നാൽപ്പത്തഞ്ചിൽ അഞ്ചു വനിതകൾ; CPM ആദ്യ പട്ടിക പുറത്തിറക്കി

news18
Updated: March 16, 2019, 7:57 PM IST
നാൽപ്പത്തഞ്ചിൽ അഞ്ചു വനിതകൾ; CPM ആദ്യ പട്ടിക പുറത്തിറക്കി
cpm
  • News18
  • Last Updated: March 16, 2019, 7:57 PM IST
  • Share this:
ന്യൂഡൽഹി: നാൽപ്പത്തിയഞ്ച് പേർ അടങ്ങുന്ന ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക സിപിഎം നേതൃത്വം ഔദ്യോഗികമായി പുറത്തിറക്കി. ഇതിൽ അഞ്ച് വനിതകൾ മാത്രമാണ് ഉൾപ്പെടുന്നത്. കേരളം, ത്രിപുര, ബംഗാൾ, ആസം, ഹരിയാന, ഹിമാചൽപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, പഞ്ചാബ്, തമിഴ് നാട്, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ സ്ഥാനാർത്ഥി പട്ടികയാണ് സിപിഎം പുറത്തിറക്കിയത്.

കണ്ണൂരിൽ മത്സരിക്കുന്ന പി.കെ ശ്രീമതി, പത്തനംതിട്ടയിൽ മത്സരിക്കുന്ന വീണ ജോർജ് എന്നിവരെ കൂടാതെ മൂന്നു വനിതകളാണ് പട്ടികയിൽ ഇടം നേടിയത്. ഇവർ മൂന്നുപേരും ബംഗാളിൽനിന്നാണ്. കൊൽക്കത്ത ദക്ഷിൻ മണ്ഡലത്തിൽ ഡോ. നന്ദിനി മുഖർജി, ഉലുബേരിയ മണ്ഡലത്തിൽ മക്സുദ ഖാറ്റുൻ, റനഘട്ട് മണ്ഡലത്തിൽ രമ ബിശ്വാസ് എന്നിവരാണ് സിപിഎമ്മിന്‍റെ മറ്റ് വനിതാ സ്ഥാനാർത്ഥികൾ.
ഇന്ന് പുറത്തിറക്കിയ പട്ടികയിൽ കേരളം, ബംഗാൾ എന്നിവിടങ്ങളിൽനിന്ന് 16 വീതം സ്ഥാനാർത്ഥികളാണുള്ളത്. ത്രിപുര, തമിഴ് നാട്, ആസം എന്നിവിടങ്ങളിൽ രണ്ടു വീതം സ്ഥാനാർത്ഥികളാണ് സിപിഎം ടിക്കറ്റിൽ മത്സരിക്കുക.

തമിഴ് നാട്ടിൽ സു വെങ്കിടേശനും പി. ആർ നടരാജനുമാണ് സിപിഎം സ്ഥാനാർത്ഥികൾ. സു വെങ്കിടേശൻ മധുരയിൽനിന്നും പി.ആർ നടരാജൻ കോയമ്പത്തൂരിൽനിന്നും ജനവിധി തേടും.
First published: March 16, 2019, 7:57 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading