നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ആനിരാജയെ ന്യായീകരിച്ച് സിപിഐ ജനറല്‍ സെക്രട്ടറി രാജ; 'യുപിയോ കേരളമോ എവിടെയും പൊലീസിന്റെ വീഴ്ചകള്‍ വിമര്‍ശിക്കപ്പെടും'

  ആനിരാജയെ ന്യായീകരിച്ച് സിപിഐ ജനറല്‍ സെക്രട്ടറി രാജ; 'യുപിയോ കേരളമോ എവിടെയും പൊലീസിന്റെ വീഴ്ചകള്‍ വിമര്‍ശിക്കപ്പെടും'

  ആനിരാജയുടെ വിമര്‍ശനത്തില്‍ സിപിഐയില്‍ രണ്ടഭിപ്രായം ശക്തമാവുകയാണ്.

  ആനി രാജ, ഡി രാജ

  ആനി രാജ, ഡി രാജ

  • Share this:
   ന്യൂഡല്‍ഹി: കേരള പൊലീസിനെതിരെ ആനി നടത്തിയ പരാമര്‍ശത്തെ ന്യായീകരിച്ച് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. കേരള പൊലീസില്‍ ആര്‍എസ്എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നുണ്ടെന്നായിരുന്നു ആനി രാജയുടെ പരാമര്‍ശം. ആനി രാജയുടെ പരമാര്‍ശം സംസ്ഥാന ഘടകം തള്ളിയിരുന്നു. എന്നാല്‍ യുപിയിലായാലും കേരളത്തിലായാലും പൊലീസിന്റെ വീഴ്ചകള്‍ വിമര്‍ശിക്കപ്പെടുമെന്ന് ഡി രാജ പറഞ്ഞു.

   എന്നാല്‍ സംസ്ഥാന ഘടകത്തിന്റെ ഈ പ്ര്‌സതാവനയ്ക്ക് വിരുദ്ധമായാണ് സിപിഐ ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവന. ഡി രാജയുടെ ജീവിതപങ്കാളികൂടിയാണ് ആനി രാജ. സ്ത്രീപീഡന കേസുകളിലെ പൊലീസിന്റെ അന്വേഷണ വീഴ്ചക്കെതിരെ തുടരുന്ന ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം.

   ആനി രാജയുടെ വിമര്‍ശനം തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. സംസ്ഥാന പൊലീസിന്റെ പ്രവര്‍ത്തനത്തില്‍ സിപിഐയ്ക്ക് പരാതികളില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

   ആനി രാജയുടെ പ്രസ്തവനയില്‍ സിപിഐ സംസ്ഥാന നേതൃത്വത്തിന് കടുത്ത അതൃപ്തിയാണുണ്ടായിരുന്നത്. പാര്‍ട്ടിയുടെ അതൃപ്തി രേഖാമൂലം ദേശീയ നേതൃത്വത്തെ അറിയിക്കുകയായും ചെയ്തിരുന്നു കാനം രാജേന്ദ്രന്‍. പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിക്കുന്ന ആരോപണം സിപിഐയുടെ മുതിര്‍ന്ന നേതാവ് പറഞ്ഞത് ശരിയായില്ലെന്നും കത്തില്‍ വിശദീകരിച്ചിരുന്നു.

   ആനിരാജയുടെ വിമര്‍ശനത്തില്‍ സിപിഐയില്‍ രണ്ടഭിപ്രായം ശക്തമാവുകയാണ്. കേരള പൊലീസില്‍ ആര്‍ എസ് എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന സംശയം പ്രകടിപ്പിച്ച ആനി രാജ സ്ത്രീസുരക്ഷയ്ക്കായി പ്രത്യേക മന്ത്രി വേണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും എല്‍ഡിഎഫിനും കത്തു നല്‍കുമെന്നും ആനി രാജ പറഞ്ഞിരുന്നു. പൊലീസിന് ഗാര്‍ഹിക പീഡന നിയമത്തെ കുറിച്ച് ബോധവത്കരണം നല്‍കണമെന്നും അവര്‍ നിര്‍ദേശിച്ചിരുന്നു.

   കേരള പൊലീസിനെതെരേ സിപിഐ നേതാവ് ആനി രാജ പറഞ്ഞ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന നേതാവാണ് ആനി രാജ് അവര്‍ അത്തരത്തില്‍ പരമാര്‍ശം നടത്തണമെങ്കില്‍ എന്തെങ്കിലും വിവരം ലഭിച്ചു കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
   Published by:Jayesh Krishnan
   First published:
   )}