• HOME
  • »
  • NEWS
  • »
  • india
  • »
  • പശ്ചിമ ബംഗാളിൽ കോൺഗ്രസുമായി ധാരണ: അനുമതി നൽകി CPM കേന്ദ്രക്കമ്മിറ്റി

പശ്ചിമ ബംഗാളിൽ കോൺഗ്രസുമായി ധാരണ: അനുമതി നൽകി CPM കേന്ദ്രക്കമ്മിറ്റി

കേന്ദ്രക്കമ്മിറ്റിയിലെ ഭൂരിപക്ഷ അഭിപ്രായം മാനിച്ചാണ് തീരുമാനമെന്നാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചിരിക്കുന്നത്

  • Last Updated :
  • Share this:
    ന്യൂഡൽഹി : പശ്ചിമ ബംഗാളിൽ കോണ്‍ഗ്രസുമായി ധാരണയ്ക്ക് സിപിഎം കേന്ദ്രക്കമ്മിറ്റി അനുമതി. ആറു സീറ്റുകളിലാണ് ധാരണയ്ക്ക് അനുമതി. സിറ്റിംഗ് സീറ്റുകളിൽ കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കാൻ പാർട്ടി നേരത്തെ തന്നെ നീക്കങ്ങൾ ആരംഭിച്ചിരുന്നു. ഈ നീക്കങ്ങള്‍ക്കാണ് കേന്ദ്രക്കമ്മിറ്റി അംഗീകാരം നൽകിയിരിക്കുന്നത്.

    ധാരണ പ്രകാരം സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റുകളായ റായ്ഗഞ്ചിലും മുർഷിദാബാദിലും കോൺഗ്രസ് സ്ഥാനാർഥികൾ ഉണ്ടാകില്ല.പകരം കോൺഗ്രസ് മണ്ഡലങ്ങളായ മാൽഡ നോര്‍ത്ത്, മാൽഡാ സൗത്ത്, ജാംഗിപുർ, ബേരംപുർ എന്നിവിടങ്ങളിൽ ഇടതുപക്ഷ സ്ഥാനാര്‍ഥികളും മത്സരത്തിനിറങ്ങില്ല. കേന്ദ്രക്കമ്മിറ്റിയിലെ ഭൂരിപക്ഷ അഭിപ്രായം മാനിച്ചാണ് തീരുമാനമെന്നാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചിരിക്കുന്നത്. ബിജെപി-തൃണമുല്‍ വോട്ടുകൾ പരമാവധി നേടിയെടുക്കലാണ് ഇത്തരം ഒരു ധാരണം കൊണ്ട് ഇരു പാർട്ടികളും ലക്ഷ്യം വക്കുന്നത്.

    Also Read-Surgical strike 2.0: 300 മൊബൈലുകൾ ആക്ടീവ്; ബാലകോട്ട് ക്യാമ്പിലെ ആക്രമണത്തിനു പിന്നിലെ ഇന്ത്യൻ ആസൂത്രണം

    ആറ് സീറ്റുകളിൽ ഇപ്പോൾ ധാരണയായിട്ടുണ്ടെന്നും മറ്റ് സീറ്റുകളുടെ കാര്യത്തിൽ എട്ടിന് ചേരുന്ന ഇടതുമുന്നണി യോഗത്തിൽ തീരുമാനമാകുമെന്നും പാർട്ടി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. തൃണമൂൽ നേതാവ് മമതാ ബാനർജി മുഖ്യ പങ്ക് വഹിക്കുന്ന ബിജെപിക്കെതിരെയുള്ള പ്രതിപക്ഷസഖ്യമായ മഹാഗഡ്ബന്ധനിൽ കോൺഗ്രസും പങ്കാളിയാണെന്ന കാര്യം അവഗണിച്ചാണ് സിപിഎമ്മിന്റെ നീക്കം.

    Also Read-വലിയ സ്ഫോടനം കേട്ടു, സൈന്യം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി: ബലാകോട്ട് ദൃക്സാക്ഷിയുടെ വെളിപ്പെടുത്തൽ

    'പശ്മിമ ബംഗാളില്‍ പരരമാവധി ബിജെപി-തൃണമുൽ വിരുദ്ധ വോട്ടുകൾ നേടാൻ അനുയോജ്യമായ എല്ലാ തന്ത്രങ്ങളും സ്വീകരിക്കുമെന്നും സിപിഎം കേന്ദ്രക്കമ്മിറ്റി നേരത്തെ തന്നെ തീരുമാനിച്ചിരുന്നതാണ്. അതനുസരിച്ച് കോൺഗ്രസ്-ഇടതുമുന്നണി സിറ്റിംഗ് സീറ്റുകളായ ആറ് മണ്ഡലങ്ങളിൽ ഇരു പാർട്ടികളും ഒരുമിച്ച് മത്സരത്തിനിറങ്ങില്ല' പാർട്ടി പ്രസ്താവനയില്‍ പറയുന്നു.

    First published: