ഷിംല: ഹിമാചൽ പ്രദേശിലെ ഏക സിറ്റിങ് സീറ്റായ തിയോഗിൽ സിപിഎം സ്ഥാനാർത്ഥി രാകേഷ് സിൻഹ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. തിയോഗ് ഉൾപ്പെടെ 11 സീറ്റുകളിലാണ് സിപിഎം ഇവിടെ മത്സരിച്ചത്. തിയോഗിൽ കോൺഗ്രസ് സ്ഥാനാർഥി കുല്‍ദീപ് സിങ് റാഥോർ ആണ് വിജയിച്ചത്. കോൺഗ്രസ് സ്ഥാനാർഥി 13970ഓളം വോട്ടുകൾ നേടിയാണ് മുന്നിലെത്തിയത്. ബി.ജെ.പി സ്ഥാനാർഥി അജയ് ശ്യാം 10576 വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തി. രാകേഷ് സിൻഹക്ക് 9879 വോട്ടാണ് ലഭിച്ചത്.
Also Read- ഹോംഗ്രൗണ്ടിൽ മോദിയുടെ ഒറ്റയാൻ വിജയം; ഗുജറാത്തിൽ ഏഴാമൂഴവും ബിജെപി ഭരണത്തിൽ
2017 ല്‍ 42.73 ശതമാനം വോട്ടുകളും 1983 വോട്ടുകളുടെ ഭൂരിപക്ഷവും സിപിഎം സ്ഥാനാർത്ഥി രാകേഷ് സിന്‍ഹയ്ക്കുണ്ടായിരുന്നു. 1977 മുതലുള്ള ചരിത്രമെടുത്താല്‍ ഒരേയൊരു തവണ മാത്രമായിരുന്നു സിപിഎം ഈ മണ്ഡലത്തില്‍ വിജയിച്ചത്. കഴിഞ്ഞ തവണ രാജേഷ് സിന്‍ഹയുടെ വിജയത്തിന് വഴിവച്ചത്, കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് അദ്ദേഹത്തിന് ലഭിച്ച സഹായം ആയിരുന്നു എന്നൊരു ആക്ഷേപമുണ്ട്. 2017 ല്‍ ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തായിരുന്നു. മൂന്ന് തവണ മണ്ഡലത്തില്‍ നിന്ന് വിജയിച്ച രാകേഷ് വര്‍മ ആയിരുന്നു കഴിഞ്ഞ തവണ രണ്ടാമതെത്തിയ ബിജെപി സ്ഥാനാര്‍ത്ഥി. മൂന്ന് തവണ ബിജെപി സ്ഥാനാര്‍ത്ഥിയായും രണ്ട് തവണ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായും രാകേഷ് വര്‍മ ഇതേ മണ്ഡലത്തില്‍ മത്സരിച്ചിട്ടുണ്ട്.
Also Read- മോദി ചോദിച്ചതിനെക്കാൾ കൊടുത്ത ഗുജറാത്ത്; ബിജെപിയുടെ ചരിത്രവിജയത്തിനു പിന്നിൽ
ഹിമാചൽ പ്രദേശിൽ 38 സീറ്റുകളിലാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത് 27 സീറ്റുകളില്‍ ബിജെപി മുന്നിട്ടുനില്‍ക്കുന്നു. മുഖ്യമന്ത്രി ജയ്റാം ഠാക്കൂർ ആറാം തവണയും വിജയിച്ചു. മൂന്നിടത്ത് ബിജെപി വിമതരാണ് മുന്നിലുള്ളത്. അതേസമയം ജയം ഉറപ്പിച്ച സ്ഥാനാർഥികളെ കോൺഗ്രസ് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാൻ നീക്കം തുടങ്ങി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.