ചാണകം, ഗോമൂത്രം സ്റ്റാർട്ടപ്പുകാർക്ക് വമ്പൻ ആനുകൂല്യം; 60 ശതമാനം കേന്ദ്രസഹായം

ഒന്നാം മോദി സർക്കാർ ഫെബ്രുവരിയിൽ ആരംഭിച്ച രാഷ്ട്രീയ കാമധേനു ആയോഗ് പ്രകാരം സ്റ്റാർട്ടപ്പുകാരെ പ്രോൽസാഹിപ്പിക്കാൻ 500 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്

news18-malayalam
Updated: September 10, 2019, 1:34 PM IST
ചാണകം, ഗോമൂത്രം സ്റ്റാർട്ടപ്പുകാർക്ക് വമ്പൻ ആനുകൂല്യം; 60 ശതമാനം കേന്ദ്രസഹായം
Cow excreta start ups
  • Share this:
ചാണകം, ഗോമൂത്രം എന്നിവ ഉപയോഗിച്ചുള്ള സ്റ്റാർട്ടപ്പുകൾക്ക് വൻ ആനുകൂല്യം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. സംരഭം തുടങ്ങുന്നതിനുള്ള ആകെ ചെലവിന്‍റെ 60 ശതമാനം സർക്കാർ വഹിക്കും. പശുക്കളുടെയും ക്ഷീരകർഷകരുടെയും ക്ഷേമം ഉദ്ദേശിച്ചുള്ള സ്റ്റാർട്ടപ്പുകൾ തുടങ്ങുന്നവരെയാണ് കേന്ദ്രസർക്കാർ കൈയയച്ച് സഹായിക്കാനൊരുങ്ങുന്നത്.

ഒന്നാം മോദി സർക്കാർ ഫെബ്രുവരിയിൽ ആരംഭിച്ച രാഷ്ട്രീയ കാമധേനു ആയോഗ് പ്രകാരം സ്റ്റാർട്ടപ്പുകാരെ പ്രോൽസാഹിപ്പിക്കാൻ 500 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്. ചാണകത്തിന്‍റെയും ഗോമൂത്രത്തിന്‍റെയും വാണിജ്യസാധ്യതകൾ അടിസ്ഥാനപ്പെടുത്തിയുള്ള സ്റ്റാർട്ടപ്പുകൾക്കാണ് സഹായം നൽകുകയെന്ന് രാഷ്ട്രീയ കാമധേനു ആയോഗ് ചെയർമാൻ വല്ലഭ് കതിരിയ പറയുന്നു.

'പാകിസ്താനില്‍ ന്യൂനപക്ഷക്കാർ ദിനംപ്രതി കൊല്ലപ്പെടുന്നു': ഇന്ത്യയിൽ അഭയം തേടി PTI പാർട്ടി മുൻ എംഎൽഎ

ഗോമൂത്രം, ചാണകം എന്നിവയിൽ അധിസ്ഥിതമായി പുതിയ സംരഭങ്ങൾ തുടങ്ങുന്നത് കറവവറ്റിയ പശുക്കളെ ഒഴിവാക്കുന്നതിൽനിന്ന് ക്ഷീരകർഷകരെ പിന്തിരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പശുക്കളുടെയും സംരക്ഷണത്തിനും ക്ഷീരകർഷകർക്കുമായി കൂടുതൽ പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിനുള്ള നീക്കമാണ് കേന്ദ്രം നടത്തിവരുന്നത്. ഇതിന്‍റെ ഭാഗമായാണ് സ്റ്റാർട്ടപ്പുകാരെ കൈയയച്ച് സഹായിക്കാൻ സർക്കാർ തയ്യാറെടുക്കുന്നത്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: September 10, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍