• HOME
 • »
 • NEWS
 • »
 • india
 • »
 • Ukraine| റഷ്യയുടെ നടപടി തെറ്റ്; യുദ്ധത്തിന് കാരണക്കാര്‍ നാറ്റോയെന്ന് ഡി രാജ; CPI നേതൃതലത്തില്‍ പ്രായപരിധി ഏര്‍പ്പെടുത്തും

Ukraine| റഷ്യയുടെ നടപടി തെറ്റ്; യുദ്ധത്തിന് കാരണക്കാര്‍ നാറ്റോയെന്ന് ഡി രാജ; CPI നേതൃതലത്തില്‍ പ്രായപരിധി ഏര്‍പ്പെടുത്തും

റഷ്യയുടെ നടപടി തെറ്റാണെന്നും യുക്രെയ്‌നടക്കം യുദ്ധത്തില്‍ നിന്ന് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 • Share this:
  ന്യൂഡല്‍ഹി: റഷ്യ-യുക്രെയ്ന്‍(Russia-Ukraine War) യുദ്ധത്തില്‍ നാറ്റോയെ വിമര്‍ശിച്ച് സിപിഐ(CPI) ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ(D Raja). യുദ്ധത്തിന് കാരണക്കാര്‍ നാറ്റോയാണെന്നും റഷ്യയുടെ നടപടി തെറ്റാണെന്നും യുക്രെയ്‌നടക്കം യുദ്ധത്തില്‍ നിന്ന് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

  സിപിഐയില്‍ പ്രായപരിധി ഏര്‍പ്പെടുത്തുമെന്ന് ഡി രാജ. വരാനിരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രായപരിധി ഏര്‍പ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. എല്ലാ ഘടകങ്ങളിലും പ്രായപരിധി എര്‍പ്പെടുത്തും. ദേശീയ കൗണ്‍സിലില്‍ 75 വയസ് പരമാവധി പ്രായം മാനദണ്ഡമാക്കും.

  പാര്‍ട്ടി കമ്മിറ്റികളില്‍ 15 ശതമാനം വനിതാ പ്രാതിനിധ്യം കൊണ്ടുവരും. ബ്രാഞ്ച് സെക്രട്ടറിയുടെ പ്രായപരിധി 45 വയസ്സാക്കും. ജില്ലാ സെക്രട്ടറിമാര്‍ക്ക് പരമാവധി 60 വയസ്സ് പ്രായപരിധിയാക്കാനും തീരുമാനമുണ്ട്. എല്ലാ മതേതര ജനാധിപത്യ കക്ഷികളും തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് ഗൗരവമായി വിലയിരുത്തണമെന്ന് അദ്ദേഹം പറഞ്ഞു.

  Also Read-Uma Bharti| 'ഒരാഴ്ചക്കകം എല്ലാ മദ്യശാലകളും അടച്ചുപൂട്ടണം'; മദ്യശാല കല്ലെറിഞ്ഞ് തകർത്ത് ബിജെപി നേതാവ് ഉമാഭാരതി

  ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് ഉള്‍പ്പെട്ട വിശാല മതേതര കൂട്ടായ്മ ആവശ്യമാണെന്ന് ഡി രാജ പറഞ്ഞു. അതേസമയം ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നും പ്രാദേശിക തലത്തില്‍ നിലവില്‍ സഹകരണമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

  സിപിഐ 24ാമത് പാര്‍ട്ടി കോണ്‍ഗ്രസ് ഒക്ടോബര്‍ 14 മുതല്‍ 18 വരെ വിജയവാഡയില്‍ നടക്കുമെന്ന് ഡി രാജ പറഞ്ഞു.

  Congress | സോണിയാ ഗാന്ധി കോൺഗ്രസ് അധ്യക്ഷയായി തുടരും; തന്ത്രങ്ങൾ പിഴച്ചെന്ന് പ്രവർത്തകസമിതിയിൽ വിലയിരുത്തൽ

  ന്യൂഡൽഹി: കോണ്‍ഗ്രസ് (Congresss) അധ്യക്ഷയായി സോണിയാ ഗാന്ധി (Sonia Gandhi) തുടരും. സംഘടന തെരഞ്ഞെടുപ്പ് വരെയായിരിക്കും സോണിയ തുടരുക. ഇന്ന് ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. നിലവിലെ നേതൃത്വത്തില്‍ വിശ്വാസമുണ്ടെന്ന് യോഗത്തില്‍ പങ്കെടുത്ത ഒട്ടുമിക്ക നേതാക്കളും അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പ്രവർത്തകസമിതിയോഗം നാല് മണിക്കൂറോളമാണ് നീണ്ടുനിന്നു.

  Also Read-Shashi Tharoor | 'എംഎല്‍എമാരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനം; കോണ്‍ഗ്രസിനെ നവീകരിച്ച് തിരിച്ചു കൊണ്ടുവരണം'; ശശി തരൂർ

  തന്ത്രങ്ങള്‍ പിഴച്ചത് കൊണ്ടാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംഘടനയില്‍ സംഭവിച്ച തെറ്റുകള്‍ തിരുത്താനായി നടപടി സ്വീകരിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് സോണിയയും പ്രിയങ്കയും സ്ഥാനമൊഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇരുവരും നിലവിൽ ഒഴിയേണ്ടതില്ലെന്ന് പ്രവർത്തകസമിതി യോഗം തീരുമാനിക്കുകയായിരുന്നു.

  Also Read-Shashi Tharoor | 'മോദി അസമാന്യ പ്രഭാവവും ഊർജ്ജവുമുള്ളയാൾ'; പ്രധാനമന്ത്രിയെ പുകഴ്ത്തി ശശി തരൂർ MP

  ''തെരഞ്ഞെടുപ്പ് ഫലം വലിയതോതില്‍ ആശങ്കയുണ്ടാക്കി. ബിജെപി സര്‍ക്കാരുകളുടെ ദുര്‍ഭരണം തുറന്ന് കാണിക്കുന്നതില്‍ പാർട്ടി പരാജയപ്പെട്ടു. പഞ്ചാബില്‍ ഭരണ വിരുദ്ധ വികാരം ഉണ്ടായി. സംഘടന തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ സോണിയ അധ്യക്ഷയായി തുടരും. പാര്‍ട്ടിയില്‍ സമഗ്രമായ പൊളിച്ചെഴുത്തിന് സോണിയയെ ചുമതലപ്പെടുത്തി. അടിയന്തരമായി സ്വീകരിക്കേണ്ട തെറ്റുതിരുത്തല്‍ നടപടികള്‍ സോണിയ സ്വീകരിക്കും. പാര്‍ലമെന്റ് സമ്മേളനത്തിന് ശേഷം ചിന്തന്‍ ശിബിര്‍ സംഘടിപ്പിക്കും.''-നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
  Published by:Jayesh Krishnan
  First published: