ത്രിപുരയിൽ CPM സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

സിറ്റിങ‌് എംപിമാരായ ശങ്കർ പ്രസാദ് ദത്ത ത്രിപുര വെസ്റ്റിലും ജിതേന്ദ്ര ചൗധരി സംവരണ മണ്ഡലമായ ത്രിപുര ഈസ്റ്റ‌ിലും മത്സരിക്കും

news18
Updated: March 14, 2019, 1:19 PM IST
ത്രിപുരയിൽ CPM സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
cpm
  • News18
  • Last Updated: March 14, 2019, 1:19 PM IST
  • Share this:
അഗർത്തല: ത്രിപുരയിൽ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സിറ്റിങ‌് എംപിമാരായ ശങ്കർ പ്രസാദ് ദത്ത ത്രിപുര വെസ്റ്റിലും ജിതേന്ദ്ര ചൗധരി സംവരണ മണ്ഡലമായ ത്രിപുര ഈസ്റ്റ‌ിലും മത്സരിക്കും. ഇടതുമുന്നണി കൺവീനർ ബിജൻ ധർ ആണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.

സിപിഎം കേന്ദ്രകമ്മിറ്റിയംഗവും കിസാൻസഭ അഖിലേന്ത്യ ജോയിന്റ‌് സെക്രട്ടറിയുമാണ‌് ജിതേന്ദ്ര ചൗധരി. എംഎ, എൽഎൽബി ബിരുദധാരിയായ ശങ്കർ ദത്ത സിപിഎം ത്രിപുര സംസ്ഥാനകമ്മിറ്റിയംഗമാണ‌്.

അഗർത്തലയിൽ ആയിരക്കണക്കിനാളുകൾ പങ്കെടുത്ത റാലിയിലാണ‌് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത‌്.തെരഞ്ഞെടുപ്പ് നീതിപൂർവവും സമാധാനപരവുമായി നടത്താനുള്ള നടപടി സ്വീകരിക്കണമെന്ന‌് ബിജൻ ധർ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിൽ പാർട്ടി ഒറ്റക്കാണ്‌ മൽസരിക്കുന്നതെന്നും കോൺഗ്രസുമായി സഖ്യമില്ലെന്നും ബിജൻ ധർ വ്യക്തമാക്കി.
ഏപ്രിൽ 11, 18 തിയതികളിലായി രണ്ട‌് ഘട്ടമായാണ‌് ത്രിപുരയിൽ വോട്ടെടുപ്പ‌് നടക്കുക.

First published: March 14, 2019, 1:19 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading