• HOME
  • »
  • NEWS
  • »
  • india
  • »
  • സിപിഐയ്ക്ക് കർണാടകയിൽ ആറു സീറ്റ് വേണം; കോൺഗ്രസ് ഹൈക്കമാൻഡിന് പാര്‍ട്ടി കത്തയച്ചു

സിപിഐയ്ക്ക് കർണാടകയിൽ ആറു സീറ്റ് വേണം; കോൺഗ്രസ് ഹൈക്കമാൻഡിന് പാര്‍ട്ടി കത്തയച്ചു

മതനിരപേക്ഷ വോട്ടുകൾ ഏകോപിപ്പിക്കുകയാണ് ലക്ഷ്യമെന്ന് സംസ്ഥാന സെക്രട്ടറി സാത്തി സുന്ദരേശ് പറഞ്ഞു

  • Share this:

    ബെംഗളൂരു: കർണാടകയിലെ ആറു നിയമസഭാ മണ്ഡലങ്ങളിൽ കോൺഗ്രസുമായി സഖ്യത്തിന് ആഗ്രഹം പ്രകടിപ്പിച്ച് സിപിഐ സംസ്ഥാന നേതൃത്വം എഐസിസിക്ക് കത്തയച്ചു. മതനിരപേക്ഷ വോട്ടുകൾ ഏകോപിപ്പിക്കുകയാണ് ലക്ഷ്യമെന്ന് സംസ്ഥാന സെക്രട്ടറി സാത്തി സുന്ദരേശ് പറഞ്ഞു.

    Also Read- Union Budget 2023-24 LIVE: രണ്ടാം നരേന്ദ്രമോദി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് ഇന്ന്; നിർമല സീതാരാമന്റെ അഞ്ചാം ബജറ്റ്

    2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി 2 മണ്ഡലങ്ങളിൽ മാത്രമാണ് മത്സരിച്ചത്. 219 സീറ്റുകളിൽ കോൺഗ്രസിനെ പിന്തുണച്ചിരുന്നു. ഇത്തവണ കലബുറഗിയിലെ അലന്ദ്, ജവർഗി, ചിക്കമംഗളൂരുവിലെ മുഡിഗെരെ, കോലാറിലെ കെജിഎഫ്, തുമക്കൂരുവിലെ സിറ, വിജയനഗറിലെ കുഡ്‍ലിഗി സീറ്റുകളിലാണ് സഖ്യസാധ്യത തേടുന്നത്.

    Also Read- മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ ശാന്തി ഭൂഷണ്‍ അന്തരിച്ചു

    സംസ്ഥാനത്ത് ആകെയുള്ള 224 മണ്ഡലങ്ങളിൽ 20 എണ്ണത്തിൽ മത്സരിക്കാനാണ് പാർട്ടി തീരുമാനം. 17 സീറ്റുകളിൽ മത്സരിച്ച സിപിഎം കഴിഞ്ഞ തവണ ചിക്കബെല്ലാപുരയിലെ ബാഗേപ്പള്ളിയിൽ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. 1983 ലെ തിരഞ്ഞെടുപ്പിൽ 6 സീറ്റുകളിൽ വിജയിച്ചതാണ് ഇടതുപാർട്ടികളുടെ ഇതുവരെയുള്ള മികച്ച പ്രകടനം. സിപിഐക്കും സിപിഎമ്മിനും അന്ന് 3 സീറ്റുകൾ വീതം ലഭിച്ചിരുന്നു.

    Published by:Rajesh V
    First published: