നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • അഫ്ഗാനില്‍ സമാധാനജീവിതം ഉറപ്പുവരുത്താന്‍ ഇന്ത്യ പ്രാദേശികശക്തികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണം; സിപിഐ-സിപിഎം സംയുക്ത പ്രസ്താവന

  അഫ്ഗാനില്‍ സമാധാനജീവിതം ഉറപ്പുവരുത്താന്‍ ഇന്ത്യ പ്രാദേശികശക്തികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണം; സിപിഐ-സിപിഎം സംയുക്ത പ്രസ്താവന

  ഇന്ത്യന്‍ സര്‍ക്കാരിന്റെ അഫ്ഗാന്‍ നയം അന്ധമായി അമേരിക്കയെ പിന്തുടരുക എന്നതായിരുന്നു

  News18 Malayalam

  News18 Malayalam

  • Share this:
   ന്യൂഡല്‍ഹി: അഫ്ഗാന്‍ വിഷയത്തില്‍ സംയുക്ത പ്രസ്താവനയുമായി സിപിഎം-സിപിഐ രംഗത്ത്. അഫ്ഗാനിസ്ഥാനില്‍ അമേരിക്ക നാണംകെട്ട തോല്‍വി ഏറ്റു വാങ്ങിയിരിക്കുന്നെന്ന് സംയുക്ത പ്രസ്താവനയില്‍ പറയുന്നു. അന്നത്തെ താലിബാന്‍ ഭരണകൂടം അട്ടിമറിക്കപ്പെട്ടതിന് ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും താലിബാന്‍ അധികാരത്തില്‍ തിരിച്ചെത്തിയിരിക്കുന്നു.

   അഷ്‌റഫ് ഗനിയുടെ നേതൃത്വത്തിലുണ്ടായിരുന്ന സര്‍ക്കാരിന്റെയും ദേശീയ സൈന്യത്തിന്റെയും തകര്‍ച്ച അമേരിക്കയുടെയും അവരുടെ നാറ്റോ സഖ്യകക്ഷികളുടെയും നിയന്ത്രണത്തില്‍ സ്ഥാപിച്ച അഫ്ഗാന്‍ ഭരണകൂടത്തിന്റെ സ്വഭാവത്തിന്റെ പൊള്ളത്തരം തുറന്നു കാണിച്ചിരിക്കുന്നെന്ന് പ്രസ്താവനയില്‍ പറയുന്നു

   ഇന്ത്യന്‍ സര്‍ക്കാരിന്റെ അഫ്ഗാന്‍ നയം അന്ധമായി അമേരിക്കയെ പിന്തുടരുക എന്നതായിരുന്നു. അതിനാല്‍ തന്നെ ഇന്ത്യ ഈ മേഖലയില്‍ ഒറ്റപ്പെടുകയും നിലവില്‍ വളരെ കുറച്ചു നയതന്ത്ര വഴികള്‍ മാത്രമുള്ള സ്ഥിതിയിലേക്ക് എത്തുകയും ചെയ്‌തെന്ന് പ്രസ്താവനയില്‍ പറയുന്നു.

   1990 കളിലെ ആദ്യകാല താലിബാന്‍ സര്‍ക്കാര്‍ അവരുടെ തീവ്ര മൗലികവാദ സമീപനം കൊണ്ട് സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും അടിച്ചമര്‍ത്തപ്പെട്ട വംശീയ ന്യൂനപക്ഷങ്ങള്‍ക്കും വിനാശകരമായ കാലത്തെയാണ് അടയാളപ്പെടുത്തിയത്.

   താലിബാന്‍ നിയന്ത്രിക്കുന്ന പുതിയ സംവിധാനം സ്ത്രീകളുടെയും മത ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങളും അധികാരങ്ങളും അംഗീകരിക്കേണ്ടത് അനിവാര്യതയാണ്.

   അഫ്ഗാനിസ്ഥാന്‍ ഇസ്ലാമിക് സ്റ്റേറ്റ്, അല്‍ ഖ്വയ്ദ തുടങ്ങിയ ഭീകര സംഘടനകളുടെ അഭയകേന്ദ്രമാകരുതെന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ ആശങ്ക ആഗസ്ത് 16ന് അഫ്ഗാന്‍ വിഷയവുമായി ബന്ധപെട്ടു ചേര്‍ന്ന ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിന്റെ അടിയന്തിര യോഗം കൂട്ടായി പ്രകടിപ്പിക്കുകയുണ്ടായി.

   അഫ്ഘാനില്‍ സ്ഥിരതയുള്ള സര്‍ക്കാരും സാധാരണ ജനങ്ങള്‍ക്ക് സുരക്ഷിതവും സമാധാന പൂര്‍ണവുമായ ജീവിതവും ഉറപ്പു വരുത്താന്‍ ഇന്ത്യ പ്രധാന പ്രാദേശിക ശക്തികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും അഫ്ഘാനില്‍ ഉടന്‍ കുടുങ്ങിക്കിടക്കുന്ന എല്ലാ ഇന്ത്യന്‍ പൗരന്മാരെയും സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനായി ഇന്ത്യന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും സിപിഎം-സിപിഐ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
   Published by:Jayesh Krishnan
   First published:
   )}