• HOME
  • »
  • NEWS
  • »
  • india
  • »
  • 'ചാണകം എല്ലാവരെയും സംരക്ഷിക്കും'; ചാണകം ഉപയോഗിച്ച് നിര്‍മ്മിച്ച റേഡിയേഷൻ ചിപ്പുമായി കാമധേനു ആയോഗ് ചീഫ്

'ചാണകം എല്ലാവരെയും സംരക്ഷിക്കും'; ചാണകം ഉപയോഗിച്ച് നിര്‍മ്മിച്ച റേഡിയേഷൻ ചിപ്പുമായി കാമധേനു ആയോഗ് ചീഫ്

'ചാണകം എല്ലാവരെയും സംരക്ഷിക്കും. അത് റേഡിയേഷനെ പ്രതിരോധിക്കുമെന്ന് ശാസ്ത്രീയമായി തന്നെ തെളിഞ്ഞിട്ടുണ്ട്. ചാണകം കൊണ്ട് നിർമ്മിച്ച വസ്തുക്കൾ വീടുകളിൽ സൂക്ഷിക്കുന്നത് ആളുകളെ റേഡിയേഷനിൽ നിന്നും സംരക്ഷിക്കും.'

Vallabhbhai Kathiria (Image-Twitter)

Vallabhbhai Kathiria (Image-Twitter)

  • Share this:
    ന്യൂഡൽഹി: റേഡിയേഷന്‍ പ്രതിരോധിക്കാനും കുറയ്ക്കാനുമുള്ള കഴിവ് ചാണകത്തിനുണ്ടെന്നും ഇത് ശാസ്ത്രീയമായി തന്നെ തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും രാഷ്ട്രീയ കാമധേനു ആയോഗ് ചെയർമാൻ വല്ലഭായി കത്തിരിയ. ചാണകം കൊണ്ട് നിർമ്മിച്ച റേഡിയേഷന്‍ ചിപ്പ് അവതരിപ്പിച്ചു കൊണ്ട് സംസാരിക്കുന്നതിനിടെയാണ് ചാണകത്തിന്‍റെ ഗുണങ്ങളെക്കുറിച്ച് അദ്ദേഹം വാചാലനായത്. മൊബൈൽ ഫോണിൽ നിന്നുള്ള റേഡിയേഷൻ തടയുന്നതിന് ഈ ചിപ്പ് സഹായകരമാകുമെന്നാണ് കത്തിരിയ അവകാശപ്പെട്ടത്.

    Also Read-WHO chief| കോവിഡ് വന്നുപോകട്ടെ എന്ന നിലപാട് അപകടകരമെന്ന് ലോകാരാഗ്യ സംഘടന

    'ചാണകം എല്ലാവരെയും സംരക്ഷിക്കും. അത് റേഡിയേഷനെ പ്രതിരോധിക്കുമെന്ന് ശാസ്ത്രീയമായി തന്നെ തെളിഞ്ഞിട്ടുണ്ട്. ചാണകം കൊണ്ട് നിർമ്മിച്ച വസ്തുക്കൾ വീടുകളിൽ സൂക്ഷിക്കുന്നത് ആളുകളെ റേഡിയേഷനിൽ നിന്നും സംരക്ഷിക്കും.' എന്നാണ് വാർത്താസമ്മേളനത്തിൽ കതിരിയ പറഞ്ഞത്. മൊബൈലിൽ ഉപയോഗിക്കുന്ന തരത്തിൽ ചാണകം കൊണ്ട് നിർമ്മിച്ച ചിപ്പും അദ്ദേഹം സമ്മേളനത്തിൽ അവതരിപ്പിച്ചു.



    'റേഡിയേഷൻ കുറയ്ക്കുന്നതിനായി മൊബൈലിൽ ഉപയോഗിക്കാവുന്ന റേഡിയേഷൻ ചിപ്പാണിത്. ഇത് ഫോണിൽ ഘടിപ്പിച്ചാല്‍ റേഡിയേഷന്‍ മൂലമുള്ള രോഗങ്ങളെ പ്രതിരോധിക്കാൻ കഴിയും' എന്നാണ് ചിപ്പ് അവതരിപ്പിച്ചു കൊണ്ട് കത്തിരിയ പറഞ്ഞത്. ഗുജറാത്ത് ആസ്ഥനമായുള്ള ഒരു ഗോശാലയിൽ വികസിപ്പിച്ചെടുത്ത ഈ ചിപ്പിന് 'ഗോസ്തവ കവച്' എന്നാണ് പേരു നൽകിയിരിക്കുന്നതെന്നാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.



    രാജ്യത്തെ കന്നുകാലി സംരക്ഷണം ലക്ഷ്യം വച്ച് മൃഗസംരക്ഷണ വകുപ്പിന് കീഴിൽ രൂപീകരിച്ച സ്ഥാപനമാണ് കാമധേനു ആയോഗ്.
    Published by:Asha Sulfiker
    First published: