• HOME
  • »
  • NEWS
  • »
  • india
  • »
  • ഗവർണർ പദവി അനാവശ്യം; എടുത്തുമാറ്റണമെന്ന് സിപിഐ

ഗവർണർ പദവി അനാവശ്യം; എടുത്തുമാറ്റണമെന്ന് സിപിഐ

തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനത്തിന് തടസമാകുന്ന ഗവർണർ തസ്തിക അനാവശ്യമാണെന്ന് സെമിനാറിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു

  • Share this:

    പുതുച്ചേരി: രാജ്യത്തിന്റെ ഫെഡറൽ ഘടനയ്ക്ക് ഭീഷണിയാകുന്ന ഗവർണർ പദവി എടുത്ത് മാറ്റണമെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ ആവശ്യപ്പെട്ടു. സിപിഐ ദേശീയ കൗൺസിൽ യോഗത്തിന്റെ ഭാഗമായി പുതുച്ചേരിയിൽ നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനത്തിന് തടസമാകുന്ന ഗവർണർ തസ്തിക അനാവശ്യമാണെന്ന് സെമിനാറിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു. പുതുച്ചേരിക്ക് പൂർണ സംസ്ഥാന പദവി അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം യോഗം പാസാക്കി.

    നാലുദിവസം നീണ്ടുനില്‍ക്കുന്ന സിപിഐ ദേശീയ കൗണ്‍സിൽ ശനിയാഴ്ചയാണ് തുടങ്ങിയത്. ചൊവ്വാഴ്ച സമാപിക്കും.

    Also Read- സ്വന്തമായി വീടില്ലാത്ത രാഹുൽ ഗാന്ധിക്ക് സ്വന്തമായി ഒന്നുമില്ലേ? വയനാട്ടിലെ സത്യവാങ്മൂലം പറയുന്നതിങ്ങനെ

    നേരത്തെ സിപിഐ കേരള സംസ്ഥാന സമ്മേളനത്തിൽ ഗവര്‍ണർ പദവി എടുത്ത് മാറ്റണമെന്ന് പ്രമേയം പാസാക്കിയിരുന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രവൃത്തികൾ ജനാധിപത്യവിരുദ്ധവും ഫെഡറൽ തത്വങ്ങൾക്ക് എതിരുമാണെന്നും ഗവർണർ പദവി, കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ എന്നീ വിഷയങ്ങളിൽ ഫെഡറൽ തത്വങ്ങളുടെ അടിസ്ഥാനത്തിൽ പുനർവിചിന്തനം ആവശ്യമാണെന്നും സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ വ്യക്തമാക്കിയിരുന്നു.

    Published by:Rajesh V
    First published: