്രധാനമന്ത്രി; അന്തിമ തീരുമാനം ഞായറാഴ്ച

      "ചാണകം വളരെ സഹായകരമാണെന്ന് നമുക്കെല്ലാവർക്കും അറിയാം. അതുപോലെ, ഗോമൂത്രം ഒരു പ്രദേശത്ത് തളിക്കുമ്പോൾ അത് ആ പ്രദേശത്തെ ശുദ്ധീകരിക്കുന്നു. അതുകൊണ്ട് കൊറോണ വൈറസ് ഭേദമാക്കാൻ ഗോമുത്രവും ചാണകവും സഹായിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു", സുമൻ ഹരിപ്രിയ എംഎൽഎ പറഞ്ഞു.
      First published:
      )}